കോടിക്കണക്കിന് പാവങ്ങളെ കൂടുതല്‍ നിസ്സഹായരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിൻ ഫലമായുണ്ടാകുന്ന
ദാരിദ്യവും കഴിഞ്ഞ പതിറ്റാണ്ടിലാണ് അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്. കാലാവസ്ഥയിലുള്ള
കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും
അതു വഴിയുള്ള മരണങ്ങൾക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്.
കാലാവസ്ഥാ വ്യതിയാനം എന്ന കാലൻ
സബ് സഹാറൻ ആഫ്രിക്ക, തെക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, പസഫിക്ക് മേഖലയിലെ കൊച്ചു ദ്വീപുകൾ, ലാറ്റിനമേരിക്ക എന്നീ ഭൂവിഭാഗങ്ങളിലുള്ള കോടിക്കണക്കിനു മനുഷ്യരാണ് അസ്ഥിരമായ കാലാവസ്ഥ സ്യഷ്ടിക്കുന്ന വരൾച്ച ,ക്യഷിനാശം,ജലക്ഷാമം,പ്രളയം എന്നിവ മൂലം ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 100 ദശലക്ഷം ആളുകൾക്കാണ് പാകിസ്ഥാനിലെ പ്രളയം മൂലം സ്വന്തം ക്യഷിയിടവും ആവാസവും നഷ്ടപ്പെട്ടത്. 130 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്യം അനുഭവിക്കുന്നു കിഴക്കൻ ആഫ്രിക്കയിൽ. വികസിത രാജ്യങ്ങളും ഈ വിപത്തിൽ നിന്ന് വിമുക്തമല്ല. ഇടയ്ക്കിടെ സന്ദർശിക്കുന്ന കൊടുങ്കാറ്റുകൾ, കാട്ടുതീ, പ്രളയം എന്നിവ ക്യഷി നശിപ്പിക്കുന്നു, മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നു.
2011 ജുലൈ മുതൽ കിഴക്കൻ ആഫ്രിക്കയെ
ബാധിച്ച വരൾച്ച കഴിഞ്ഞ 60 വർഷത്തെ ഏറ്റവും
കടുത്തതായിരുന്നു. സോമാലിയ, ജിബൂട്ടി,എത്യോപ്യ ,കെനിയ എന്നിവിടങ്ങളിലെ 9.5 ദശലക്ഷം
ആളുകളെ കടുത്ത ദാരിദ്യത്തിൽ എത്തിച്ചു ഇത്. തെക്കൻ സോമാലിയയിൽ നിന്ന് അയൽ രാജ്യങ്ങളായ
കെനിയയിലേക്കും എത്യോപ്യയിലേക്കും ആളുകൾ പാലായനം ചെയ്തു
. ഈ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ അസംഖ്യം ആളുകളാണ് മരണപ്പെട്ടത്. കിഴക്കൻ ആഫ്രിക്കയിലെ തന്നെ സുഡാൻ, തെക്കൻ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളെയും വരൾച്ച മാരകമായി ബാധിച്ചു. കൂടാതെ ഈ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഉറപ്പിനെയും നിലനില്പ്പിനെത്തന്നെയും ഇത് അപകടത്തിലാക്കി. കൂടാതെ പട്ടിണി കാരണമാകുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ അധ:പതനം,വര്‍ഗീയ കലാപങ്ങള്‍,ഭക്ഷ്യലഹളകള്‍, മനുഷ്യാവകാശധ്വംസനങ്ങള്‍ , സമൂഹത്തില്‍ വളര്‍ന്നു വരുന്ന വൈരുദ്ധ്യങ്ങള്‍ എന്നിവകള്‍ക്കു കൂടിയാണ്.
