Saturday, June 5, 2010

സ്പന്ദനങ്ങൾ: ലോക കപ്പ് ഫുട്ബോൾ ഫിക്സ്ച്ചർ

ലോക കപ്പ് ഫുട്ബോൾ ഫിക്സ്ച്ചർ

ലോക കപ്പ് ഫുട്ബോൾ ഫിക്സ്ച്ചർ(world cup fixture)




Match Number
Date Time
City Match




1
11-06 16:00
Johannesburg - Soccer City StadiumMatch 1 - South Africa v Mexico




2
11-06 20:30
Cape Town - Green Point StadiumMatch 2 - Uruguay v France




3
12-06 16:00
Johannesburg - Ellis Park StadiumMatch 3 - Argentina v Nigeria




4
12-06 13:30
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 4 - Korea Republic v Greece




5
12-06 20:30
Rustenburg - Royal Bafokeng StadiumMatch 5 - England v USA




6
13-06 13:30
Polokwane - Peter Mokaba StadiumMatch 6 - Algeria v Slovenia




7
13-06 20:30
Durban - Durban StadiumMatch 7 - Germany v Australia




8
13-06 16:00
Tshwane / Pretoria - Loftus Versfeld StadiumMatch 8 - Serbia v Ghana




9
14-06 13:30
Johannesburg - Soccer City StadiumMatch 9 - Netherlands v Denmark




10
14-06 16:00
Mangaung / Bloemfontein - Free State StadiumMatch 10 - Japan v Cameroon




11
14-06 20:30
Cape Town - Green Point StadiumMatch 11 - Italy v Paraguay




12
15-06 13:30
Rustenburg - Royal Bafokeng StadiumMatch 12 - New Zealand v Slovakia




13
15-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 13 - Côte d Ivoire v Portugal




14
15-06 20:30
Johannesburg - Ellis Park StadiumMatch 14 - Brazil v Korea DPR




15
16-06 13:30
Nelspruit - Mbombela StadiumMatch 15 - Honduras v Chile




16
16-06 16:00
Durban - Durban StadiumMatch 16 - Spain v Switzerland




17
16-06 20:30
Tshwane / Pretoria - Loftus Versfeld StadiumMatch 17 - South Africa v Uruguay




18
17-06 20:30
Polokwane - Peter Mokaba StadiumMatch 18 - France v Mexico




19
17-06 16:00
Mangaung / Bloemfontein - Free State StadiumMatch 19 - Greece v Nigeria




20
17-06 13:30
Johannesburg - Soccer City StadiumMatch 20 - Argentina v Korea Republic




21
18-06 13:30
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 21 - Germany v Serbia




22
18-06 16:00
Johannesburg - Ellis Park StadiumMatch 22 - Slovenia v USA




23
18-06 20:30
Cape Town - Green Point StadiumMatch 23 - England v Algeria




24
19-06 16:00
Rustenburg - Royal Bafokeng StadiumMatch 24 - Ghana v Australia




25
19-06 13:30
Durban - Durban StadiumMatch 25 - Netherlands v Japan




26
19-06 20:30
Tshwane / Pretoria - Loftus Versfeld StadiumMatch 26 - Cameroon v Denmark




27
20-06 13:30
Mangaung / Bloemfontein - Free State StadiumMatch 27 - Slovakia v Paraguay




28
20-06 16:00
Nelspruit - Mbombela StadiumMatch 28 - Italy v New Zealand




29
20-06 20:30
Johannesburg - Soccer City StadiumMatch 29 - Brazil v Côte d Ivoire




30
21-06 13:30
Cape Town - Green Point StadiumMatch 30 - Portugal v Korea DPR




31
21-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 31 - Chile v Switzerland




32
21-06 20:30
Johannesburg - Ellis Park StadiumMatch 32 - Spain v Honduras




33
22-06 16:00
Rustenburg - Royal Bafokeng StadiumMatch 33 - Mexico v Uruguay




34
22-06 16:00
Mangaung / Bloemfontein - Free State StadiumMatch 34 - France v South Africa




35
22-06 20:30
Durban - Durban StadiumMatch 35 - Nigeria v Korea Republic




36
22-06 20:30
Polokwane - Peter Mokaba StadiumMatch 36 - Greece v Argentina




37
23-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 37 - Slovenia v England




38
23-06 16:00
Tshwane / Pretoria - Loftus Versfeld StadiumMatch 38 - USA v Algeria




39
23-06 20:30
Johannesburg - Soccer City StadiumMatch 39 - Ghana v Germany




40
23-06 20:30
Nelspruit - Mbombela StadiumMatch 40 - Australia v Serbia




41
24-06 16:00
Johannesburg - Ellis Park StadiumMatch 41 - Slovakia v Italy




42
24-06 16:00
Polokwane - Peter Mokaba StadiumMatch 42 - Paraguay v New Zealand




43
24-06 20:30
Rustenburg - Royal Bafokeng StadiumMatch 43 - Denmark v Japan




44
24-06 20:30
Cape Town - Green Point StadiumMatch 44 - Cameroon v Netherlands




45
25-06 16:00
Durban - Durban StadiumMatch 45 - Portugal v Brazil




46
25-06 16:00
Nelspruit - Mbombela StadiumMatch 46 - Korea DPR v Côte d Ivoire




47
25-06 20:30
Tshwane / Pretoria - Loftus Versfeld StadiumMatch 47 - Chile v Spain




48
25-06 20:30
Mangaung / Bloemfontein - Free State StadiumMatch 48 - Switzerland v Honduras




49
26-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 49 - R16 - 1A v 2B




50
26-06 20:30
Rustenburg - Royal Bafokeng StadiumMatch 50 - R16 - 1C v 2D




51
27-06 16:00
Mangaung / Bloemfontein - Free State StadiumMatch 51 - R16 - 1D v 2C




52
27-06 20:30
Johannesburg - Soccer City StadiumMatch 52 - R16 - 1B v 2A




53
28-06 16:00
Durban - Durban StadiumMatch 53 - R16 - 1E v 2F




54
28-06 20:30
Johannesburg - Ellis Park StadiumMatch 54 - R16 - 1G v 2H




55
29-06 16:00
Tshwane / Pretoria - Loftus Versfeld StadiumMatch 55 - R16 - 1F v 2E




56
29-06 20:30
Cape Town - Green Point StadiumMatch 56 - R16 - 1H v 2G




57
02-07 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 57 - QF - W53 v W54




58
02-07 20:30
Johannesburg - Soccer City StadiumMatch 58 - QF - W49 v W50




59
03-07 16:00
Cape Town - Green Point StadiumMatch 59 - QF - W52 v W51




60
03-07 20:30
Johannesburg - Ellis Park StadiumMatch 60 - QF - W55 v W56




61
06-07 20:30
Cape Town - Green Point StadiumMatch 61 - SF- W58 v W57




62
07-07 20:30
Durban - Durban StadiumMatch 62 - SF - W59 v W60




63
10-07 20:30
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 63 - 3rd/4th Place




64
11-07 20:30
Johannesburg - Soccer City StadiumMatch 64 - Final

Friday, June 4, 2010

ഗ്രേറ്റ് ഡിക്ടേറ്റർ

ചാര്‍ലി ചാപ്‌ളിന്‍ സംവിധാനം ചെയ്ത പ്രശസ്ത സിനിമ.ഫാസിസത്തിനെതിരെയുള്ള മഹത്തായ കലാസൃഷ്ടികളൊന്നായി ഈ സിനിമയെ കണക്കാക്കുന്നു.




