Showing posts with label ലോകകപ്പ്. Show all posts
Showing posts with label ലോകകപ്പ്. Show all posts

Friday, June 25, 2010

മറഡോണ!മറഡോണ!!!

              ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകള്‍(2)                                    1986 ലെ മെക്സിക്കോ ലോകകപ്പിൽ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ അൻപത്തിനാലാം മിനുട്ടിൽ മറഡോണ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിൽ സുവർണ ലിപികളിൽ കുറിച്ച രണ്ടാമത്തെ ഗോൾ.അൻപതാം മിനുട്ടിൽ ‘ദൈവത്തിന്റെ കൈ’ കൊണ്ട് താൻ നേടിയ വിവാദ ഗോളിൻ പ്രായശ്ചിത്തം ചെയ്യാനും മറഡോണക്ക് കഴിഞ്ഞു. മധ്യവ്യത്തത്തിൽ വച്ച് പന്ത് സ്വീകരിച്ച് ഒന്നിനു പിറകെ ഒന്നായി 4 പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്ത് ഒടുവിൽ ഇംഗ്ലണ്ട് ഗോളി പീറ്റർ റീഡിനെ കടന്ന് കയറി മൈതാനത്തിന്റെ ഇടത്തെ ഓരത്തുകൂടി ശരവേഗത്തിൽ കുതിച്ച മറഡോണ ബോക്സിന് പുറത്തുവെച്ച് ടെറി ബുച്ചറെയും ഷെൻവിക്കിനെയും മറികടന്നു.കുതിച്ചെത്തുന്ന മറഡോണയെ നേരിടാൻ ഷിൽറ്റൻ മുന്നോട്ടെത്തുന്നതിനു മുൻപ് വീണ്ടും ബുച്ചർ ഓടിയെത്തിയപ്പോൾ മറഡോണ നാലാമതും ഡ്രിബിൾ ചെയ്തു മുന്നെറി.ഷിൽറ്റനെ മറ്റൊരു മിന്നൽ ഡ്രിബിളിൽ മറികടന്നപ്പോൾ ഗോൽ വലയത്തിലെ വിശാലമായ ശാദ്വലഭൂമി മാടിവിളിച്ചു....ഗോൾ!!! ഈ ഗോൽ നിത്യ സ്മാരകമാക്കുന്ന സ്മർണികാ ഫലകം പിറ്റേന്ന് മെക്സികോയിലെ അസ്ടെക് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു.
Diego Maradona.jpg




                                    
                          മറഡോണ വിക്കി പേജ്                                                                                                                     ഡൌൺലോഡ് ചെയ്യുക

Thursday, June 24, 2010

ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകൾ(1)


                                        
                                                        Pelé Africa do Sul Cropped.jpg




          ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ രണ്ട് ഗോളുകളും ലാറ്റിൻ അമേരിക്കൻ ഇന്ദ്രജാലത്തിൽ നിന്നുണ്ടായതാണ്.
       ആദ്യത്തെ ഗോൾ പെലെയുടെ വകയായിരുന്നു:ബ്രസീൽ ആദ്യമായി കപ് നേടിയ 1958 ലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സ്വീഡനെതിരെ.സ്വീഡൻ കളിയുടെ അഞ്ചാം മിനുറ്റിൽ തന്നെ ബ്രസീലിനെതിരെ ഗോളടിച്ചു.ബ്രസീൽ സടകുടഞ്ഞെണീക്കാൻ താമസിച്ചില്ല.ഗരിഞ്ചയുടെ ക്രോസിൽ വാവയുടെ 2 ഗോളുകൾ.ഒന്നാം പകുതി തീരുമ്പോൾ ബ്രസീൽ 2-1 ന് മുൻപിൽ.
       രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ പെലെയുടെ വിസ്മയ ഗോൾ പിറന്നു.
മരിയ സഗോലയുടെ സുന്ദരൻ പാസ് മുന്നേറ്റത്തിനിടയിൽ തിരിഞ്ഞുനിന്ന പെലെ,സ്വന്തം പോസ്റ്റിന് അഭിമുഖമായി പന്ത് കാൽമുട്ടു കൊണ്ട് തന്റെയും സ്വീഡന്റെ കളിക്കാരന്റെയും തലക്കു മുകളിലൂടെ മറിച്ചു.ഞൊടിയിടയിൽ തിരിഞ്ഞ് താഴോട്ട് വീഴുന്ന പന്ത് നിലം തൊടും മുമ്പ് ഉഗ്രൻ ഷോട്ട്.പ്രതിരോധ നിരയേയും ഗോളിയേയും ഒരുമിച്ച് തോൽ‌പ്പിച്ച മായികക്കാഴ്ച.അതായിരുന്നു പെലെയുടെ ആ ഗോൾ.
ചരിത്രത്തിലെ ഏറ്റവും മികച്ച 2 ഗോളുകൾ(1)

          ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ രണ്ട് ഗോളുകളും ലാറ്റിൻ അമേരിക്കൻ ഇന്ദ്രജാലത്തിൽ നിന്നുണ്ടായതാണ്.
       ആദ്യത്തെ ഗോൾ പെലെയുടെ വകയായിരുന്നു:ബ്രസീൽ ആദ്യമായി കപ് നേടിയ 1958 ലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സ്വീഡനെതിരെ.സ്വീഡൻ കളിയുടെ അഞ്ചാം മിനുറ്റിൽ തന്നെ ബ്രസീലിനെതിരെ ഗോളടിച്ചു.ബ്രസീൽ സടകുടഞ്ഞെണീക്കാൻ താമസിച്ചില്ല.ഗരിഞ്ചയുടെ ക്രോസിൽ വാവയുടെ 2 ഗോളുകൾ.ഒന്നാം പകുതി തീരുമ്പോൾ ബ്രസീൽ 2-1 ന് മുൻപിൽ.
       രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ പെലെയുടെ വിസ്മയ ഗോൾ പിറന്നു.
മരിയ സഗോലയുടെ സുന്ദരൻ പാസ് മുന്നേറ്റത്തിനിടയിൽ തിരിഞ്ഞുനിന്ന പെലെ,സ്വന്തം പോസ്റ്റിന് അഭിമുഖമായി പന്ത് കാൽമുട്ടു കൊണ്ട് തന്റെയും സ്വീഡന്റെ കളിക്കാരന്റെയും തലക്കു മുകളിലൂടെ മറിച്ചു.ഞൊടിയിടയിൽ തിരിഞ്ഞ് താഴോട്ട് വീഴുന്ന പന്ത് നിലം തൊടും മുമ്പ് ഉഗ്രൻ ഷോട്ട്.പ്രതിരോധ നിരയേയും ഗോളിയേയും ഒരുമിച്ച് തോൽ‌പ്പിച്ച മായികക്കാഴ്ച.അതായിരുന്നു പെലെയുടെ ആ ഗോൾ.



