Thursday, June 24, 2010

ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകൾ(1)

                                                        Pelé Africa do Sul Cropped.jpg

          ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ രണ്ട് ഗോളുകളും ലാറ്റിൻ അമേരിക്കൻ ഇന്ദ്രജാലത്തിൽ നിന്നുണ്ടായതാണ്.
       ആദ്യത്തെ ഗോൾ പെലെയുടെ വകയായിരുന്നു:ബ്രസീൽ ആദ്യമായി കപ് നേടിയ 1958 ലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സ്വീഡനെതിരെ.സ്വീഡൻ കളിയുടെ അഞ്ചാം മിനുറ്റിൽ തന്നെ ബ്രസീലിനെതിരെ ഗോളടിച്ചു.ബ്രസീൽ സടകുടഞ്ഞെണീക്കാൻ താമസിച്ചില്ല.ഗരിഞ്ചയുടെ ക്രോസിൽ വാവയുടെ 2 ഗോളുകൾ.ഒന്നാം പകുതി തീരുമ്പോൾ ബ്രസീൽ 2-1 ന് മുൻപിൽ.
       രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ പെലെയുടെ വിസ്മയ ഗോൾ പിറന്നു.
മരിയ സഗോലയുടെ സുന്ദരൻ പാസ് മുന്നേറ്റത്തിനിടയിൽ തിരിഞ്ഞുനിന്ന പെലെ,സ്വന്തം പോസ്റ്റിന് അഭിമുഖമായി പന്ത് കാൽമുട്ടു കൊണ്ട് തന്റെയും സ്വീഡന്റെ കളിക്കാരന്റെയും തലക്കു മുകളിലൂടെ മറിച്ചു.ഞൊടിയിടയിൽ തിരിഞ്ഞ് താഴോട്ട് വീഴുന്ന പന്ത് നിലം തൊടും മുമ്പ് ഉഗ്രൻ ഷോട്ട്.പ്രതിരോധ നിരയേയും ഗോളിയേയും ഒരുമിച്ച് തോൽ‌പ്പിച്ച മായികക്കാഴ്ച.അതായിരുന്നു പെലെയുടെ ആ ഗോൾ.

1 comment: