മുഗൾ കാലത്ത് ജീവിച്ചിരുന്ന കവി ആയിരുന്ന മോമിൻ ഖാൻ മോമിൻ എഴുതിയ
‘വോ ജോ ഹം മേം തും മേം കറാറ് ഥാ, തുമേ യാദ് ഹോ കെ നാ യാദ് ഹോ..’
എന്ന ഗസൽ ആണ് ഏറ്റവും ശ്രേഷ്‌ഠമായത് ആയി ഗണിക്കപ്പെടുന്നത് ...
പ്രണയത്തിന്റെ ഇഴയടുപ്പം നഷ്ടപ്പെടുന്നതിനെപ്പറ്റിയുള്ള കാമുകന്റെ പരിഭവങ്ങളാണ് ഈ ഗസലിൽ തുടിച്ച് നിൽക്കുന്നത്..
പ്രണയത്തിൽ ഏറെ നാൾ മുഴുകി കഴിഞ്ഞശേഷം പരസ്പരം അകന്നു പോകുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾ..
നമുക്കിടയിലുണ്ടായിരുന്ന സൌഖ്യം, നിനക്കോർമയുണ്ടോ
അതോ മറന്നു പോയോ.?
പാലിക്കണമെന്ന് പരസ്പരം പറഞ്ഞ വാക്കുകൾ നിനക്കോർമയുണ്ടോ അതോ മറന്നു പോയോ..?
നിന്റെ ഉള്ളു പൊള്ളിക്കുന്ന എന്തെങ്കിലും കാര്യമുണ്ടായാൽ,
അതേക്കുറിച്ച് പരിഭവം പറയും മുന്നേ അത് മറന്നുപോയത്.. നിനക്കോർമ്മയുണ്ടോ, അതോ മറന്നു പോയോ...?
എന്നുമുള്ള ആ പരിഭവങ്ങൾ, പരാതികൾ.. നിന്റെ രസം നിറഞ്ഞ വിശേഷങ്ങൾ…
എന്തുപറഞ്ഞാലുമുള്ള
നിന്റെയാ പിണക്കങ്ങൾ,
ഒക്കെ നിനക്കോർമ്മയുണ്ടൊ,
അതോ മറന്നു പോയോ..?
നമുക്കിടയിലും സ്നേഹമുണ്ടായിരുന്നു ഒരിക്കൽ..
നമ്മളിലൂടെയും വഴികൾ തുറന്നിരുന്നു ഒരിക്കൽ..
ഒരിക്കൽ നമ്മളിരുവരും ആത്മമിത്രങ്ങളുമായിരുന്നു,
ഒക്കെ നിനക്കോർമ്മയുണ്ടൊ,
അതോ മറന്നു പോയോ..?
നീ വിശ്വസ്തനെന്ന്
എണ്ണിയിരുന്നവൻ ,
നീ ആത്മ മിത്രമായി
കരുതിയിരുന്നവൻ ,
ആ പാവം പീഡിതൻ
തന്നെയാണിന്നും ഞാൻ..
ഒക്കെ നിനക്കോർമ്മയുണ്ടൊ,
അതോ മറന്നു പോയോ...?
ഇത്രെയേറെ ഗായകരാൽ കംപോസ് ചെയ്യപ്പെട്ട, ആലപിക്കപ്പെട്ട മറ്റൊരു ഗസൽ ഇല്ല. ആധുനിക ഗസലിന്റെ സ്രഷ്ടാക്കൾ ആയ ഉസ്താദ് ബർക്കത്ത് അലി ഖാൻ , ബേഗം അക്തർ എന്നിവരുടെ വേർഷനാണ് കൂട്ടത്തിൽ ഏറ്റവും പ്രശസ്തങ്ങൾ..
ബേഗം അക്തർ ഈ ഗസൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഭൈരവി രാഗം അടിസ്ഥാനപ്പെടുത്തിയാണ്.
അതൊന്ന് കേൾക്കാം..
https://youtu.be/Uzq1rpuFMig
ബർക്കത്ത് അലി ഖാന്റെ വേർഷനും കേൾക്കാം..
https://youtu.be/LZ5-j4tG4zQ
ഗുലാം അലി പാടുന്നു..
https://youtu.be/b-nAwIOhF8w
എംപി 3 ...ബർക്കത്ത് അലി ഖാൻ
https://drive.google.com/file/d/1-2c1gGm-xLuLk2GDa7JMBXxlLtox8E_r/view?usp=drivesdk