ഒരു ഫാസിസ്റ്റ് എകാധിപതി.അയാള്‍െക്കാരു ഇരട്ടയുണ്ട്.പാവപ്പെട്ട ഒരു ബാര്‍ബര്‍ .രണ്ടു വേഷത്തിലും ചാപ്‌ളിന്‍ തന്നെ പ്രത്യക്ഷപ്പെടുന്നു.

അടിച്ചമര്‍ത്തപ്പെട്ട തോമാനിയയ്ക്കു മേല്‍ ഇരട്ടക്കുരിശിന്റെ നിഴല്‍.രാപ്പകലന്യേ തെരുവുകളില്‍ പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രം.രാത്രികളില്‍ പട്ടാളക്കാരുടെ മൃഗീയമുഖങ്ങള്‍ ഓരോ മൂലയിലും തെളിഞ്ഞു വരുന്നു.



പട്ടാളം,കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍,ഏകാധിപതി -അങ്ങിങ്ങ് പിറുപിറുത്തു കേള്‍ക്കുന്ന വാക്കുകള്‍ ഇവ മാത്രം.



ദൂരെ മലമുകളിലെ കൊട്ടാരത്തില്‍ തോമാനിയയിലെ എകാധിപതിയായ ഹൈങ്കല്‍ വസിക്കുന്നു.ലോകത്തേറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍.ലോകം കീഴടക്കലാണ് തന്റെ ജന്‍മലക്ഷ്യമെന്ന് കരുതുന്ന,ആര്യന്‍മാര്‍മാത്രമുള്ള ഒരു പ്രപഞ്ചത്തിന്റെ പ്രഭുവായിത്തീരും താനെന്നു സ്വപ്നം കാണുന്ന ഭ്രാന്തന്‍.



ചുറ്റുപാടുമുള്ള മാറ്റങ്ങളെക്കുറിച്ചറിയാത്ത ഒരേ ഒരു വ്യക്തി ആ കൊച്ചു ബാര്‍ബറാണ്.അയാള്‍ തന്റെ ജൂതസങ്കേതം വിട്ടുപോയിട്ട് കാലമേറെയായിക്കഴിഞ്ഞിരുന്നു.ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ അയാള്‍ വര്‍ഷങ്ങളോളം ദൂരെയെവിടെയോ ആശുപത്രിയിലായിരുന്നു.ചികിത്സ മതിയെന്നു തീരുമാനിച്ച അയാള്‍ ഒരു ദിവസം ഒളിച്ചോടി വീട്ടിലെത്തുന്നു.



സന്തോഷപൂര്‍വം അയാള്‍ വീണ്ടും തന്റെ ബാര്‍ബര്‍ ഷാപ്പു ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലേര്‍പ്പെടുന്നു.മാറാല അടിച്ചു മാറ്റുന്നു.തന്റെ പഴയ വരവുചെലവു കണക്കു പുസ്തകം പൊടിതട്ടിയെടുക്കുന്നു.



ഈ ജൂത സങ്കേതത്തില്‍ ആക്രമണം നടത്തുന്ന ഇരട്ടക്കുരിശുകാര്‍ ഈ ബാര്‍ബറെയും നോട്ടം വെയ്ക്കുന്നു.അക്രമത്തിനിരയാവുന്നവരില്‍ മാന്യനും വൃദ്ധനുമായ ജെക്കളും ഭാര്യയും ഉള്‍പ്പെടും.പിന്നെ ഹന്ന എന്ന സുന്ദരിയായ അലക്കുകാരിയും. പരിസരപ്രദേശങ്ങളിലെ വിഴുപ്പെല്ലാം അലക്കി വെളുപ്പിക്കുന്നവള്‍.ജൂത കോളനി ഈ അടിയില്‍ നിന്നു പതുക്കെ ഉണരുന്നു.ഒരു ഞായറാഴ്ച സായാഹ്നസവാരിക്കു ഹന്നയെ ബാര്‍ബര്‍ എല്ലാ ധൈര്യവും സംഭരിച്ച് ക്ഷണിക്കുന്നു.തന്റെ വടി വീശി അവളോടൊപ്പം അഭിമാനപൂര്‍വം നടക്കുന്ന ബാര്‍ബറെ കാണാന്‍ കോളനി നിവാസികളെല്ലാം പുറത്തെത്തിനോക്കുന്നു. ഒരല്പം നടന്നു കഴിയും മുന്‍പേ മരണവും സര്‍വനാശവും പ്രഖ്യാപിക്കുന്ന ഏകാധിപതിയുടെ ഭ്രാന്തന്‍ ഉദ്‌ഘോഷണം ലൗഡ്‌സ്പീക്കറിലൂടെ കേട്ട് അവര്‍ ഞെട്ടി നിന്നു പോകുന്നു.പുതിയൊരാക്രമണം.ഏകാധിപതിയെ ചെറുക്കാന്‍ ധൈര്യം കാണിച്ച ബാര്‍ബറെ അക്രമികള്‍ വേട്ടയാടുന്നു.



കൊച്ചുഹന്ന അയാളെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ചു.പക്ഷേ അയാളെ അവര്‍ കണ്ടുപിടിക്കുന്നു.ഓടിച്ചിട്ടു പിടിക്കുന്നു.അയാള്‍ കോണ്‍സട്രേഷന്‍ ക്യാംപിലെത്തിച്ചേരുന്നു.



ഷള്‍ട്ട്‌സ് എന്ന ഒരു സുഹൃത്തുമൊത്ത് ബാര്‍ബര്‍ അവിടെ നിന്നു രക്ഷപ്പെടുന്നു.ഏകാധിപതിയുടെ ആസ്ഥാനകേന്ദ്രത്തിലൊരംഗമായിരുന്ന ഷള്‍ട്ട്‌സ് മുഖത്തുനോക്കി സത്യം പറഞ്ഞതിനാല്‍ കോണ്‍സട്രേഷന്‍ ക്യാംപിലെത്തിയ ഒരാളാണ്.ഏകാധിപതിയ്ക്കും ബാര്‍ബര്‍ക്കും ഛായയിലുള്ള സാമ്യം ആദ്യം കണ്ടെത്തുന്നത് ഈ സുഹൃത്താണ്.തടവുചാടി ഓസ്ട്രിയയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നടക്കുന്നു.ഏകാധിപതി ഓസ്ട്രിയ പിടിച്ചടക്കിയെന്നോ അയാളുടനെ അങ്ങോട്ടെഴുന്നെള്ളുമെന്നോ അവര്‍ അറിഞ്ഞിരുന്നില്ല .എല്ലാവരും ആ കൊച്ചു ബാര്‍ബറെ ഏകാധിപതിയായി തെററിദ്ധരിക്കുന്നു.അയാളെ അവര്‍ മൈക്രോഫോണുകള്‍ക്ക് മുന്‍പിലേക്ക് വലിച്ചിഴയ്ക്കുന്നു.ചാപ്‌ളിന്‍ നടത്തുന്ന പ്രസംഗം ഫാസിസത്തിന്‍ കീഴില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ജനതയുടെ ശബ്ദമായി മാറുന്നു.



