Tuesday, April 9, 2019

എന്‍ പ്രിയ വന്നിട്ടില്ല , ഞാനെന്ത് ചെയ്‌വാന്‍ സഖേ....

    "കാ കരൂം സജിനി , ആയേ ന ബാലം" വിഖ്യാതമായ ഒരു തുമ്രി ആണ്. തുമ്രി ഹിന്ദുസ്ഥാനി സംഗീതത്തിലെ അര്‍ധ ശാസ്ത്രീയ ഗാനങ്ങള്‍ ആണ്. പ്രണയവും ഭക്തിയും തുമ്രിയില്‍ കടന്നു വരുന്നുണ്ട്. ഹിന്ദിയുടെ ഭാഷണഭേദങ്ങള്‍ ആയ Awadhi , Brij Bhasha എന്നിവയാണ് പ്രധാന ഭാഷകള്‍. തുമ്രികളില്‍ ഏറെ പ്രണയാര്‍ദ്രവും രാഗവിലോലവുമായ ഒന്നാണ് 'കാ കരൂം സജിനി , ആയേ ന ബാലം...' 


     വിഖ്യാതനായ ബഡേ ഗുലാം അലിയാണ് സിന്ധുഭൈരവി/ മിശ്ര ഭൈരവിയില്‍ ഉള്ള ഈ തുമ്രിയെ പ്രശസ്തം ആക്കിയത്..അതൊന്ന് കേള്‍ക്കാം...


പിന്നീട് ഒട്ടെല്ലാ പ്രമുഖ ഗായകരും ഈ തുമ്രി ആലപിച്ചിട്ടുണ്ട്..ഗുലാം അലിയുടെത് പ്രശസ്തമാണ്...


പണ്ഡിറ്റ് അജോയ് ചക്രവര്‍ത്തിയുടെ ആലാപനം വ്യതിരിക്തമാണ്, ഏറെ ഹ്യദ്യവും...



പുതിയ തലമുറയിലെ ഗായകരും ഈ തുമ്രിയില്‍ കൈവെച്ചിട്ടുണ്ട്..ചന്ദന ബാല കല്യാണിന്റെ ആലാപനം അസാമാന്യമാണ്...





സിനിമയിലും ഈ തുമ്രി കടന്നു വന്നിട്ടുണ്ട്..1977 ലെ സ്വാമി എന്ന സിനിമയിലെ ആ വേര്‍ഷന്‍ പാടിയത് യേശുദാസ് ആണ്...




ഉസ്താദ് റാഷിദ് ഖാന്‍ പാടുന്നു...







ഒരു അള്‍ട്രാ മോഡേണ്‍ വേര്‍ഷനും കേട്ടാലോ....







No comments:

Post a Comment