Friday, June 4, 2010

വൈല്‍ഡ് സ്ട്രോബറീസ്



വൈല്‍ഡ് സ്ട്രോബറീസ്-സ്വീഡിഷ്(1957) സംവിധാനം : ഇന്‍ഗ്മര്‍ ബര്‍ഗ്മാന്‍




ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ Golden Bear നേടിയ ചിത്രം.



മതബോധം എന്ന ഫാന്റസിയെക്കുറിച്ചുള്ള തന്റെ seventh seal എന്ന ചിത്രത്തിനു ശേഷം ബര്‍ഗ്മാന്‍ സംവിധാനം ചെയ്ത സിനിമയായ 'വൈല്‍ഡ് സ്രേ്ടാബറീസ്',ആധുനിക മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവല്‍കരണവും ഏകാന്തതയും വിഷയമാക്കുന്നു. തനിക്ക് ലഭിച്ച honorary degree സ്വീകരിക്കുന്നതിനായി മുന്‍ സര്‍വകലാശാലയിലേക്ക് മരുമകളോടൊപ്പം യാത്രയാകുന്ന പ്രൊഫസര്‍ Isak Borg ( വിഖ്യാത സ്വീഡിഷ് സംവിധായകനായ Victor Sjostrom ആണ് ഈ കഥാപാത്രമായി അഭിനയിക്കുന്നത്) എന്ന 78 വയസ്സുകാരന്‍ തന്റെ 'മരണം പോലെ തണുത്തുറഞ്ഞ', ജീവിതത്തെ , അതിന്റെ നിഷ്ഫലതയെ സ്വപ്നങ്ങളിലൂടെ ദര്‍ശിക്കുന്നു.യാത്രയ്ക്കിടെ തന്റെ ജീവിതത്തിലെ പ്രധാന ദശാസന്ധികളെല്ലാം കാണവേ അവയെല്ലാം അയാളിലേക്ക് തന്റെ ഭൂതകാലം, കുടുംബം,കാമുകി ,ഭാര്യ എന്നിവയുടെ സ്മരണകള്‍ നിറയ്ക്കുന്നു. അയാളുടെ ഭൂതകാല തീരുമാനങ്ങള്‍ എല്ലാം അയാളെ കൊണ്ടെത്തിച്ചത് അര്‍ത്ഥമില്ലാത്തതും മൂല്യരഹിതവുമായ, തണുത്തുറഞ്ഞ, ശൂന്യത നിറഞ്ഞ ജീവിതത്തിലേക്കായിരുന്നു.ഭീതിതസ്വപ്നങ്ങള്‍ക്കൊടുവില്‍, സേ്‌നഹത്തിലൂടെ മാത്രമേ ശാന്തി ഉള്ളൂ എന്ന തിരിച്ചറിവില്‍ ആണ് അയാള്‍ എത്തിച്ചേരുന്നത്. കുറ്റബോധം നിറഞ്ഞ അയാളുടെ ജീവിതം എന്ന നിഷ്ഫലതയെ ,അതിന്റെ അസ്തിത്വത്തില്‍ നിറഞ്ഞിരിക്കുന്ന ശൂന്യതയെ ചിത്രീകരിക്കുന്ന സ്വപ്നപരമ്പരകള്‍ ബര്‍ഗ്മാന്‍ എന്ന പ്രതിഭയുടെ യഥാര്‍ത്ഥ നിദര്‍ശനങ്ങളാണ്. മൂല്യനിരാസത്തിലൂടെ യൂറോപ്യന്‍ സമൂഹം നേടിയത് വെറും ശൂന്യത മാത്രമായിരുന്നു എന്നത് നമ്മെ ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.



വ്യക്തിയുടെ ചിന്തകള്‍,ഓര്‍മ്മകള്‍,നിരാശകള്‍,ഖേദങ്ങള്‍ എന്നിവയെല്ലാം ആഴത്തില്‍ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി യൂറോപ്യന്‍ സിനിമ സ്വാംശീകരിച്ചത് വൈല്‍ഡ് സ്ട്രോബറീസ്എന്ന ഈ ചിത്രത്തിലൂടെയായിരുന്നു.

No comments:

Post a Comment