Wednesday, June 16, 2010

മറഡോണയുടെ മികച്ച ഗോളുകൾ(maradonna goals)

ബ്രസീലിനെ വിറപ്പിച്ച് കൊറിയ കീഴടങ്ങി


Posted on: 16 Jun 2010
എം.പി. സുരേന്ദ്രന്‍


ജൊഹാനസ്ബര്‍ഗ്: ഫുട്‌ബോളിന്റെ ഇരുമ്പു മറയുമായെത്തിയ ഉത്തരകൊറിയ, കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ വിറപ്പിച്ച ശേഷം കീഴടങ്ങി.ഗ്രൂപ്പ് ജി യില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മൈക്കോണ്‍(55-ാം മിനിറ്റ് ), എലാനോ (72-ാം മിനിറ്റ് ) എന്നിവരുടെ ഗോളുകളിലാണ് ബ്രസീല്‍ ലീഡെടുത്തത്.കളി തീരാന്‍ ഒരു മിനിറ്റു ബാക്കി നില്‍ക്കെ ജിന്‍ യുന്‍ നാം ഉത്തരകൊറിയക്കു വേണ്ടി ഒരു ഗോള്‍ മടക്കി. സമനില ഗോളിനായി കൊറിയന്‍ ടീം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയത്.

ചൊവ്വാഴ്ച നടന്ന ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. പാരമ്പര്യത്തിന്റെ പെരുമയുമായെത്തിയ പോര്‍ച്ചുഗലിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഐവറികോസ്റ്റ് കരുത്തുകാട്ടി. ശരാശരിയിലൊതുങ്ങിയ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ ന്യൂസീലന്‍ഡ്, സ്ലോവാക്യയെ സമനിലയില്‍ പിടിച്ചു.

ഗ്രൂപ്പ് ജി യില്‍ മുന്‍ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞത് ഐവറികോസ്റ്റിന് നേട്ടമായി.പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബ അവസാന ഘട്ടത്തിലാണ് ഇറങ്ങിയതെങ്കിലും ആഫ്രിക്കന്‍ ആനകള്‍ കരുത്തു കാട്ടി.

അരങ്ങേറ്റം കുറിച്ച സ്ലൊവാക്യയും രണ്ടാം വട്ടക്കാരായ ന്യൂസീലന്‍ഡുമായുള്ള ഗ്രൂപ്പ് എഫ് മത്സരം ആവേശത്തിലേക്കുയര്‍ന്നില്ല.റോബര്‍ട്ട് വിറ്റേക് 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേക്യയാണ് മുന്നിലെത്തിയത്.ഇഞ്ചുറി ടൈമില്‍ പ്രതിരോധനിര താരം വിന്‍സറ്റണ്‍ റീഡ് നേടിയ ഗോളിനാണ് ന്യൂസീലന്‍ഡ് സമനില പിടിച്ചത്.

Tuesday, June 15, 2010

ഫുട്‌ബോള്‍ ലഹരിയുടെ ചന്ദ്രോദയം

ഫുട്‌ബോള്‍ ലഹരിയുടെ ചന്ദ്രോദയം
Posted on: 06 Jun 2010

ശ്രീകാന്ത് കോട്ടക്കല്‍


ആരവങ്ങള്‍ ആഫ്രിക്കയിലാണെങ്കിലും പന്തുരുളുമ്പോള്‍ മലബാറിന്റെ നെഞ്ച് തുടിക്കുകയാണ്.
കളിക്കമ്പം ഇവിടെ ഒരു ജനതയുടെ കലയും സംസ്‌കാരവും, മതവും ഉന്നതമായ ഉന്മാദവുമായി ഉയരുന്നു. അതിന്റെ ആള്‍രൂപമായി ഇങ്ങനെയൊരാള്‍- 'ഓട്ടോ ചന്ദ്രന്‍'.
കേരളത്തിന്റെ ഗാലറികളില്‍ പെരിയ മീശയും പെരുമ്പറകളുമായി നിറഞ്ഞുനിന്ന കോഴിക്കോടന്‍
ഫുട്‌ബോള്‍ഭ്രാന്തിന്റെ പ്രതീകം അങ്ങനെ തലമുറകളിലൂടെ സുവര്‍ണജൂബിലിയിലെത്തുന്നു.


