Friday, June 25, 2010

മറഡോണ!മറഡോണ!!!

              ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകള്‍(2)                                    1986 ലെ മെക്സിക്കോ ലോകകപ്പിൽ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ അൻപത്തിനാലാം മിനുട്ടിൽ മറഡോണ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിൽ സുവർണ ലിപികളിൽ കുറിച്ച രണ്ടാമത്തെ ഗോൾ.അൻപതാം മിനുട്ടിൽ ‘ദൈവത്തിന്റെ കൈ’ കൊണ്ട് താൻ നേടിയ വിവാദ ഗോളിൻ പ്രായശ്ചിത്തം ചെയ്യാനും മറഡോണക്ക് കഴിഞ്ഞു. മധ്യവ്യത്തത്തിൽ വച്ച് പന്ത് സ്വീകരിച്ച് ഒന്നിനു പിറകെ ഒന്നായി 4 പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്ത് ഒടുവിൽ ഇംഗ്ലണ്ട് ഗോളി പീറ്റർ റീഡിനെ കടന്ന് കയറി മൈതാനത്തിന്റെ ഇടത്തെ ഓരത്തുകൂടി ശരവേഗത്തിൽ കുതിച്ച മറഡോണ ബോക്സിന് പുറത്തുവെച്ച് ടെറി ബുച്ചറെയും ഷെൻവിക്കിനെയും മറികടന്നു.കുതിച്ചെത്തുന്ന മറഡോണയെ നേരിടാൻ ഷിൽറ്റൻ മുന്നോട്ടെത്തുന്നതിനു മുൻപ് വീണ്ടും ബുച്ചർ ഓടിയെത്തിയപ്പോൾ മറഡോണ നാലാമതും ഡ്രിബിൾ ചെയ്തു മുന്നെറി.ഷിൽറ്റനെ മറ്റൊരു മിന്നൽ ഡ്രിബിളിൽ മറികടന്നപ്പോൾ ഗോൽ വലയത്തിലെ വിശാലമായ ശാദ്വലഭൂമി മാടിവിളിച്ചു....ഗോൾ!!! ഈ ഗോൽ നിത്യ സ്മാരകമാക്കുന്ന സ്മർണികാ ഫലകം പിറ്റേന്ന് മെക്സികോയിലെ അസ്ടെക് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു.
Diego Maradona.jpg




                                    
                          മറഡോണ വിക്കി പേജ്                                                                                                                     ഡൌൺലോഡ് ചെയ്യുക

3 comments:

  1. മറഡോണ ഗോൾ!!!!!!!!!!!!!!

    ReplyDelete
  2. ഉടന്‍ വരുന്നു.... മെസ്സി ഗോള്‍.....

    ReplyDelete