ആദ്യമായി ചാപ്‌ളിന്‍ സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത.സ്വന്തം വാക്കുകളിലൂടെ,സ്വന്തം ആത്മാവിലൂടെ,ശരീരത്തിലൂടെ ചാപ്‌ളിന്‍ ഇവിടെ സ്വയം ആവിഷ്കരിക്കുന്നു.



സംവിധാനം :ചാര്‍ലി ചാപ്‌ളിന്‍



തിരക്കഥ:ചാര്‍ലി ചാപ്‌ളിന്‍



അഭിനേതാക്കള്‍:ചാര്‍ലി ചാപ്‌ളിന്‍,റെജിനാള്‍ഡ് ഗാര്‍ഡിനര്‍,പൗലെറ്റ് ഗൊദാര്‍ദ്

വൈല്‍ഡ് സ്ട്രോബറീസ്



വൈല്‍ഡ് സ്ട്രോബറീസ്-സ്വീഡിഷ്(1957) സംവിധാനം : ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍




ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ Golden Bear നേടിയ ചിത്രം.



മതബോധം എന്ന ഫാന്റസിയെക്കുറിച്ചുള്ള തന്റെ seventh seal എന്ന ചിത്രത്തിനു ശേഷം ബര്‍ഗ്മാന്‍ സംവിധാനം ചെയ്ത സിനിമയായ 'വൈല്‍ഡ് സ്രേ്ടാബറീസ്',ആധുനിക മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവല്‍കരണവും ഏകാന്തതയും വിഷയമാക്കുന്നു. തനിക്ക് ലഭിച്ച honorary degree സ്വീകരിക്കുന്നതിനായി മുന്‍ സര്‍വകലാശാലയിലേക്ക് മരുമകളോടൊപ്പം യാത്രയാകുന്ന പ്രൊഫസര്‍ Isak Borg ( വിഖ്യാത സ്വീഡിഷ് സംവിധായകനായ Victor Sjostrom ആണ് ഈ കഥാപാത്രമായി അഭിനയിക്കുന്നത്) എന്ന 78 വയസ്സുകാരന്‍ തന്റെ 'മരണം പോലെ തണുത്തുറഞ്ഞ', ജീവിതത്തെ , അതിന്റെ നിഷ്ഫലതയെ സ്വപ്നങ്ങളിലൂടെ ദര്‍ശിക്കുന്നു.യാത്രയ്ക്കിടെ തന്റെ ജീവിതത്തിലെ പ്രധാന ദശാസന്ധികളെല്ലാം കാണവേ അവയെല്ലാം അയാളിലേക്ക് തന്റെ ഭൂതകാലം, കുടുംബം,കാമുകി ,ഭാര്യ എന്നിവയുടെ സ്മരണകള്‍ നിറയ്ക്കുന്നു. അയാളുടെ ഭൂതകാല തീരുമാനങ്ങള്‍ എല്ലാം അയാളെ കൊണ്ടെത്തിച്ചത് അര്‍ത്ഥമില്ലാത്തതും മൂല്യരഹിതവുമായ, തണുത്തുറഞ്ഞ, ശൂന്യത നിറഞ്ഞ ജീവിതത്തിലേക്കായിരുന്നു.ഭീതിതസ്വപ്നങ്ങള്‍ക്കൊടുവില്‍, സേ്‌നഹത്തിലൂടെ മാത്രമേ ശാന്തി ഉള്ളൂ എന്ന തിരിച്ചറിവില്‍ ആണ് അയാള്‍ എത്തിച്ചേരുന്നത്. കുറ്റബോധം നിറഞ്ഞ അയാളുടെ ജീവിതം എന്ന നിഷ്ഫലതയെ ,അതിന്റെ അസ്തിത്വത്തില്‍ നിറഞ്ഞിരിക്കുന്ന ശൂന്യതയെ ചിത്രീകരിക്കുന്ന സ്വപ്നപരമ്പരകള്‍ ബര്‍ഗ്മാന്‍ എന്ന പ്രതിഭയുടെ യഥാര്‍ത്ഥ നിദര്‍ശനങ്ങളാണ്. മൂല്യനിരാസത്തിലൂടെ യൂറോപ്യന്‍ സമൂഹം നേടിയത് വെറും ശൂന്യത മാത്രമായിരുന്നു എന്നത് നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.



വ്യക്തിയുടെ ചിന്തകള്‍,ഓര്‍മ്മകള്‍,നിരാശകള്‍,ഖേദങ്ങള്‍ എന്നിവയെല്ലാം ആഴത്തില്‍ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി യൂറോപ്യന്‍ സിനിമ സ്വാംശീകരിച്ചത് വൈല്‍ഡ് സ്ട്രോബറീസ്എന്ന ഈ ചിത്രത്തിലൂടെയായിരുന്നു.

റാഷോമോണ്‍




                   റാഷോമോണ്‍ 1950
             സംവിധാനം :അകിരാ കുറസോവ


                    1951 ല്‍ െവനീസ് ഫിലിം ഫെസ്റ്റിവലില്‍ `റാഷോമോണ്‍' ഉന്നത ബഹുമതി നേടിയതോടെയാണ  ജപ്പാനീസ് സിനിമ    ലോകത്തിന്‍െറ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയത്.

`റാഷോമോണ്‍' ലളിതമായ ബാഹ്യഘടനയും  ആന്തരിക ലോകവുമുള്ള സൃഷ്ടിയാണ്. അകുതഗാവ
എന്ന ജാപ്പ കഥാകൃത്തിന്റെ രണ്ട് പ്രശസ്ത കഥകള്‍ കൂട്ടിച്ചേര്‍ത്താണ് കുറസോവ തന്‍െറ
ചലച്ചിത്രം സൃഷ്ടിച്ചത്. `റാഷോമോണ്‍' സത്യത്തിന്‍െറ ആപേക്ഷികതയെ അവതരിപ്പിക്കുന്നു.
ഒരേ വസ്തു പേരിലൂടെ പറയപ്പെടുമ്പോള്‍ പ്രകാരമായി മാറുന്നു. ഇവിടെ സംഭവിക്കുന്നത്
ഒരു ബലാത്സംഗവും കൊലപാതകവുമാണ്. `റാഷോമോണ്‍' ഗേറ്റില്‍ മഴ തോരുന്നതും
കാത്തിരിക്കുന്ന മൂന്ന പേരുടെ സംഭാഷണത്തിലൂടെയാണ് ഈ സംഭവത്തെ ക്കുറിച്ച് ന്നത്.
അവരും നേരിട്ട് അക്കഥ പറയുകയല്ല ; കോടതിയില്‍ നടന്ന് കേസു വിസ്താരത്തി പറഞ്ഞു കേട്ടതെന്ന
ക്കാണ് അവരത് അവതരിപ്പിക്കുന്നത്.