കളിഭ്രാന്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലമായിരുന്നു അത്... കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ പൊടിമണ്‍ കളത്തിലേക്ക് ദേശാതിരുകള്‍ക്കപ്പുറത്തുനിന്ന് കാല്‍പ്പന്തുകളിക്കാര്‍ വന്ന കാലം. അവരുടെ കാലുകളുടെ കരുത്തും അവയിലൊളിപ്പിച്ച ജാലവും കാണാന്‍ കോരപ്പുഴയും ചാലിയാറും കടന്ന് പുരുഷാരമെത്തി. കോലത്തുനാട്ടിലെയും കുറുമ്പ്രനാട്ടിലെയും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും വഴികള്‍ കാവുത്സവങ്ങളുടെയും വേലപൂരങ്ങളുടെയും കാലം പോലെ നിറഞ്ഞൊഴുകി മാനാഞ്ചിറയിലെത്തി ഒരു പന്തിനു ചുറ്റും സംഗമിച്ചു.
ആ നാളുകളിലെ സായാഹ്നങ്ങളിലൊന്നില്‍, ഫിഷറീസ് സ്‌കൂളിലെ നാലുകുടിപ്പറമ്പില്‍ ചന്ദ്രന്‍ എന്ന നാലാം ക്ലാസുകാരന്‍ സ്ലേറ്റുകൊണ്ട് മുഖം മറച്ച് ക്ലാസ്സില്‍നിന്നു മുങ്ങി. ബട്ടണടര്‍ന്ന് ഇടയ്ക്കിടെ അഴിഞ്ഞുപോയിരുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് കുത്തിപ്പിടിച്ച് അവന്‍ മുന്നില്‍ക്കണ്ട മണല്‍ വഴികളിലൂടെയും കോഴിക്കോടിന്റെ ഇടുങ്ങിയ ഇടവഴികളിലൂടെയും തീവണ്ടിപ്പാളങ്ങള്‍ കടന്നും ഓടി. ഓടിയോടി മാനാഞ്ചിറയിലെത്തി. അവിടെ മൈതാനത്തെച്ചുറ്റി ആകാശത്തോളം ഉയരത്തില്‍ മനുഷ്യമതില്‍. പരല്‍മീന്‍ കടലിലേക്ക് തെന്നിയൊഴുകും പോലെ ആ കുട്ടി ഒരു പഴുതിലൂടെ അകത്തുകടന്ന് തറയിലിരുന്നു.
കാറ്റെടുത്തെറിയുന്ന തിരച്ചാര്‍ത്തുകളെപ്പോലെയുലയുന്ന കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ നിന്ന് ചില പേരുകള്‍ അവനും കേട്ടു: ചെങ്കാസി, ഹുസൈന്‍ കില്ലര്‍, മേവാലാല്‍... മക്രാന്‍സ് പാകിസ്താന്‍, ഈസ്റ്റ്ബംഗാള്‍, കറാച്ചി കിക്കേഴ്‌സ്... വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് വളഞ്ഞുപുളഞ്ഞ് പറന്നുപോകുന്ന പന്ത്, അതിനെ ഒരു മഞ്ഞുതരിയുടെ ലാഘവത്തോടെ നെഞ്ചിലേക്കൊതുക്കുന്ന കളിക്കാര്‍, എതിര്‍വലയിലേക്ക് ഒരുവെടിച്ചില്ലുപോലെ മൂളിപ്പോകുന്ന ഷോട്ട്, വലയ്ക്കു മുന്നില്‍ ഗോളിയുടെ മഴവില്‍ നടനം... ആ കുട്ടിയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പതുക്കെപ്പതുക്കെ തുടങ്ങിയ കളി പൊരുതിപ്പൊരുതി അന്ത്യനിമിഷങ്ങളോടടുത്തു. പെട്ടെന്ന്, തുല്യതയുടെ തുമ്പത്തുവെച്ച് തഞ്ചാവൂര്‍ കിട്ടുവിന്റെ ഒരു ഹെഡ്ഡര്‍. മക്രാന്‍സിന്റെ വല വിറച്ചു. മീന്‍ വലയില്‍ പെരുമീന്‍ പെട്ടതുപോലെ. ഒറ്റനിമിഷം കൊണ്ട് മൈതാനത്തെപ്പൊതിഞ്ഞുനിന്ന പുരുഷാരം കുമിളയുടഞ്ഞ് ചുറ്റും പടര്‍ന്നു. ആകാശമാകെ ഇന്ത്യയ്ക്കും ഈസ്റ്റ്ബംഗാളിനും ജയ് വിളികള്‍. ആരവങ്ങളോടെ അവര്‍ തെരുവുകളിലേക്കൊഴുകി. അതിനിടയിലൂടെ തട്ടിയും തടഞ്ഞും ഇടയ്‌ക്കൊക്കെ വീണും വീണ്ടുംവീണ്ടും എഴുന്നേറ്റും അവന്‍ അന്തിമയങ്ങുമ്പോള്‍ വീട്ടിലെത്തി. അപ്പോഴേക്കും അവന്റെ കൈയിലെ സ്ലേറ്റ് ഉടഞ്ഞിരുന്നു.

അന്നുരാത്രി അവന്റെ സ്വപ്നങ്ങളില്‍ ബൂട്ടിട്ട കാലുകള്‍ നൃത്തം ചെയ്തു. പിറ്റേന്നുമുതല്‍ അവന്‍ സ്‌കൂളിലേക്ക് ഓടുന്നതിനേക്കാള്‍ പന്തിനു പിറകെ ഓടിത്തുടങ്ങി. മക്കാച്ചി മൈതാനിയില്‍ച്ചെന്ന് കളിപഠിച്ചു. കാല്‍ത്തുമ്പുകൊണ്ട് കണ്ണില്‍ മണ്ണുവാരിയിട്ട് ഗോളടിക്കുന്ന കടല്‍ത്തീര ഫുട്‌ബോളിലെ പൂഴിക്കടകനും കള്ളക്കോലുകളും പഠിച്ചു. പതുക്കെപ്പതുക്കെ കോഴിക്കോടിന്റെ മറ്റു മൈതാനങ്ങളിലേക്ക് അവന്റെ കളികള്‍ നീണ്ടു. കളി, ജീവിതം തന്നെയാക്കാന്‍ അവന്‍ കൊതിച്ചു. പക്ഷേ ചായക്കച്ചവടം നടത്തിയിരുന്ന ദരിദ്രപിതാവിന് മകന് വേണ്ട കളിക്കോപ്പുകളൊന്നും ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ പതിനെട്ടാം വയസ്സില്‍ അവന്‍ പതിയെപ്പതിയെ മൈതാനങ്ങളില്‍നിന്നു പിന്‍വലിഞ്ഞു. ഒരു ഓട്ടോറിക്ഷ വാങ്ങി രാപ്പകലോടി ഓട്ടോ ചന്ദ്രനായി. പക്ഷേ, ഉള്ളിലെവിടെയോ ഒരു കദനം ഉരുകിനിന്നു.

അപ്പോഴേക്കും കളി ഒരു മാറാവ്യാധിയായി ചന്ദ്രന്റെ കോശങ്ങളില്‍ പടര്‍ന്നിരുന്നു. അവിടെത്തുടങ്ങുന്നു കളങ്ങളില്‍നിന്നു കളങ്ങളിലേക്ക് കിക്കോഫുകള്‍ തേടിയുള്ള യാത്രകള്‍. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ഡല്‍ഹി... പിന്നെ മലപ്പുറത്തെയും വടക്കേ മലബാറിലെയും സെവന്‍സിന്റെ ദേശവിളക്കുകള്‍. ആ അലച്ചിലിനൊപ്പം ചന്ദ്രന്റെ മുഖത്ത് മീശ പെരുത്തു. മീശയ്‌ക്കൊപ്പം ആശയും ആവേശവും കലശലായി. പന്തുരുളുന്നിടത്തെല്ലാം ഗാലറിയില്‍ അയാളൊരു അടയാളക്കൊടിമരമായി ആര്‍ത്തുവിളിച്ചു. അങ്ങനെ ഓട്ടോചന്ദ്രന്‍ എന്ന അപൂര്‍വനായ കാണി പിറന്നു.