. ഈ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ അസംഖ്യം ആളുകളാണ് മരണപ്പെട്ടത്. കിഴക്കൻ ആഫ്രിക്കയിലെ തന്നെ സുഡാൻ, തെക്കൻ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളെയും വരൾച്ച മാരകമായി ബാധിച്ചു. കൂടാതെ ഈ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഉറപ്പിനെയും നിലനില്പ്പിനെത്തന്നെയും ഇത് അപകടത്തിലാക്കി. കൂടാതെ പട്ടിണി കാരണമാകുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ അധ:പതനം,വര്‍ഗീയ കലാപങ്ങള്‍,ഭക്ഷ്യലഹളകള്‍, മനുഷ്യാവകാശധ്വംസനങ്ങള്‍ , സമൂഹത്തില്‍ വളര്‍ന്നു വരുന്ന വൈരുദ്ധ്യങ്ങള്‍ എന്നിവകള്‍ക്കു കൂടിയാണ്.
ഈ കണക്കുകൾ പ്രശ്നത്തിന്റെ ഉപരിതലത്തെ
സ്പർശിക്കുന്നേയുള്ളു. ഐക്യരാഷ്ട്ര സഭയുടെ മുൻ തലവൻ കോഫി അന്നന്റെ
നേത്യത്വത്തിലുള്ള ‘ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഫോറ‘ത്തിന്റെ കണക്കുകൾ പ്രകാരം ഒരു
വർഷം 3 ലക്ഷം മരണങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5
ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും
ബാധിക്കുന്നുണ്ട് ഇത്.125000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ആഗോളമായി
കാലാവസ്ഥാ വ്യതിയാനം പ്രതിവർഷം സ്യഷ്ടിക്കുന്നത് എന്ന വസ്തുത പ്രശ്നത്തിന്റെ മാരകമായ
ഫലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ സ്ഥിതിയിൽ പോവുകയാണെങ്കിൽ അടുത്ത 20 വർഷത്തിനകം
ഈ നഷ്ടം ഇരട്ടിയാകുകയും ചെയ്യും.യു.എൻ .ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച ‘ക്ലൈമറ്റ്
വൾനെറബിലിറ്റി മോണിറ്റർ’ എന്ന റിപ്പോർട്ട് പറയുന്നത് ഒരു ദിവസം 1000 കുട്ടികൾ
എങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിപത്തുകളിൽ
മരണപ്പെടുന്നുണ്ടെന്നാണ്. നിലവിൽ വികസ്വര രാഷ്ട്രങ്ങളിലെ 98 ശതമാനം ആളുകളും
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്നവരാണ്, 99 ശതമാനം മരണങ്ങളും
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ മൂലമാണ്. കൂടാതെ ആകെ ധനനഷ്ടത്തിന്റെ 90 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമാണ്.
ആഫ്രിക്ക കൂടുതൽ
പട്ടിണിയിലേക്ക്
കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദാരിദ്യവും
പട്ടിണിയും ഏറെ ബാധിച്ചിട്ടുള്ളത് ആഫ്രിക്കൻ വൻ കരയെയാണ്. വയറിളക്ക രോഗങ്ങൾ,
പോഷകക്കുറവ്, മലേറിയ, ഡെങ്കിപ്പനി എന്നിവ മൂലം ലക്ഷക്കണക്കിനു മനുഷ്യർ മരണത്തിനിരയാവുന്ന
ആഫ്രിക്കൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം ഈ വിപത്തുകളെ മൂർച്ഛിപ്പിക്കുന്നു.
