"കാ കരൂം
സജിനി , ആയേ
ന ബാലം" വിഖ്യാതമായ ഒരു തുമ്രി
ആണ്. തുമ്രി
ഹിന്ദുസ്ഥാനി സംഗീതത്തിലെ
അര്‍ധ ശാസ്ത്രീയ ഗാനങ്ങള്‍
ആണ്. പ്രണയവും
ഭക്തിയും തുമ്രിയില്‍ കടന്നു
വരുന്നുണ്ട്. ഹിന്ദിയുടെ
ഭാഷണഭേദങ്ങള്‍ ആയ Awadhi
, Brij Bhasha
എന്നിവയാണ് പ്രധാന
ഭാഷകള്‍. തുമ്രികളില്‍
ഏറെ പ്രണയാര്‍ദ്രവും
രാഗവിലോലവുമായ ഒന്നാണ് 'കാ
കരൂം സജിനി , ആയേ
ന ബാലം...'
വിഖ്യാതനായ
ബഡേ ഗുലാം അലിയാണ് സിന്ധുഭൈരവി/
മിശ്ര ഭൈരവിയില്‍
ഉള്ള ഈ തുമ്രിയെ പ്രശസ്തം
ആക്കിയത്..അതൊന്ന്
കേള്‍ക്കാം...
പിന്നീട്
ഒട്ടെല്ലാ പ്രമുഖ ഗായകരും
ഈ തുമ്രി ആലപിച്ചിട്ടുണ്ട്..ഗുലാം
അലിയുടെത് പ്രശസ്തമാണ്...
പണ്ഡിറ്റ്
അജോയ് ചക്രവര്‍ത്തിയുടെ
ആലാപനം വ്യതിരിക്തമാണ്,
ഏറെ ഹ്യദ്യവും...
പുതിയ
തലമുറയിലെ ഗായകരും ഈ തുമ്രിയില്‍
കൈവെച്ചിട്ടുണ്ട്..ചന്ദന
ബാല കല്യാണിന്റെ ആലാപനം
അസാമാന്യമാണ്...
സിനിമയിലും
ഈ തുമ്രി കടന്നു വന്നിട്ടുണ്ട്..1977
ലെ സ്വാമി എന്ന
സിനിമയിലെ ആ വേര്‍ഷന്‍ പാടിയത്
യേശുദാസ് ആണ്...
ഉസ്താദ്
റാഷിദ് ഖാന്‍ പാടുന്നു...
ഒരു
അള്‍ട്രാ മോഡേണ്‍ വേര്‍ഷനും
കേട്ടാലോ....