ഒഴിവുസമയങ്ങളെ ഒഴുക്കിക്കളയാനുള്ള നേരംപോക്കല്ല ഓട്ടോചന്ദ്രന് ഫുട്‌ബോള്‍. അയാള്‍ക്കത് സ്വപ്നവും ജീവിതവുമാണ്. സൂര്യനു ചുറ്റുമല്ല, ഒരു ഫുട്‌ബോളിനു ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് വിശ്വസിക്കാനാണ് ചന്ദ്രനിഷ്ടം. മഴയും മഞ്ഞും വേനലും മാറിവരുന്നതല്ല ചന്ദ്രന്റെ ചുമരിലെ കലണ്ടര്‍. സന്തോഷ് ട്രോഫിയും ഡ്യുറാന്റ്കപ്പും നെഹ്രുകപ്പും നാഗ്ജിയും റോവേഴ്‌സ്‌കപ്പുമെല്ലാമാണ് ആ കലണ്ടറിനെ പകുക്കുന്ന ഋതുക്കള്‍.

നാഗ്ജിയും നെഹ്രു കപ്പുമാണ് ഓട്ടോ ചന്ദ്രനെ കാണികള്‍ക്കിടയിലെ കണിക്കൊന്നയാക്കിയത്. അക്കാലത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്തെ മുളഗാലറിയില്‍ കളി തുടങ്ങുംമുമ്പേ ചന്ദ്രനും സംഘവും എത്തിയിരിക്കും. അപ്പുച്ചെട്ടിയാരും മാധവനും ഹുസൈനും വിശ്വനുമെല്ലാമടങ്ങിയ ആ സംഘത്തിന്റെ കൈയില്‍ ചെണ്ടയും കുഴലും പലപല ശബ്ദത്തിലുള്ള വാദ്യങ്ങളുമുണ്ടായിരിക്കും. കളമുണര്‍ന്ന് കളിക്കാര്‍ കാറ്റുപിടിച്ച പട്ടംപോലെ വളഞ്ഞുംപുളഞ്ഞും ഓടിത്തുടങ്ങുമ്പോഴേക്കും പട്ടച്ചരട് ചന്ദ്രനും സംഘവും കൈക്കലാക്കിയിരിക്കും. ഉന്നം പിഴയ്ക്കാത്ത കമന്റുകളിലൂടെ, പെരുമ്പറകളിലൂടെ അവര്‍ കളിയെ കൊഴുപ്പിക്കുകയും കൊതിപ്പിക്കുന്ന അഴകുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മൈനസ്​പാസുകാരെ കൂവിക്കൂവി അറബിക്കടല്‍ കടത്തും. ഗോളടിക്കുന്നവരെ ദൈവങ്ങളാക്കും. ലക്ഷം പേര്‍ ചുറ്റുമിരുന്ന് ആര്‍പ്പുവിളിച്ചാലും ചന്ദ്രന്‍ ചോദിക്കും: ''എന്നുടെ ഒച്ച കേട്ടുവോ വേറിട്ട്...?'' കോളുകൊണ്ട കടലുപോലുള്ള കാഴ്ചക്കാരും അതിശയിപ്പിക്കുന്ന കളിയും കപ്പടാമീശയുമായി ഓട്ടോചന്ദ്രന്റെ സാന്നിധ്യവുമായപ്പോള്‍ കോഴിക്കോടിന് കാല്‍പ്പന്തുകളി ഒരു കോക്‌ടെയിലുപോലെ അധികലഹരി പകര്‍ന്നു.

തൊണ്ണൂറ് മിനിറ്റില്‍ തീരുന്നതല്ല ചന്ദ്രന്റെ കളിക്കമ്പം. അത് ഫൈനല്‍ വിസിലും കഴിഞ്ഞ് കളത്തിന് പുറത്തുപോകുന്നു. നഗരത്തില്‍ ടൂര്‍ണമെന്റുകള്‍ എത്തിയാല്‍ ചന്ദ്രന്റെ 'കെ.എല്‍.ഡി. 5373' നമ്പര്‍ ഓട്ടോ കളിക്കാര്‍ക്കും കളിക്കമ്പക്കാര്‍ക്കും മാത്രമുള്ളതാണ്. ബി.എസ്.എഫിന്റെ ജോഗീന്ദ്രര്‍ സംഘയുടെയും ജെ.സി.ടി. ഫഗ്‌വാരയുടെ ഇന്ദര്‍സിങ്ങിന്റെയും മഖന്‍സിങ്ങിന്റെയും സുബ്രതോഭട്ടാചാര്‍ജിയുടെയുമെല്ലാം നഗരത്തിലെ ഇഷ്ടവാഹനം ചന്ദ്രന്റെ ഓട്ടോയായിരുന്നു. അതില്‍ക്കയറി അവര്‍ ബോംബെ ഹോട്ടലിലെ ബിരിയാണിയും പാരഗണിലെ മീന്‍കറിയും കഴിക്കാന്‍ പോകും. മോഹന്‍ബഗാന്‍ ക്യാപ്റ്റന്‍ സുബ്രതോഭട്ടാചാര്‍ജിക്ക് കളിക്കുമുമ്പുള്ള കാളീപൂജയ്ക്കുവേണ്ടി പൂക്കളും കര്‍പ്പൂരവും ചന്ദനത്തിരിയും വാങ്ങാന്‍ മാരിയമ്മന്‍ കോവിലിനടുത്തുള്ള പൂജാസ്റ്റോറുകളിലേക്ക് കുതിക്കുന്നതും ചന്ദ്രന്റെ ഓട്ടോതന്നെ. ബീച്ച്‌ഹോട്ടലില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കാളീപൂജയ്ക്ക് പ്രധാന സഹായി ചന്ദ്രനാണ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ അവരെയും കൊണ്ട് തൊട്ടപ്പുറത്തുള്ള കുമാരന്‍ ഗുരിക്കളുടെ കളരിയിലേക്കോടുന്ന ആംബുലന്‍സാവും ചിലപ്പോള്‍ ചന്ദ്രന്റെ ഓട്ടോ.