മധ്യകെനിയയിലെ
തരാകാ ജില്ലയിലെ അവസ്ഥ പരിശോധിയ്ക്കാം. എഴുപതുകൾ മുതൽ വാർഷിക വർഷപാതം എന്നത് 15
ശതമാനം ആയി കുറഞ്ഞു വന്നു. കൂടാതെ ശരാശരി ഊഷ്മാവ് ഒരു ഡിഗ്രി കൂടുകയും ചെയ്തു. മഴ
എന്നത് ക്രമരഹിതമായും പ്രവചനാതീതമായും മാറിയത് മൂലം അതിനെ മാത്രം ആശ്രയിച്ചുള്ള ക്യഷി ഗുരുതരമായി
ബാധിക്കപ്പെട്ടു. ക്യഷിയിടങ്ങൾ തരിശായി ഉപേക്ഷിക്കപ്പെട്ടു, കന്നുകാലികൾ
ചത്തൊടുങ്ങി, മനുഷ്യർ പട്ടിണിയിലേക്ക് കൂടുമാറി. 50 വർഷം മുൻപ് ഓരോ കുടുംബത്തിനും
20 കന്നുകാലികളും 50 ആടുകളും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണം യഥാക്രമം
2, 5 എന്നിങ്ങനെയാണ്. ഇന്ന് 1.5 ലക്ഷത്തോളം ജനസംഖ്യയുള്ള മേഖലയിലെ 65 ശതമാനം
ആളുകളും കടുത്ത പട്ടിണിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആഫ്രിക്കയിലെ
ഒട്ടു മിക്ക പ്രദേശങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. ആഫ്രിക്കയിൽ മാത്രം 2020 ഓട്
കൂടി 75 മുതൽ 250 വരെ ദശലക്ഷം ആളുകളാണ് കടുത്ത ജലക്ഷാമത്തിന് ഇരയാകാൻ
പോകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മിക്ക രാജ്യങ്ങളിലെയും
കാർഷികോത്പാദനം എന്നത് 50 ശതമാനം കുറയും എന്നും
പഠനങ്ങൾ പറയുന്നു.
പരിഹ്യതമാകാത്ത
വെല്ലുവിളികൾ
കാലാവസ്ഥാ വ്യതിയാനം എന്നത്
മനുഷ്യസ്യഷ്ടിയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട് ലോകരാഷ്ട്രങ്ങളെല്ലാം
എങ്കിലും ശാശ്വതപരിഹാരം എന്നത് ഇനിയും വിദൂരത്തിലാണ്. ഹരിതഗ്യഹ വാതകങ്ങളുടെ
പുറത്തു വിടൽ നിയന്ത്രിക്കൽ, കാലാവസ്ഥാ വ്യതിയാനത്തിൽ പ്രതിസന്ധിയിലായ മനുഷ്യർക്ക്
ആശ്വാസം എത്തിക്കൽ എന്നീ രണ്ട് വെല്ലുവിളികളാണ് പ്രധാനമായും അന്താരാഷ്ട്ര ഏജൻസികൾ ഉയർത്തിക്കാണിക്കുന്നത്.
ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം അടുത്ത 25 വർഷത്തിനകം ഈ
അവസ്ഥയിൽ മാറ്റം ഉണ്ടായില്ലെങ്കിൽ 310 ദശലക്ഷം ആളുകൾ അന്തരീക്ഷ താപനില ഉയരുന്നതു
മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കിരയാകും.കൂടാതെ 20 ദശലക്ഷം ആളുകൾ കടുത്ത
പട്ടിണിയിലമരും. ആഫ്രിക്ക,ബംഗ്ലാദേശ്,ഈജിപ്ത്, തീരപ്രദേശങ്ങൾ,വനമേഖലയിലുള്ള
സ്ഥലങ്ങൾ എന്നിവിടങ്ങളിലെ 75 ദശലക്ഷം ആളുകൾക്ക് വാസസ്ഥലം നഷ്ടപ്പെടുകയും ചെയ്യും.
ജലവിതരണം ആണ് മറ്റൊരു വലിയ വെല്ലുവിളി. ജലദൌർലഭ്യം ക്യഷിനാശത്തിലേക്കും
വ്യക്തിശുചിത്വം, സാനിറ്റേഷൻ എന്നിവയുടെ ഇല്ലായ്മയിലേക്കും ഇക്കോ സിസ്റ്റത്തിന്റെ
തകർച്ചയിലേക്കും വഴി തെളിയ്ക്കും. വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനുമിടയിൽ പെട്ട്
യാതനയിലാകും മനുഷ്യർ.
