Thursday, August 12, 2010

ലോകത്തെ മികച്ച ഗായകരുടെ കൂട്ടത്തില്‍ ആശാ ഭോസ്‌ലെയും:ആശാഭോസ്‌ലെക്ക് വോട്ട് ചെയ്യുക

ലോകത്തെ മികച്ച ഗായകരുടെ കൂട്ടത്തില്‍ ആശാ ഭോസ്‌ലെയും 



കഴിഞ്ഞ അമ്പതുവര്‍ഷമായി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന ലോകത്തെ സംഗീതപ്രതിഭകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ പ്രിയഗായിക ആശാ ഭോസ്‌ലെയും. മികച്ച ഗായകരെ കണ്ടെത്താന്‍ സി.എന്‍.എന്‍. തയ്യാറാക്കിയ പട്ടികയിലാണ് ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ആശയുടെ പേരുള്ളത്. റോക്ക് ബാന്‍ഡുകളായ ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍, എന്നിവയോടും സംഗീത പ്രതിഭ മൈക്കിള്‍ ജാക്‌സണോടുമൊപ്പമാണ് ഇരുപതുപേരടങ്ങുന്ന പട്ടികയില്‍ ആശയുടെ സ്ഥാനം.

ചലച്ചിത്ര പിന്നണി ഗാനരംഗത്തെ വിസ്മയമായ ആശാഭോസ്‌ലെ ഈ എഴുപത്തിയാറാം വയസ്സിലും തന്റെ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് സി.എന്‍.എന്‍.നെ അത്ഭുതപ്പെടുത്തുന്നത്. എണ്ണൂറിലേറെ സിനിമകളിലായി പതിനായിരത്തോളം ഗാനങ്ങള്‍. അതില്‍ത്തന്നെ ഒട്ടേറെ ഫിറ്റുകള്‍. സംഗിതാസ്വാദകരെ കീഴടക്കിയ 'ഓഹസീന', 'പിയാതൂ' എന്നു തുടങ്ങുന്ന പാട്ടുകള്‍... ആശയുടെ സംഗീത ജീവിതത്തിന് സമാനതകളില്ലെന്ന് സി.എന്‍.എന്‍. അഭിപ്രായപ്പെടുന്നു.

1957-ല്‍ ദിലീപ് കുമാറും വൈജയന്തി മാലയും അഭിനയിച്ച 'നയാദൗര്‍' എന്ന ചിത്രത്തിലെ 'മാംഗ് കെ സാത് തുമാരാ' എന്ന ഗാനത്തിലൂടെയാണ് ആശാ ഭോസ്‌ലെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ആശാ ഭോസ്‌ലെയുടെ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത് പ്രശസ്ത സംഗീതജ്ഞനായ ആര്‍.ഡി. ബര്‍മനാണ്. സി.എന്‍.എന്‍.ന്റെ മ്യൂസിക് ഐക്കണ്‍ ലിസ്റ്റില്‍ ആശാഭോസ്‌ലെക്കു പുറമേ അരീത ഫ്രാങ്ക്‌ലിന്‍, ജെയിംസ് ബ്രൗണ്‍, ബോബ് മാര്‍ലി, സെലിയക്രൂസ്, എല്‍വിസ് പ്രെസ്‌ലി, ബോബ് സൈലന്‍, മഡോണ, ഖാലിദ്, നസ്രത്ത് ഫത്തേ അലിഖാന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. ഇതില്‍ നിന്ന് മികച്ച അഞ്ചുപേരെ കണ്ടെത്താനായി ഓണ്‍ലൈന്‍ വോട്ടിങ് നടത്തുന്നുണ്ട്. ഫലം ആഗസ്ത് 25ന് പുറത്തുവിടും. കൊളംബിയന്‍ ഗായികയായ 37കാരി ജുവാന്‍സ് ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായിക.(മാത്യഭൂമി)  







                      ആശാഭോസ്‌ലെക്ക് വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 




ആശാ ഭോസ്ലേയുടെ ഏറ്റവും മികച്ചത് എന്ന് ആസ്വാദകർ കരുതുന്ന ഗാനം കേൾക്കൂ:
                   
Asha Bhosle - Jaiye Aap Kahan Jayenge .mp3
Found at bee mp3 search engine
                                              ഈ ഗാനം ഡൌൺലോഡ് ചെയ്യൂ

No comments:

Post a Comment