                   കൊലയാളിയായ തജോമാറു (അതുല്യ കുറസോവയുടെ അപരസ്വത്വമായി കണക്കാക്കപ്പെടുന്നയാളുമായ തൊഷിറോ മിഫ്യൂണ്‍ ആണ് കൊലയാളി യെ അവതരിപ്പിക്കന്നത്) പറയുന്നത് താന്‍ പുരുഷമെരത്തില്‍ കെട്ടിയിടുകയും സ്ത്രീയെ കീഴ്‌പെടുത്തുകയും ചെയ്തു എന്നാണ്.
തുടര്‍ന്ന് , അപമാഅവള്‍ തന്നെയാണത്രെ ഭര്‍ത്താവി െ കൊന്നു കളയാന്‍
തജോമാറുവിആേവശ്യപ്പെട്ടത്. എന്നിട്ടും ചതിച്ചു കൊല്ലുന്നതിപകരം ദ്വന്ദ്വയുദ്ധം
ത്തിയതിശേഷമാണ്താകൊന്നതെന്നാണയാള്‍ പറയുന്നത്. സ്ത്രീ ഓടിപ്പോവുകയും ചെയ്യുന്നു.
സമുറായിയുടെ ഭാര്യ പറയുന്നതാവട്ടെ അപ മാതാന്‍ ഭര്‍ത്താവി ന്‍െറ കാല്‍ക്കല്‍ വീണ്
താന്‍ തെറ്റുകാരിയല്ലെന്നും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു
എന്നാണ്. എന്നാലയാള്‍ തണുത്തുറഞ്ഞ മഭോവത്തോടെ അവളെ അവഗണിക്കുകയായിരുന്നു. അയാള്‍
തുടര്‍ന്നും മരവിച്ചതു പോലെ ന്നപ്പോള്‍ കയ്യില്‍ കത്തിയും പിടിച്ച് താന്‍ കുഴഞ്ഞ്
വീഴുകയാണ് ചെയ്തത്. പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് വാള്‍ നെ'മമത്ത് തറച്ച്
ഭര്‍ത്താവ് മരിച്ചു കിടക്കുന്നത് കണ്ടത്. ഒരു പക്ഷേ താന്‍ കുഴഞ്ഞു വീണപ്പോള്‍
തന്‍െറ കയ്യിലുള്ള വാള്‍ ഭര്‍ത്താവിന്‍െറ ദേഹത്ത് തറച്ച തായിരിക്കുമെന്നാണ് അവള്‍
കരുതുന്നത്.

കൊല്ലപ്പെട്ട സമുറായിയുടെ പ്രേതം വിശ്വസ്ത മാധ്യമത്തിലൂടെ പറയുന്നതാകട്ടെ
വിഭിന്നമായ മറ്റൊരു ഭാഷ്യ മാണ്. ബലാത്സംഗത്തിശേഷം തന്നെ കൊല്ലാന്‍ ഭാര്യ
കൊള്ളക്കാരആേവശ്യപ്പെട്ടു.ഇതു കേട്ട് കുപിതകൊള്ളക്കാരന്‍ അവളെ ബന്ധിക്കുകയും
തന്നോട് അവളെ വേണമെങ്കില്‍കൊന്നു കളയാന്‍ പറഞ്ഞു. ഇതു കേട്ട താന്‍ അപ്പോള്‍ തന്നെ
കൊള്ളക്കാരക്ഷേമിച്ചു എന്നാണ് അയാള്‍ പറയുന്നത്. സ്ത്രീ ഓടി രക്ഷപ്പെടുകയും
കൊള്ളക്കാരന്‍ പുറ കെ ഓടിപ്പോവുകയും അപ്പോള്‍ താന്‍ സ്വയം കുത്തി മരിക്കുകയും
ആയിരുന്നു.

അപ്പോള്‍ വിറകുവെട്ടുകാരന്‍ കഥയിലിടപെട്ട് താന്‍ മുന്‍പ് പറഞ്ഞ കഥ മാറ്റി
`യഥാര്‍ത്ഥ ` സംഭവം ഇപ്രകാര മാണെന്ന് പറയുന്നു. ബലാത്സംഗത്തിശേഷം കൊള്ളക്കാരന്‍
സ്ത്രീയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുന്നു.അതിത്തരം പറയുന്നതിപകരം അവള്‍
കരഞ്ഞ് കൊണ്ട് ഭര്‍ത്താവികൈട്ടഴിച്ചുവിട്ട് സ്വതന്ത്രക്കി. ഇത്തരം ഒരു സ്ത്രീക്കു
വേണ്ടി മരിക്കാന്‍ തയ്യാറല്ലെന്നും വേണ മെങ്കില്‍ തന്‍െറ കുതിരയ്ക്കു വേണ്ടി താന്‍
മരിക്കാ മെന്നുമാണ് ഭര്‍ത്താവ് അപ്പോള്‍ പറഞ്ഞത്. ഇത് കേട്ട് കൊള്ളക്കാരഅവളിലുള്ള
താത്പര്യം ക്കുന്നു.ഈ മഭോവങ്ങള്‍ അവര്‍ മൂവരും തമ്മിലുള്ള വാക്തര്‍ക്കത്തിലേ
ക്ക് ക്കുന്നു. അവളാവശ്യപ്പെട്ടതു പ്രകാരം ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട
അവരിലൊരാള്‍ കൊല്ലപ്പെടുന്നു.

                സംഭവത്തെക്കുറിച്ച് പരുടെയും വിവരണങ്ങളില്‍ ഏതിലാണു സത്യം എന്നതിചൈാല്ലി ഏറെ
വാദപ്രതിവാദങ്ങള്‍ ന്നിട്ടുണ്ട്. വാസ്തവത്തില്‍ ഇതിലേ താണു സത്യം എന്ന അത്തേിയാതൊരു
സാംഗത്യവുമില്ല.അഹം ബോധത്തിന്‍െറ സാന്നിദ്ധ്യം കൊണ്ട് ഒന്നി പൂര്‍ണ സത്യമാകാന്‍
വയ്യ എന്നതാണു വസ്തുത.അല്ലെങ്കില്‍പൂര്‍ണസത്യം എന്നത് ആവിഷ്കരിക്കാന്‍ അസാധ്യമായ
ഒന്നാണ്.12ാം റ്റാണ്ടില്‍ പട്ടിണിയും ആഭ്യന്തര കലാപങ്ങളും, കഥ ക്കുന്ന ത്ത
പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിത്രാരംഭത്തില്‍ പറയുന്നുണ്ട്. അങ്ങകൊലഘട്ടം
സംഭാവചെയ്യുന്ന ആശയക്കുഴപ്പവും അവിശ്വാസ്യതയുമാണ് ഈ സംഭവപരമ്പരകളില്‍ കാണുന്നത്.
മത്തി ന്‍െറ ഈ കൂരിരുട്ടില്‍ വിശ്വാസത്തിന്‍െറ, മത്തിന്‍െറ ചെറുതിരി തേടുകയാണ്
പുരോഹിതന്‍. അതയാള്‍ക്ക് ലഭിക്കുന്നു എന്നു കാട്ടിക്കൊണ്ട് കുറോസോവ
ചിത്രമവസാക്കുമ്പോള്‍ മനുഷ്യ നന്മയിൽ‍ തക്കുള്ള വിശ്വാസം അദ്ദേഹം
ആവര്‍ത്തിച്ചുറപ്പിക്കുന്നു.

അക്കാദമി അവാർഡ്


ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ്‌. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്‌.
ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് വ്യാഴം, മെയ് 16,1929ന്‌ ഹോളിവുഡിലെ ഹോട്ടൽ റൂസ് വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.

കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം

കേരളസംസ്ഥാനസർക്കാരിന്റെ സാംസ്കാരികവകുപ്പിനുകീഴിൽ നടത്തിവരുന്ന അന്തർദ്ദേശീയചലച്ചിത്രമേളയാണ് കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം (International Film Festival of Kerala - IFFK) . 1996-ലാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. 1998-ൽ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപനത്തോടെ മേള അക്കാദമി എറ്റെടുത്ത് നടത്തിവരുന്നു. തിരുവനന്തപുരമാണ് മേളയുടെ സ്ഥിരംവേദി. എല്ലാ വർഷവും ഡിസംബർ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് അന്തർദ്ദേശീയചലച്ചിത്രോത്സവം നടക്കുന്നത്. ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങളുടെ മത്സരവും ഉൾപ്പെടും. മൂന്നാം‌ലോകരാഷ്ട്രങ്ങളിൽനിന്നുള്ള ചിത്രങ്ങൾക്കാണ് മേളയിൽ പ്രാമുഖ്യം. ലോകചിത്രങ്ങളെയും മറ്റ് ഇന്ത്യൻഭാഷാചിത്രങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം. ദേശത്തും വിദേശത്തുമുള്ള പ്രമുഖരും ചലച്ചിത്രാസ്വാദകരും കേരളത്തിന്റെ അന്തർദ്ദേശീയചലച്ചിത്രോത്സവത്തെ വൻ‌വിജയമാക്കുന്നു.

ലോക സിനിമ: അമ്മ അറിയാൻ

ലോക സിനിമ: അമ്മ അറിയാൻ

അമ്മ അറിയാൻ

സം‌വിധാനം: ജോൺ അബ്രഹാം


തിരക്കഥ: ജോൺ അബ്രഹാം

സംഗീത സം‌വിധാനം: സുനിത

ചായാഗ്രാഹകൻ: വേണു

ചിത്രസം‌യോജനം: ബീന

 
1986 ൽ ജോൺ അബ്രഹാമിന്റെ സം‌വിധാനത്തിൽ മലയാളത്തിലിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ അമ്മ അറിയാൻ. ഒരു നക്സ്‌ലൈറ്റ് യുവാവിന്റെ മരണത്തെ തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ചിത്രമാണിത്. ഭാവനയേയും സംഭവങ്ങളേയും ഇഴ‌ചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ ശരിക്കുള്ള ദൃശ്യങ്ങളും സം‌വിധായകൻ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.

ഒരു സങ്കീർണ്ണ ചലച്ചിത്രമായാണ്‌ അമ്മ അറിയാൻ പരിഗണിക്കപ്പെടുന്നത്. 1986-ൽ പുറത്തിറങ്ങിയതു മുതൽ ചിത്രത്തിന്റെ ലളിതമായ കഥയ്ക്കുമേൽ നിരവധി അർത്ഥതലങ്ങളുള്ള കഥയായിട്ടാണ്‌ സമയാസമയങ്ങളിൽ നിരൂപകർ ഈ ചിത്രത്തെ വായിച്ചത്.

ഈ ചിത്രത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉജ്ജ്വലവും അതോടൊപ്പം ചിത്രത്തിലെ തന്നെ കഥപോലെ ലളിതവുമാണ്‌‌. ജോൺ അബ്രഹാമിന്റെ ഒരു കൂട്ടം സുഹൃത്തുക്കൾ "ജനങ്ങളുടെ ചലച്ചിത്രം" നിർമ്മിക്കണമെന്ന് ആശിച്ചുകൊണ്ട് "ഒഡേസ കളക്ടീവ്" എന്ന ഒരു സം‌രംഭത്തിന്‌ രൂപം നൽകുന്നു. പൊതു ജനങ്ങളുടെ പങ്കാളിത്തത്തിൽ വിപണിശക്തികളുടെ ഇടപെടലുകളില്ലാതെ നല്ല ചിത്രങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിക്കണമെന്നതായിരുന്നു ഈ സം‌രംഭത്തിന്റെ ഉദ്ദേശ്യം.

ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും 'ജനങ്ങളുടെ ചലച്ചിത്രത്തിനായി' സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ്‌ ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയത്. ഒഡീസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്ര നിർമ്മാണരീതിയെ തിരുത്തിയെഴുതി.
പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രതിരിക്കുന്നു. താൻ എവിടെയണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ്‌ അദ്ദേഹത്തിന്റെ യാത്ര. പുരുഷൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ്‌ ഈ ചിത്രത്തിലെ കഥ. യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് (ഹരിനാരായണൻ) തിരിച്ചറിയുകയുമാണ്‌.


ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ പുരുഷൻ കണ്ടുമുട്ടുന്നുണ്ട്. സുഹൃത്തുക്കൾക്ക് തന്നെകുറിച്ചുള്ള പരസ്പരമേറ്റുമുട്ടുന്ന ഓർമ്മകളുടെ ചുരുൾനിവർത്തുകയാണ്‌ ഹരിയെന്ന കഥാപാത്രം. പുരുഷന്റെ കൂടെ ഈ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് യാത്രയാവുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻ‌കൂട്ടമായി മാറിയിരുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുകയാണ്.

Tuesday, June 1, 2010

ബൈസിക്കിൾ തീവ്‌സ്(1948)


ദ ബൈസിക്കിൾ തീവ്‌സ് വിറ്റോറിയോ ഡി സിക്ക 1948-ൽ സം‌വിധാനം ചെയ്ത ഇറ്റാലിയൻ നവറിയലിസ്റ്റിക് ചലച്ചിത്രമാണ്‌.ആ പ്രസ്ഥാനത്തിന്റെ വിജയ വൈജയന്തിയായി കൊണ്ടാടപ്പെടുന്ന സിനിമ. തന്റെ ജോലി ആവശ്യത്തിനുപയോഗിക്കുന്ന കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ തിരയുന്ന ഒരു ദരിദ്രമനുഷ്യന്റെ കഥയാണ്‌ ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം. ലാമ്പർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

നിരൂപകരുടെയും , സം‌വിധായകരുടെയും ശ്രദ്ധ വളരെയധികം ഈ ചിത്രം പിടിച്ചു പറ്റി. 1949-ൽ അക്കാദമി ഹോണററി പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. 1952-ൽ സൈറ്റ് & സൗണ്ട്സ് എന്ന മാസിക ചലച്ചിത്ര നിർമ്മാതാക്കളുടെയും,നിരൂപകരുടെയും ഇടയിൽ ‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെ എക്കാലത്തെയും മികച്ച ചിത്രമായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2002-ൽ ചലച്ചിത്ര പ്രവർത്തകരുടെ ഇടയിൽ നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ആറാമത്തേതായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

വിശദാംശങ്ങളിൽ പോലും പ്രകടമാകുന്ന ജീവിതാവബോധം,ഉള്ളുരുക്കുന്ന നൊമ്പരങ്ങൾക്കിടയിലും സ്വയമരിയാതെ ചിരി വിടർത്തുന്ന നർമ ബോധം,വാക്കിലോ പ്രവൃത്തിയിലോ പ്രതികരണങ്ങളിലൊ കൃത്രിമത്വത്തിന്റെ ലാഞ്ചന പോലുമില്ലാത്ത യഥാർത്ഥ മനുഷ്യരുടെ ചിത്രീകരണം,അഭിനയമെന്നു പേർ ചൊല്ലി വിളിക്കാൻ മടി തോന്നും വിധം യഥാതഥമായ അഭിനയം ഇങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണു ബൈസിക്കിൾ തീവ്‌സ്‌ .ഇച്ചിത്രത്തിന്റെ ആകർഷണരഹസ്യങ്ങളിൽ ഏറ്റവും പ്രധാനം അതുൾകൊള്ളുന്ന പ്രമേയം തന്നെയാണു.സാധാരണക്കാരന്റെ പ്രത്യാശകളും നൊമ്പരങ്ങളും സമൂഹവും വിധിയും ഒരൊത്തുകളിയാലെന്ന പോലെ അവനെ പരാജയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും നാമിവിടെ കാണുന്നു.