ഒഴിവുസമയങ്ങളെ ഒഴുക്കിക്കളയാനുള്ള നേരംപോക്കല്ല ഓട്ടോചന്ദ്രന് ഫുട്‌ബോള്‍.
അയാള്‍ക്കത് സ്വപ്നവും ജീവിതവുമാണ്. സൂര്യനു ചുറ്റുമല്ല, ഒരു ഫുട്‌ബോളിനു
ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് വിശ്വസിക്കാനാണ് ചന്ദ്രനിഷ്ടം



കളിഭ്രാന്തുമായി കളങ്ങളില്‍നിന്ന് കളങ്ങളിലേക്കലയുമ്പോള്‍ തന്റേതായി എന്തെങ്കിലും ഒരു സമ്മാനം മിക്ക ടൂര്‍ണമെന്റുകള്‍ക്കുമായി ചന്ദ്രന്‍ കാത്തുവെക്കുമായിരുന്നു. ആദ്യം ഗോളടിക്കുന്നയാള്‍ക്ക് ആയിരത്തൊന്നുരൂപ, ഏറ്റവും നല്ല കളിക്കാരന് രണ്ടായിരം... ''ഓട്ടോയോടിച്ച് നടക്കുന്ന കാലത്തും ഞാനീ സമ്മാനവിതരണം മുടക്കിയിട്ടില്ല, മുണ്ടുമുറുക്കിയുടുത്ത് ഞാനാ പണം കമ്മിറ്റിക്ക് എത്തിച്ചുകൊടുക്കും. പകലന്തിയോളം പണിയെടുത്ത് വീട്ടില്‍ അരിക്കാശ് എത്തിച്ചുകൊടുക്കുന്ന ആനന്ദം എനിക്കത് നല്‍കുന്നു.'' സംഘാടകരുമായും കളിക്കാരുമായും നല്ല ബന്ധമുണ്ടെങ്കിലും ചന്ദ്രന്‍ ഒരിക്കലും പാസിന്റെ ഔദാര്യത്തില്‍ കളി കണ്ടിട്ടില്ല. എല്ലാ കളികളിലും തനിക്കുള്ളതു മാത്രമല്ല കുറച്ചധികം ടിക്കറ്റും ചന്ദ്രന്‍ കൈയില്‍ കരുതും. ടിക്കറ്റു കിട്ടാതെ വലയുന്ന തന്നേപ്പോലുള്ള കമ്പക്കാര്‍ക്ക് പിന്നീടത് സൗജന്യമായി നല്‍കും. കളി, കമ്പം മാത്രമല്ല പലരുടെയും കഞ്ഞികുടി കൂടിയാണ് എന്ന് ചന്ദ്രനറിയാം. അതില്‍ പാസിന്റെ പാറ്റയിടരുത്.
സ്വന്തം തലക്കുറിയേക്കാളും റേഷന്‍കാര്‍ഡിനേക്കാളും പാസ്‌പോര്‍ട്ടിനെ ചന്ദ്രന്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് ലോകകപ്പ് കാരണമാണ്. ലോകകപ്പടുക്കുമ്പോള്‍ ഓരോ തവണയും ഈ കാണി പാസ്‌പോര്‍ട്ടെടുത്ത് പൊടിതട്ടിവെച്ചിരുന്നു. ''ഓട്ടോ ഓടിക്കുന്ന കാലത്തുതന്നെ ഞാന്‍ പാസ്‌പോര്‍ട്ടെടുത്തുവെച്ചിരുന്നു. കൈയിലെ കാശെടുത്ത് പോകാനുള്ള പാങ്ങില്ല. പലതവണ പലവിധത്തില്‍ ശ്രമിച്ചുനോക്കി. നടന്നില്ല. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന ഗാലറിയിലിരുന്ന് ഒന്നാര്‍ത്തു വിളിച്ചിട്ടുവേണം എനിക്ക് മരിക്കാന്‍''.


മറുമരുന്നില്ലാത്ത കളിഭ്രാന്ത്


ഒരുമാതിരിപ്പെട്ട ഉന്മാദങ്ങള്‍ക്കെല്ലാം ചികിത്സ കണ്ടുപിടിച്ച കോഴിക്കോട്ടെ കുതിരവട്ടം ആസ്​പത്രിയ്ക്ക് മലബാറിന്റെ ഫുട്‌ബോള്‍ ഭ്രാന്തിനുമാത്രം ഇതുവരെ മറുമരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അത് ജീനുകളില്‍നിന്ന് ജീനുകളിലേക്ക് തലമുറകളിലൂടെയുള്ള തുടര്‍ പ്രവാഹമാണ്. ഇടയില്‍ തടയണകളില്ലാതെ അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിലെ തിളക്കമുള്ള കണ്ണികളിലൊന്നാണ് ഓട്ടോ ചന്ദ്രന്‍.
ഓരോ വേനലിലും കൊയ്‌തൊഴിയുന്നതോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും വടക്കേ മലബാറിലേയും വയലുകള്‍ കുമ്മായവരകളണിഞ്ഞ് കളിയ്‌ക്കൊരുങ്ങുന്നു. പിന്നെ ഈ മണ്ണിലൂടെയുള്ള യാത്രകള്‍ ഫുട്‌ബോള്‍ മാത്രം കണ്ടുകൊണ്ടുള്ളതാണ്. ആരവങ്ങളും വിസിലടികളും സന്ധ്യകളെ മുഖരിതമാക്കുന്നു, ഫ്‌ളഡ്‌ലിറ്റുകള്‍ വെളിച്ചം വിതറുന്നു. ലോകകപ്പ് നാലുവര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുമ്പോള്‍ ഓരോ സീസണും ഇവര്‍ക്ക് ലോകകപ്പാണ്, ക്ലബ് ഫുട്‌ബോളിന്റെ വാശിയേറിയ കുടിപ്പകകള്‍ കുടിച്ചാണ് മമ്പാട്ടെയും അരിക്കോട്ടേയും കുട്ടികള്‍ ഇപ്പോഴും വളരുന്നത്. ആ വാശിയെ വളര്‍ത്തിവളര്‍ത്തി അവര്‍ ഇന്ത്യന്‍ ടീമിലേക്കുവരെ കയറിപ്പോകുന്നു.
''സെവന്‍സുകള്‍ തേടി ഞാന്‍ ഇപ്പോഴും അലയാറുണ്ട്. അതിന്റെ നാടന്‍ ചൂരും വാശിയും ഒന്നു വേറെത്തന്നെയാണ്. അപാരന്മാരായ ചില കളിക്കാരെ ഈ വയലുകളില്‍ നേര്‍ക്കുനേര്‍ കാണാന്‍ സാധിക്കും. പലപ്പോഴും അവരെ ആരും വേണ്ടവിധത്തില്‍ കണ്ടെടുക്കാറില്ല എന്നതാണ് സത്യം'' -ചന്ദ്രന്‍ പറയുന്നു.