നിഷ്ഫലമാകുന്ന
അന്താരാഷ്ട്ര സമ്മേളനങ്ങൾ
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള
ഉറച്ച നിലപാടുകൾ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഇന്ന് സംവിധാനങ്ങൾ
ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. 1987 ലെ ‘മോൺട്രിയൽ പ്രോട്ടോക്കോൾ’ ,
2008 ഓടെ ഹരിതഗ്യഹ വാതകങ്ങളുടെ പുറത്തു വിടൽ 98 ശതമാനം കുറയ്ക്കണം എന്ന നിബന്ധന
വെച്ചുവെങ്കിലും അത് സാധിതമാകുകയുണ്ടായില്ല. 2011 ഡിസംബറിൽ ഡർബനിൽ ‘ക്ലൈമറ്റ് ചേഞ്ച്
കോൺഫറൻസ് ‘ചേർന്നത് 2015 ഓടു കൂടി ഈ
പ്രശ്നത്തിൽ ക്യത്യമായ ഒരു ഉടമ്പടി ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് .എന്നാൽ എന്നാൽ
ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന അമേരിക്ക,ചൈന, ഇന്ത്യ
എന്നീ രാജ്യങ്ങളുടെ എതിർപ്പ് മൂലം ഈ ലക്ഷ്യം സാധ്യമാകുകയുണ്ടായില്ല. അതു പോലെ ഈ
പ്രശ്നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടിയും സമാനമായ പ്രശ്നങ്ങൾ മൂലം പ്രതീക്ഷിച്ച
ഗുണം നൽകിയില്ല. റിയോ ഉച്ചകോടിയുടെ മുദ്രാവാക്യം ആയ ‘സുസ്ഥിര വികസനം’ എന്നത് സമീപഭാവിയിലൊന്നും
എത്തിപ്പിടിയ്ക്കാൻ സാധിക്കുന്ന ലക്ഷ്യമായി കാണുന്നുമില്ല. ആഗോളതാപനത്തിനു പ്രധാന
ഉത്തരവാദികളായ വികസിത രാഷ്ട്രങ്ങൾ ഈ കെടുതിയിൽ പെടുന്ന രാജ്യങ്ങൾക്ക് നൽകുന്ന
ധനസഹായവും ഇന്നത്തെ നിലയ്ക്ക് വളരെ പരിമിതമാണ്. ഏറ്റവും വികസിതരായ 12 രാഷ്ട്രങ്ങൾ
എല്ലാവരും കൂടി 72000 കോടി ഡോളർ തങ്ങളുടെ രാഷ്ട്രങ്ങളിലെ കെടുതികൾ പരിഹരിക്കാൻ
വിനിയോഗിക്കുന്നുവെങ്കിൽ തങ്ങൾ മൂലം ദുരിതത്തിലായ ദരിദ്രരാജ്യങ്ങളിലെ ജനങ്ങളെ
സഹായിക്കാൻ വെറും 400 ദശലക്ഷം ഡോളർ മാത്രമേ അവർ വിനിയോഗിക്കുന്നുള്ളൂ. നോബൽ സമ്മാന
ജേതാവായ വംഗാരി മാതായിയുടെ വാക്കുകൾ ഈ പ്രശ്നത്തിലേക്കുള്ള ശരിയായ ചൂണ്ടുപലകയാണ് :
“കാലാവസ്ഥാ വ്യതിയാനം മരണത്തിനു ജീവൻ നൽകുന്ന ഒന്നാണ്. ഇത് ഒരു പുതിയ
ആഗോളയുദ്ധക്കളമാണ് . വികസിതരാഷ്ട്രങ്ങളുടെ പ്രശ്നം എന്ന നിലയിലാണ് ഇത് പലപ്പോഴും
അവതരിപ്പിക്കപ്പെടാറ്. എന്നാൽ വികസിതരാഷ്ട്രങ്ങൾ തന്നെയാണ് ആഗോളതാപനത്തിന്
പ്രധാനകാരണക്കാർ”.