Thursday, July 15, 2010

ഭാരതത്തിന്‍റെ സ്വന്തം ബ്രൌസർ

ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് 'എപ്പിക്കി'ന് പിന്നില്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കും.

ഭാരതത്തിന്‍റെ സ്വന്തം ബ്രവ്സര്‍ എപ്പിക്കിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു....

4 comments:

  1. ഭാരതത്തിന്‍റെ സ്വന്തം ബ്രവ്സര്‍ എപ്പിക്കിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു....

    ReplyDelete
  2. ഇനി എല്ലാം എപ്പിക്കിലൂടെ - http://pukkaalam.blogspot.com/2010/07/blog-post_8840.html

    ReplyDelete
  3. നന്ദി ഇത് പരിചയപെടുത്തിയതിനു.ഇനി ഇത് പരീക്ഷിച്ചു നോക്കാം.

    ReplyDelete
  4. ഇതിന്റെ ലിനക്സ് വേര്‍ഷനായി കാത്തിരിക്കുന്നു.

    ReplyDelete