വീണ്ടും ഒരു ലോകകപ്പ് വരുമ്പോള്‍ മലബാറിന്റെ വഴികള്‍ കട്ടൗട്ടുകളാലും കമന്റുകളും യുദ്ധവാക്യങ്ങളും നിറഞ്ഞ കൂറ്റന്‍ ഫ്‌ളക്‌സുകളാലും കൊടിതോരണങ്ങളാലും നിറഞ്ഞുകഴിഞ്ഞു. മുഖങ്ങള്‍ പലപല ചായങ്ങളണിഞ്ഞുതുടങ്ങി. പന്തയത്തിന്റെ പോരുകള്‍ തുടങ്ങി. കാരണം, കളി കടലിനപ്പുറത്താണെങ്കിലും കമ്പവും കണ്ണീരും ഈ മണ്ണിലാണ്, പിടയ്ക്കുന്നത് ഇവരുടെ ചങ്കാണ്- ഫിഫ ഇതൊന്നുമറിയുന്നില്ലെങ്കിലും.

Sunday, June 13, 2010

അർജന്റീനയുടെ ആദ്യ വിജയം


പ്രതീക്ഷിക്കാം, ഇവരെ
Posted on: 13 Jun 2010,


ജോഹനാസ്ബര്‍ഗ്:ലോകകപ്പിന്റെ താരമാകാനുള്ള പാതയിലാണെന്ന് തെളിയിച്ച പ്രകടനത്തോടെ മെസ്സി. ആക്രമണ ഫുട്‌ബോളിന്റെ സുന്ദര നിമിഷങ്ങളുമായി അര്‍ജന്റീന. വിജയം ഒരു ഗോളിലൊതുങ്ങിയെങ്കിലും ആശിച്ച തുടക്കമാണ് ഇതിഹാസതാരം ഡീഗോ മാറഡോണയുടെ ടീമിന് പത്തൊമ്പതാം ലോകകപ്പില്‍ കിട്ടിയത്.

വിജയത്തിനുള്ള ക്രെഡിറ്റ് പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ഗബ്രിയേല്‍ ഹെയ്ന്‍സിക്കാണെങ്കിലും മത്സരത്തിലെ താരം സാക്ഷാല്‍ മെസ്സി തന്നെ.ഗോളെന്നുറച്ച ആറവസരങ്ങളാണ് മെസി സൃഷ്ടിച്ചത് .മെസ്സിയുടെ ദൗര്‍ഭാഗ്യവും ഒപ്പം നൈജീരിയന്‍ ഗോളി വിന്‍സന്റ് എന്‍യീമയുടെ മിന്നുന്ന സേവുകളുമാണ് താരത്തെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ആറു ഗോളിനെങ്കിലും അര്‍ജന്റീന ജയിക്കേണ്ടതായിരുന്നു.

ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ആക്രമണത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു.ഫിനിഷിങിലെ ദൗര്‍ഭാഗ്യമാണ് അവരുടെ ഗോള്‍പ്പട്ടിക ഉയര്‍ത്താതിരുന്നത്.ഇരു പകുതികളിലായി മൂന്നവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഗോണ്‍സാലാ ഹിഗ്വയിനായിരുന്നു അര്‍ജന്റീനാ നിരയിലെ വില്ലന്‍മാരില്‍ മുമ്പന്‍.

രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ പ്രതിരോധത്തെ വിറപ്പിക്കാന്‍ നൈജീരിയയ്ക്കായി.കാലു ഉച്ചെയും യാക്കൂബുവും പകരക്കാരന്‍ ഒബാഫെമി മാര്‍ട്ടിന്‍സും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നൈജീരിയക്ക് തിരിച്ചടിയായി.മുന്നേറ്റ നിരയില്‍ മെസ്സിക്കു പങ്കാളികളായി ഹിഗ്വയിനെയും കാര്‍ലോസ് ടെവസിനെയുമാണ് മാറഡോണ ആദ്യ ഇലവനില്‍ ഇറക്കിയത്. കഴിഞ്ഞ സീസണില്‍ ഇവര്‍ മൂന്നു പേരും കൂടി അടിച്ചു കൂട്ടിയത് 105 ഗോളുകളാണ്.ആക്രമണത്തിലൂടെ നൈജീരിയയെ തുരത്താമെന്ന മാറഡോണയുടെ തീരുമാനം ശരിയാണെന്ന തുടക്കം മുതലെ മെസ്സിയും സംഘവും തെളിയിച്ചു.

നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തേണ്ടതായിരുന്നു. നൈജീരിയന്‍ പ്രതിരോധനിരയ്ക്കിടയിലൂടെ നൃത്തച്ചുവടുമായി മുന്നേറി മെസ്സി നല്‍കിയ പാസ്സ് തട്ടി വലയിലാക്കേണ്ട ജോലിയേ ഹിഗ്വയിനുണ്ടായിരുന്നുള്ളു. റയല്‍ മാഡ്രിഡിനു വേണ്ടി മിന്നുന്ന ഗോളുകള്‍ കഴിഞ്ഞ സീസണില്‍ നേടിയ താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ലോകകപ്പെന്ന വമ്പന്‍ വേദിയുടെ സമ്മര്‍ദ്ദം ഹിഗ്വയ്‌നെ ബാധിച്ചെന്നു തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുള്ള താരത്തിന്റെ പ്രകടനം.