ദരിദ്രനായ അന്റോണിയോ റിക്കിയുടെ ജീവിതത്തിലെ ദൗർഭാഗ്യപൂരിതമായ ഒരദ്യായമാണു ഡി സീക്ക ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നതു.പണിയില്ലാതെ തെണ്ടി നടന്ന റിക്കിക്കു ഒടുവിലൊരു പണി കിട്ടി .അതു ചെയ്യാൻ സ്വന്തമായി ഒരു സൈക്കിൾ വേണം.വീട്ടിലുണ്ടായിരുന്ന പഴയ തുണികളും പുതപ്പുകളുമൊക്കെ പണയം വെച്ചിട്ടാണു അയാളുടെ ഭാര്യ പണയം വെക്കപ്പെട്ടിരുന്ന അയാളുടെ സൈക്കിൾ തിരിച്ചെടുക്കാനാവശ്യമായ പണം അയാളെ ഏൽപ്പിച്ചതു.പണിയാരംഭിച്ച ആദ്യ ദിവസം തന്നെ സൈക്കിൾ മോഷ്ടിക്കപ്പെട്ടു.സൈക്കിൾ തേടി നടന്നു നിരാശനായപ്പോൾ റിക്കിയും അതു തന്നെ ചെയ്തു.എന്നാൽ സമർഥനായ മോഷ്ടാവല്ലത്താതു കൊണ്ടു അയാൾ കയ്യോടെ പിടിക്കപ്പെട്ടു.

നാമമാത്രമായ ഇതിവൃത്തത്തിൽ നിന്നാണു ഡി സീക്കയും സിസറെ സാവട്ടിനിയും ചേർന്നു മനുഷ്യവികാരങ്ങളുടെ സമസ്തഭാവങ്ങളുമിണങ്ങിയ ഒരു കലാശിൽപം സൃഷ്ടിച്ചതു.

ലോക സിനിമ: സിനിമാ ചരിതം

ലോക സിനിമ: സിനിമാ ചരിതം
നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയൊഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയൊ, ചിത്രങ്ങള്‍ അനിമേഷന്‍ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചൊ ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കാം.

ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നു. ചില ചലച്ചിത്രങ്ങള്‍ സംഭാഷണങ്ങള്‍ മറ്റ് ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തു അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായിട്ടുണ്ട്.

ചലച്ചിത്രങ്ങള്‍ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങള്‍ അതിവേഗത്തില്‍ തുടര്‍ച്ചയായി കാണിക്കുമ്പോള്‍ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാര്‍ദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങള്‍ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങള്‍ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്.

ചലിക്കുന്ന ചിത്രത്തില്‍ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയില്‍ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയൊഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണു ഏറ്റവും അധികമായി ഉപയൊഗിക്കുപ്പെടുന്നത്.

ചലച്ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവില്‍ ഉണ്ടായിരുന്ന നാടകങ്ങള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിര്‍മ്മാണം, സംവിധാനം, അഭിനേതാക്കള്‍ ‍, കാണികള്‍ തുടങ്ങിയവ നിലവില്‍ ഉണ്ടായിരുന്നു.

പിന്‍ഹോള്‍ ക്യാമറ എന്ന ആശയം അല്‍ഹസെന്‍ (Alhazen) തന്റെ ബുക്ക് ഓഫ് ഒപ്റ്റിക്സ് (Book of Optics, 1021) എന്ന ഗ്രന്ഥത്തിലൂടെ മുന്നൊട്ടു വെക്കുകയും, [1][2][3] പിന്നീട് ഏകദേശം 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോര്‍ട്ട (Giambattista della Porta) ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെന്‍സിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തില്‍ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിന്‍ഹോള്‍ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ല.

1860-കളില്‍ സോട്രോപ് (zoetrope), മൂട്ടോസ്കോപ് (mutoscope), പ്രാക്സിനോസ്കോപ് (praxinoscope) എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചലിക്കുന്ന ദ്വിമാന ചിത്രങ്ങള്‍ നിര്‍മ്മിക്കന്ന രീതി പ്രചാരത്തിലായി. ഈ ഉപകരണങ്ങള്‍ സാധാരണ ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍ (ഉദാ: മാജിക് ലാന്റേര്‍ണ്‍) പരിഷ്കരിച്ചവ ആയിരുന്നു. ഇവ നിശ്ചല ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയില്‍ മാറ്റി മാറ്റി പ്രദര്‍ശിപ്പിച്ച് ചലിക്കുന്നവയായി തോന്നല്‍ ഉളവാക്കുന്നതായിരുന്നു. സ്വാഭവികമായും, ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ ചിത്രങ്ങള്‍ വളരെ കരുതലോടെ നിര്‍മ്മിക്കണമായിരുന്നു. ഇത് പിന്നീട് അനിമേഷന്‍ ചിത്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാന തത്ത്വമായി മാറി.

നിശ്ചല ഛായഗ്രഹണത്തിനുള്ള സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി. 1878-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ എഡ്വാര്‍ഡ് മയ്ബ്രിഡ്ജ് (Eadweard Muybridge) 24 ക്യാമറകള്‍ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടര്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിജയിച്ചു. ഈ ചിത്രങ്ങള്‍ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മ്മാണ്‍ത്തിനു ഉപയോഗപ്പെടുത്തി. ഈ ചിത്രങ്ങള്‍ കടലാസില്‍ പകര്‍ത്തി, ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേര്‍ത്ത് വെച്ചാണ്‍ ഇതു സാദ്ധ്യമാക്കിയതു. ഡ്രമ്മിന്റെ വേഗത അനുസരിച്ചു 5 മുതല്‍ 10 ചിത്രങ്ങള്‍ വരെ ഒരു നിമിഷത്തില്‍ കാണിക്കുമായിരുന്നു. നാണയം ഇട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയുണ്ടായി.

1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങള്‍ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി. ഇത് പ്രൊജക്ടറിന്റെ കണ്ടുപിടിത്തത്തിലേക്കും നയിച്ചു. പ്രോസസ്സ് ചെയ്ത ഫിലിമിനെ ലെന്‍സിന്റെയും ഒരു പ്രകാശ സ്രോതസ്സിന്റെയും സഹായത്തോടെ ഒരു വലിയ പ്രതലത്തില്‍ പ്രതിഫലിപ്പിക്കുകയാണ്‍ പ്രൊജക്ടറുകള്‍ ചെയ്യുന്നത്. ഇത് കാരണം ഒരുപാട് പേര്‍ക്ക് ഒരുമിച്ചിരുന്നു സിനിമ കാണാന്‍ സാധിച്ചു. ഇത്തരം റീലുകള്‍ ചലച്ചിത്രങ്ങള്‍ (മോഷന്‍ പിക്ചേര്‍സ്) എന്ന് അറിയപ്പെടാന്‍ തുടങ്ങി. അക്കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഒരു നിശ്ചല ക്യാമറ ഉപയോഗിച്ചു ചിത്രസംയോജനമോ അതുപോലെ മറ്റ് സിനിമ സങ്കേതങ്ങളോ ഉപയോഗിക്കാതെ നിര്‍മ്മിച്ചവ ആയിരുന്നു.

