Sunday, June 6, 2010

ഒരു ദലിത് കവിത

ഏകലവ്യൻ

ശശികാന്ത് ഹിഞ്ച് രേക്കർ(മറാത്തി)

നീ നിന്റെ തള്ളവിരൽ സൂക്ഷിക്കുമായിരുന്നെങ്കിൽ
ചരിത്രം മറ്റൊന്നാകുമായിരുന്നു.
പക്ഷെ നീ നിന്റെ തള്ളവിരൽ കൊടുത്തു.
ചരിത്രം അവരുടേതുമായി.

ഏകലവ്യാ!

ആ ദിവസത്തിനു ശേഷം
അവർ നിന്നെ തിരിഞ്ഞു നോക്കിയിട്ടേയില്ല
നിന്റെ തള്ളവിരൽ സൂക്ഷിക്കുമായിരുന്നെങ്കിൽ
കോപത്തോടെയെങ്കിലും
അവർ നിന്നെ നോക്കുമായിരുന്നു.

ഏകലവ്യാ!

എന്നോടു ക്ഷമിക്കുക!
അവരുടെ പഞ്ചാരവാക്കുകൾ
എന്നെ വിഡ്ഡിയാക്കുകയില്ല.
എന്റെ തള്ളവിരൽ മുറിക്കാൻ
ഞാൻ സമ്മതിക്കുകയില്ല.

6 comments:

  1. please give some details of the poet!

    ReplyDelete
  2. നല്ല കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  3. കവിത ഇഷ്ടായി.
    തലകെട്ട് മറ്റൊന്നായിരുന്നെങ്കില്‍ ഒന്നുകൂടെ ഉഷാരാകുമായിരുന്നു

    ReplyDelete
  4. അത് ഞാനിട്ടതല്ല.

    ReplyDelete