ഹിഗ്വയിന്റെ പിഴവിന് രണ്ടു മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന പ്രായശ്ചിത്തം ചെയ്തു. മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ഗോളി എന്‍യീമ തട്ടിയകറ്റി. ഇതെത്തുടര്‍ന്ന ലഭിച്ച കോര്‍ണറാണ് ഗോളിനു വഴിതെളിച്ചത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടു മുന്‍ താരങ്ങളായിരുന്നു ഗോളിനു പിന്നില്‍ . സെബാസ്റ്റ്യന്‍ വെറോണ്‍ ,നൈജീരിയയുടെ പ്രതിരോധക്കോട്ടയെ ഒഴിവാക്കി ബോക്‌സിനുള്ളിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചു. ഓടിയെത്തിയ ഹെയ്ന്‍സി മുഴുനീളന്‍ ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിന്റെ മൂലയിലെത്തിച്ചു.

ഗോളി എന്‍യീമയുടെ അസാധ്യമായ രക്ഷപ്പെടുത്തലുകളാണ് നൈജീരിയയുടെ തോല്‍വി മാന്യതയുള്ളതാക്കിയത്. നൈജീരിയന്‍ പ്രതിരോധക്കോട്ടയ്ക്കിടയിലൂടെ മെസ്സി തൊടുത്ത പൊള്ളുന്ന ഷോട്ട് എന്‍യീമ പറന്നിറങ്ങി തട്ടിക്കളഞ്ഞത് അവിശ്വസനീയതയോടെ നോക്കി നില്‍ക്കാനേ മാറഡോണയ്ക്കു പോലുമായുള്ളു.ഹിഗ്വയിനും എയ്ഞ്ചല്‍ ഡി മരിയയുമാണ് മാറഡോണയുടെ പ്രതീക്ഷയക്കൊത്തുയരാതെ പോയത്. മുന്നേറ്റ നിരയില്‍ യാതൊരു പദ്ധതികളുമില്ലാതെ കളിച്ചതിനാലാണ്.അര്‍ജന്റീനയുടെ ദുര്‍ബ്ബലമായ പ്രതിരോധത്തെ പരീക്ഷിക്കാന്‍ നൈജീരിയക്ക് കഴിയാതെ പോയത് .

Saturday, June 12, 2010

വക്ക വക്ക !(waka waka song)




You're a good soldier


Choosing your battles


Pick yourself up


And dust yourself off


And back in the saddle





You're on the frontline


Everyone's watching


You know it's serious


We're getting closer


This isnt over





The pressure is on


You feel it


But you've got it all


Believe it





When you fall get up


Oh oh...


And if you fall get up


Oh oh...





Tsamina mina


Zangalewa


Cuz this is Africa





Tsamina mina eh eh


Waka Waka eh eh





Tsamina mina zangalewa


Anawa aa


This time for Africa
പോരൂ പോരൂ‍, എ... ഏ...
പൊരുതൂ പൊരുതൂ‍, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഇന്നിപ്പോള്‍ ആഫ്രിക്ക!

ഇന്നത്തെ ലോകകപ്പ് വാർത്ത

തോല്‍ക്കാതെ ആഫ്രിക്ക
Posted on: 12 Jun 2010

എം.പി. സുരേന്ദ്രന്‍


ജൊഹാനസ്ബര്‍ഗ്: വുവുസേലയുടെ ശബ്ദതരംഗങ്ങളില്‍ ഉത്തേജിതരായി ഉണര്‍ന്നു കളിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയെ സമനിലയില്‍ പിടിച്ചു (1-1). നിറഞ്ഞുതുളുമ്പിയ സോക്കര്‍സിറ്റി സ്റ്റേഡിയത്തിന്റെ അതിരുകളില്ലാത്ത പിന്തുണയുണ്ടായിട്ടും, ആഫ്രിക്കയില്‍ വിരുന്നെത്തിയ കന്നി ലോകകപ്പില്‍ വിജയത്തോടെ തുടക്കം കുറിക്കാന്‍ മഴവില്‍ രാജ്യത്തിന് ഭാഗ്യമുണ്ടായില്ല. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം ഷബലാലയുടെ മനോഹരമായ ഗോളിലൂടെ മുന്നിലെത്തിയ ദക്ഷിണാഫ്രിക്ക വിജയം വരുതിയില്‍ നിര്‍ത്തുമെന്ന് തോന്നിച്ചു. പക്ഷേ കളിതീരാന്‍ പതിനൊന്ന് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പരിചയസമ്പന്നനായ കാവല്‍ഭടന്‍ റാഫേല്‍ മാര്‍ക്കേസ് മെക്‌സിക്കോയെ ഒപ്പമെത്തിച്ചു. അവസാന മിനിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ട്രൈക്കര്‍ എംഫേലയുടെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.

മെക്‌സിക്കോയുടെ പ്ലേമേക്കര്‍ ഡോസ് സാന്റോസും ഗോളി ഇതുമെലങ് ഖുനെയും തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു ഒന്നാം പകുതിയുടെ സവിശേഷത. കളംനിറഞ്ഞുകളിച്ച സാന്റോസിന് പക്ഷേ ഖുനെയെ കീഴടക്കാനായില്ല. പിന്തള്ളപ്പെട്ടതിന്റെ ആഘാതമൊന്നും കാട്ടാതെ രണ്ടാം പകുതിയില്‍ മുന്നേറിക്കളിക്കാന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയുടെ സംഘത്തിനായി. പ്രത്യാക്രമണത്തിലൂടെ 55-ാം മിനിറ്റില്‍ ഷബലാല ഗോള്‍ നേടിയതോടെ കളി ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലായി. അവസാന ഘട്ടത്തില്‍ കോട്ടകാക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഗോള്‍മുഖത്തുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് മാര്‍ക്കേസ് നേടിയ ഗോള്‍ മെക്‌സിക്കോയ്ക്ക് ആശ്വാസമേകി

Saturday, June 5, 2010

ലോക കപ്പ് ഫുട്ബോൾ ഫിക്സ്ച്ചർ(world cup fixture)




Match Number
Date Time
City Match




1
11-06 16:00
Johannesburg - Soccer City StadiumMatch 1 - South Africa v Mexico




2
11-06 20:30
Cape Town - Green Point StadiumMatch 2 - Uruguay v France




3
12-06 16:00
Johannesburg - Ellis Park StadiumMatch 3 - Argentina v Nigeria




4
12-06 13:30
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 4 - Korea Republic v Greece