യു.എസിലെ എഡ്വിന്‍ എസ്. പോര്‍ട്ടര്‍ ദ ഗ്രേറ്റ് ട്രെയിന്‍ റോബറി (1903) സംവിധാനം ചെയ്തതോടെ ചലച്ചിത്രകലയുടെ മുന്നോട്ടുള്ള സഞ്ചാരം തുടങ്ങി.

നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയില്‍ നിര്‍മിക്കപ്പെട്ടത്. യു.എസ്. സംവിധായകനായ ഡി.ഡബ്ല്യു.ഗ്രിഫിത്ത് ദ ബര്‍ത്ത് ഒഫ് എ നേഷന്‍ (1915), ഇന്‍ടോളറന്‍സ് (1916) എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയില്‍ വിപ്ലവം വരുത്തി. ക്ലോസ്-അപ്, ഫ്‌ളാഷ്ബാക്ക്, ഫെയ്ഡ്-ഔട്ട്, ഫെയ്ഡ്-ഇന്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഗ്രിഫിത്ത് അവതരിപ്പിച്ചു. ആദ്യകാല യൂറോപ്യന്‍ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിര്‍മാതാക്കളായിരുന്നു; പ്രത്യേകിച്ചും പാഥേ, ഗാമൊങ്ങ് എന്നീ നിര്‍മാണ സ്ഥാപനങ്ങള്‍. ഡാനിഷ്, ഇറ്റാലിയന്‍ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി. എന്നാല്‍ ഒന്നാം ലോകമഹായുദ്ധം യൂറോപ്യന്‍ ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുകയും അമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ മേല്‍ക്കൈ നേടുകയും ചെയ്തു. ഗ്രിഫിത്ത്, സെസില്‍ ബി. ഡിമില്ലെ, ചാര്‍ളി ചാപ്ലിന്‍ എന്നിവരായിരുന്നു മുന്‍ നിരയില്‍. കാലിഫോര്‍ണിയ കേന്ദ്രമാക്കി അമേരിക്കന്‍ ചലച്ചിത്ര വ്യവസായവും ശക്തമായി. 1920-കളില്‍ അമേരിക്കക്കൊപ്പം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി. ജര്‍മന്‍ എക്‌സ്പ്രഷനിസവും സോവിയറ്റ് യൂണിയനില്‍ നിന്നുള്ള മൊണ്ടാഷും ചലച്ചിത്രകലയെ സ്വാധീനിച്ചു.കാള്‍ തിയഡോര്‍ ഡ്രെയര്‍, സെര്‍ജി ഐസന്‍സ്റ്റീന്‍, ആബെല്‍ ഗാന്‍സ്, ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക്, ഫ്രിറ്റ്‌സ് ലാങ്, എഫ്.ഡബ്ല്യു. മൂര്‍ണോ, ജി.ഡബ്ല്യു. പാബ്സ്റ്റ്, പുഡോഫ്കിന്‍, സിഗാ വെര്‍ട്ടോവ്, ലൂയി ബുനുവേല്‍ തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത്.

1920-കളോടെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സിനു സമീപമുള്ള ഹോളിവുഡിലെ സ്റ്റുഡിയോകളിലേക്ക് അമേരിക്കന്‍ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു. 1927-ല്‍ ശബ്ദം ചലച്ചിത്രത്തില്‍ പ്രയോഗിക്കപ്പെട്ടു. ഡോണ്‍ ജുവാന്‍ (1926) എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉള്‍ക്കൊള്ളിച്ചത് എങ്കിലും ജാസ് സിംഗര്‍ (1927) ആയിരുന്നു ആദ്യത്തെ ശബ്ദ ഫീച്ചര്‍ ഫിലിം. ശബ്ദത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങള്‍ സൃഷ്ടിച്ച ആദ്യകാല സംവിധായകരില്‍ ഷാന്‍ റെനോയര്‍‍, ഷാന്‍ വിഗോ (ഫ്രാന്‍സ്), ഹിച്ച്‌കോക്ക് (ബ്രിട്ടന്‍‍), ഫ്രിറ്റ്‌സ് ലാങ് (ജര്‍മ്മനി), കെന്‍ജി മിസോഗുച്ചി, യാസുജിറോ ഒസു (ജപ്പാന്‍), ജോണ്‍ ഫോര്‍ഡ്, ഹൊവാര്‍ഡ് ഹോക്ക്‌സ്, ഫ്രാങ്ക് കാപ്ര (യു.എസ്.എ.) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ശബ്ദത്തിന്റെ വരവ് അനിമേഷന്റെ രംഗത്തും വികാസമുണ്ടാക്കി. മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടു. വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റീംബോട്ട് വില്ലി എന്ന കാര്‍ട്ടൂണ്‍ ചിത്രവും (1928) ആദ്യത്തെ മുഴുനീള ആനിമേഷന്‍ ചിത്രമായ സ്‌നോവൈറ്റ് ആന്‍ഡ് സെവന്‍ ഡ്വാര്‍ഫ്‌സും (1937) പുറത്തു വന്നു. വര്‍ണചിത്രങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളര്‍ ഫീച്ചര്‍ ചിത്രം- ബെക്കി ഷാര്‍പ്-പുറത്തുവന്നത് 1935-ല്‍ ആയിരുന്നു. അമ്പതുകളുടെ മധ്യത്തോടെ വര്‍ണചിത്രങ്ങള്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ പുറന്തള്ളി. റിയലിസത്തിന്റെയും വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു. അമ്പതുകളില്‍ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകള്‍ക്കു ശ്രമിച്ചു.1952-ല്‍ ത്രീഡി (3D)യും സിനിമാ സ്‌കോപ്പും രംഗത്തെത്തി. ട്വന്റിയത് സെഞ്ചുറി ഫോക്‌സിന്റെ ദ റോബ് (1952) ആയിരുന്നു ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. രണ്ടാം ലോക മഹായുദ്ധാനന്തരം കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകര്‍ ലോകത്തെങ്ങും ഉയര്‍ന്നുവന്നു. ഇറ്റലിയിലെ നിയോറിയലിസവും ഫ്രാന്‍സില്‍ ആരംഭിച്ച നവതരംഗവും (ന്യൂ വേവ്) ഈ പ്രവണതയുടെ ഭാഗമായിരുന്നു.