5
12-06 20:30
Rustenburg - Royal Bafokeng StadiumMatch 5 - England v USA




6
13-06 13:30
Polokwane - Peter Mokaba StadiumMatch 6 - Algeria v Slovenia




7
13-06 20:30
Durban - Durban StadiumMatch 7 - Germany v Australia




8
13-06 16:00
Tshwane / Pretoria - Loftus Versfeld StadiumMatch 8 - Serbia v Ghana




9
14-06 13:30
Johannesburg - Soccer City StadiumMatch 9 - Netherlands v Denmark




10
14-06 16:00
Mangaung / Bloemfontein - Free State StadiumMatch 10 - Japan v Cameroon




11
14-06 20:30
Cape Town - Green Point StadiumMatch 11 - Italy v Paraguay




12
15-06 13:30
Rustenburg - Royal Bafokeng StadiumMatch 12 - New Zealand v Slovakia




13
15-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 13 - Côte d Ivoire v Portugal




14
15-06 20:30
Johannesburg - Ellis Park StadiumMatch 14 - Brazil v Korea DPR




15
16-06 13:30
Nelspruit - Mbombela StadiumMatch 15 - Honduras v Chile




16
16-06 16:00
Durban - Durban StadiumMatch 16 - Spain v Switzerland




17
16-06 20:30
Tshwane / Pretoria - Loftus Versfeld StadiumMatch 17 - South Africa v Uruguay




18
17-06 20:30
Polokwane - Peter Mokaba StadiumMatch 18 - France v Mexico




19
17-06 16:00
Mangaung / Bloemfontein - Free State StadiumMatch 19 - Greece v Nigeria




20
17-06 13:30
Johannesburg - Soccer City StadiumMatch 20 - Argentina v Korea Republic




21
18-06 13:30
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 21 - Germany v Serbia




22
18-06 16:00
Johannesburg - Ellis Park StadiumMatch 22 - Slovenia v USA




23
18-06 20:30
Cape Town - Green Point StadiumMatch 23 - England v Algeria




24
19-06 16:00
Rustenburg - Royal Bafokeng StadiumMatch 24 - Ghana v Australia




25
19-06 13:30
Durban - Durban StadiumMatch 25 - Netherlands v Japan




26
19-06 20:30
Tshwane / Pretoria - Loftus Versfeld StadiumMatch 26 - Cameroon v Denmark




27
20-06 13:30
Mangaung / Bloemfontein - Free State StadiumMatch 27 - Slovakia v Paraguay




28
20-06 16:00
Nelspruit - Mbombela StadiumMatch 28 - Italy v New Zealand




29
20-06 20:30
Johannesburg - Soccer City StadiumMatch 29 - Brazil v Côte d Ivoire




30
21-06 13:30
Cape Town - Green Point StadiumMatch 30 - Portugal v Korea DPR




31
21-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 31 - Chile v Switzerland




32
21-06 20:30
Johannesburg - Ellis Park StadiumMatch 32 - Spain v Honduras




33
22-06 16:00
Rustenburg - Royal Bafokeng StadiumMatch 33 - Mexico v Uruguay




34
22-06 16:00
Mangaung / Bloemfontein - Free State StadiumMatch 34 - France v South Africa




35
22-06 20:30
Durban - Durban StadiumMatch 35 - Nigeria v Korea Republic




36
22-06 20:30
Polokwane - Peter Mokaba StadiumMatch 36 - Greece v Argentina




37
23-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 37 - Slovenia v England




38
23-06 16:00
Tshwane / Pretoria - Loftus Versfeld StadiumMatch 38 - USA v Algeria




39
23-06 20:30
Johannesburg - Soccer City StadiumMatch 39 - Ghana v Germany




40
23-06 20:30
Nelspruit - Mbombela StadiumMatch 40 - Australia v Serbia




41
24-06 16:00
Johannesburg - Ellis Park StadiumMatch 41 - Slovakia v Italy




42
24-06 16:00
Polokwane - Peter Mokaba StadiumMatch 42 - Paraguay v New Zealand




43
24-06 20:30
Rustenburg - Royal Bafokeng StadiumMatch 43 - Denmark v Japan




44
24-06 20:30
Cape Town - Green Point StadiumMatch 44 - Cameroon v Netherlands




45
25-06 16:00
Durban - Durban StadiumMatch 45 - Portugal v Brazil




46
25-06 16:00
Nelspruit - Mbombela StadiumMatch 46 - Korea DPR v Côte d Ivoire




47
25-06 20:30
Tshwane / Pretoria - Loftus Versfeld StadiumMatch 47 - Chile v Spain




48
25-06 20:30
Mangaung / Bloemfontein - Free State StadiumMatch 48 - Switzerland v Honduras




49
26-06 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 49 - R16 - 1A v 2B




50
26-06 20:30
Rustenburg - Royal Bafokeng StadiumMatch 50 - R16 - 1C v 2D




51
27-06 16:00
Mangaung / Bloemfontein - Free State StadiumMatch 51 - R16 - 1D v 2C




52
27-06 20:30
Johannesburg - Soccer City StadiumMatch 52 - R16 - 1B v 2A




53
28-06 16:00
Durban - Durban StadiumMatch 53 - R16 - 1E v 2F




54
28-06 20:30
Johannesburg - Ellis Park StadiumMatch 54 - R16 - 1G v 2H




55
29-06 16:00
Tshwane / Pretoria - Loftus Versfeld StadiumMatch 55 - R16 - 1F v 2E




56
29-06 20:30
Cape Town - Green Point StadiumMatch 56 - R16 - 1H v 2G




57
02-07 16:00
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 57 - QF - W53 v W54




58
02-07 20:30
Johannesburg - Soccer City StadiumMatch 58 - QF - W49 v W50




59
03-07 16:00
Cape Town - Green Point StadiumMatch 59 - QF - W52 v W51




60
03-07 20:30
Johannesburg - Ellis Park StadiumMatch 60 - QF - W55 v W56




61
06-07 20:30
Cape Town - Green Point StadiumMatch 61 - SF- W58 v W57




62
07-07 20:30
Durban - Durban StadiumMatch 62 - SF - W59 v W60




63
10-07 20:30
Nelson Mandela Bay / Port Elizabeth - Nelson Mandela Bay StadiumMatch 63 - 3rd/4th Place




64
11-07 20:30
Johannesburg - Soccer City StadiumMatch 64 - Final