ഇങ്മര്‍ ബര്‍ഗ്‍മന്‍ (സ്വീഡന്‍‍), അകിര കുറൊസാവ (ജപ്പാന്‍), ലൂയി ബുനുവേല്‍‍, കാര്‍ലോസ് സോറ (സ്പെയിന്‍‍), ലൂച്ചിനോ വിസ്‌കോന്തി, ഫെഡറിക്കോ ഫെല്ലിനി, ഡിസീക്ക, പാസോലിനി, ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി, മൈക്കലാഞ്ചലോ അന്റോണിയോണി, റോസലിനി (ഇറ്റലി), ലൂയിമാലെ റോബര്‍ട്ട് ബ്രസണ്‍, ഷാന്‍ കോക്തു, ഴാങ് ഗൊദാര്‍ദ്, ഫ്രാങ്‌സ്വാ ത്രൂഫോ (ഫ്രാന്‍സ്), സത്യജിത് റേ, ഋത്വിക് ഘട്ടക് (ഇന്ത്യ), തോമസ് ഗ്വിറ്റിറസ് അലിയ (ക്യൂബ), ആന്ദ്രേ വയ്ദ (പോളണ്ട്) തുടങ്ങിയ സംവിധായകരാണ് ആര്‍ട്ട്‌ സിനിമയുടെ കൊടിയുയര്‍ത്തിയത്. ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത്. ഗോദാര്‍ദിന്റെയും (ബ്രത്‌ലെസ്, 1959) ത്രൂഫോയുടെയും ചലച്ചിത്രങ്ങള്‍ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി. രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങള്‍ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി. 1960 കളിലും 70 കളിലും വിവിധ ദേശീയ സിനിമകളില്‍ പുതിയ ചലച്ചിത്രകാരന്മാര്‍ ഉയര്‍ന്നുവന്നു. ലിന്‍സേ ആന്‍ഡേഴ്‌സണ്‍, ടോണി റിച്ചാഡ്‌സണ്‍, ജോണ്‍ ഷ്‌ളെസിംഗര്‍ (ബ്രിട്ടന്‍), വേര ചിറ്റിലോവ, മിലോസ് ഫോര്‍മാന്‍ (ചെക്കൊസ്ലൊവാക്യ), ഫാസ്ബിന്ദര്‍, വിം വെന്‍ ഡേഴ്‌സ്, വെര്‍ണര്‍ ഹെര്‍സോഗ് (ജര്‍മനി), ഹോസെ ലൂയിബോറോ, കാര്‍ലോസ് സോറ (സ്‌പെയിന്‍), റോബര്‍ട്ട് അള്‍ട്ട്മാന്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, ആര്‍തര്‍ വെന്‍, മാര്‍ട്ടിന്‍ സ്കോര്‍സസെ (യു.എസ്.എ.), സത്യജിത് റേ, മൃണാള്‍ സെന്‍, മണികൗള്‍, ശ്യാം ബെനഗല്‍, അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം (ഇന്ത്യ), ആന്ദ്രേ തര്‍കോവ്സ്കി (റഷ്യ), റൊമാന്‍ പൊളാന്‍സ്കി, ആന്ദ്രേ വയ്ദ, ക്രിസ്റ്റോഫ് സനൂസി (പോളണ്ട്), സൊള്‍ത്താന്‍ ഫാബ്രി, ഇസ്തവാന്‍ ഗാള്‍, മാര്‍ത്ത മെസോറസ്, മിലോസ് യാന്‍ക്‌സോ, ഇസ്തവാന്‍ സാബോ (ഹംഗറി), യില്‍മെസ് ഗുണെ (തുര്‍ക്കി) തുടങ്ങിയവര്‍ ഈ ഗണത്തില്‍പെടുന്നു.

എഴുപതുകളില്‍ത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ചു. വീഡിയോ, കേബിള്‍-സാറ്റലൈറ്റ് ടെലിവിഷനുകള്‍ എന്നിവയുടെ ആവിര്‍ഭാവം വാണിജ്യ സിനിമയെ കൂടുതല്‍ ബലിഷ്ഠമാക്കി. സ്‌പെഷ്യല്‍ ഇഫക്ടുകള്‍ ചലച്ചിത്രത്തില്‍ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് (ജാസ് 1975, ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയല്‍ 1982, ജുറാസിക് പാര്‍ക്ക് 1993), ജോര്‍ജ്ജ് ലൂക്കാസ് (സ്റ്റാര്‍ വാര്‍സ് 1977), ജെയിംസ് കാമറൂണ്‍ (ദ ടെര്‍മിനേറ്റര്‍, ദ അബിസ്, ടൈറ്റാനിക്) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കള്‍. എണ്‍പതുകള്‍ക്കുശേഷം ഏഷ്യന്‍ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും ചൈന, ഇറാന്‍) ശ്രദ്ധേയമായി. ചെന്‍ കയ്ഗ് (ചൈന), വോങ് കാര്‍ വയ് (ഹോങ്കോങ്), ആങ് ലീ (തയ്‌വാന്‍), അബ്ബാസ് കിയാരൊസ്തമി, മക്മല്‍ബഫ് (ഇറാന്‍‍) തുടങ്ങിയവരാണ് സമകാലീന ഏഷ്യന്‍ സിനിമയിലെ ശ്രദ്ധേയരായ സംവിധായകര്‍. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി (പോളണ്ട്), പെക്രോ അല്‍മൊഡാവര്‍, ഷാന്‍-ഷാക് ബെനിക്‌സ്, പാട്രിസ് ലെക്കോന്തെ, ഡെറക് ജാര്‍മാന്‍ തുടങ്ങിയ യൂറോപ്യന്‍ സംവിധായകരും, ജെയ്ന്‍ കാംപിയോണ്‍, ജോര്‍ജ് മില്ലര്‍, പോള്‍ കോക്‌സ് (ഓസ്ട്രേലിയ), മിഗ്വെല്‍ ലിറ്റിന്‍ (ചിലി), സ്‌പൈക്‌ലീ, ആന്റണി മിന്‍ഹെല്ല, ക്വന്റിന്‍ ടരാന്റിനോ (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയില്‍ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.

കണ്ടു പിടിച്ച നാളുകളില്‍തന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയില്‍ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാല്‍ക്കെ അത്തരത്തില്‍ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാന്‍ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിര്‍മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവര്‍ ഇന്ത്യന്‍ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചവരാണ്. അര്‍ദീഷിര്‍ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കല്‍ക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ശാന്താറാമും ബിമല്‍ റോയിയും ഗുരു ദത്തും ശ്രദ്ധാര്‍ഹങ്ങളായ ചില സാമൂഹ്യചിന്തകള്‍ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ല്‍ പുറത്തുവന്ന പഥേര്‍ പാഞ്ചാലി ഇന്ത്യന്‍ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവര്‍ ഇന്ത്യന്‍ സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്കി. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങള്‍ ഉണ്ടായത് എഴുപതുകളിലാണ്. മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കില്‍ പറയാം. മണി കൗള്‍ (ഉസ്കി റോട്ടി, ദുവിധ), കുമാര്‍ സാഹ്‌നി (മായദര്‍പണ്‍), അടൂര്‍ ഗോപാലകൃഷ്ണന്‍ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷന്‍), ശ്യാം ബെനഗല്‍ (ആങ്കുര്‍), ഗിരീഷ് കര്‍ണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതന്‍മേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദന്‍ (പോക്കുവെയില്‍, തമ്പ്, എസ്തപ്പാന്‍)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരന്‍, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോള്‍ ബാലന്‍ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയില്‍നിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നതും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തില്‍ സംവിധായകര്‍ ആഖ്യാനസമ്പ്രദായത്തില്‍ വിപ്ലവം വിതച്ചു. അമ്പതുകളില്‍ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കില്‍ എഴുപതുകളില്‍ വിവിധ ദര്‍ശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ തഴച്ചുവളര്‍ന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാള്‍സെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങള്‍ കേരളത്തില്‍നിന്നാണുണ്ടാകുന്നത്.