1924 ഒക്ടോബർ 7 ന് ത്യശ്ശിനാപ്പള്ളിയിലുള്ള ഗ്രാമഫോൺ കമ്പനിയുടെ സ്റ്റുഡിയോയിൽ വെച്ചാണ് മലയാള ഗാനങ്ങൾ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്.ഗുൽ മുഹമ്മദ് എന്ന ഗായകന്റെയും സംഘത്തിന്റെയുമായിരുന്നു,ആ ഗാനങ്ങൾ.അതിലൊരു ഗാനം കേൾക്കൂ
Wednesday, July 21, 2010
മലയാളത്തിൽ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഗാനം
Tuesday, July 20, 2010
എന്തു നീയുദിക്കാത്തൂ കവിതേ നീയെന്നുള്ളിൽ പണ്ടെപ്പോൽ?
എങ്ങിനെ?
സുഗതകുമാരി
എന്തു നീയുദിക്കാത്തൂ
കവിതേ നീയെന്നുള്ളിൽ പണ്ടെപ്പോൽ?
നഭസ്സുപോൽ മനസും തപിക്കുന്നു.
എങ്ങിനെ?നിദാഘാന്ധ്യതാപത്താൽ മൂടിക്കെട്ടി
ഞങ്ങൾ തൻ പെയ്യാമേഘച്ചൂടിനാൽ കനം തൂങ്ങി
കമ്പനിപ്പുക പൂശി മുഷിഞ്ഞൊരിവിടെയോ
തിങ്കളിന്നിതളുകൾ വിരിവൂ?ചോദ്യം മൌഡ്യം!
എന്തു നീ വിരിയാത്തു കവിതേ ,വന്നെന്നുള്ളിൽ ,പണ്ടെപ്പോൽ?
സരസ്സുപോൽ മനസും വിതുമ്പുന്നു
എങ്ങിനെ? കരിംചണ്ടിപ്പായലും ചേറും
തൊണ്ടു ചീയലും കൂത്താടിയെ-
ക്കൊല്ലുമോയിലും ചേർന്നു
കൊഴുത്തു കണ്ണീരുപ്പു കലർത്തുമിവിടെയോ
ഉദിപ്പൂ വെള്ളാമ്പലിൻ പൂങ്കുല! ചോദ്യം മൌഡ്യം!
(1976)
ആടാതെ അശങ്കാതെ വാ കണ്ണാ...........
ബോംബെ സിസ്റ്റേഴ്‌സിന് മ്യൂസിക് അക്കാദമി പുരസ്‌കാരം
Posted on: 20 Jul 2010
ചെന്നൈ: സംഗീതാസ്വാദകരുടെ പ്രമുഖ കൂട്ടായ്മയായ മദ്രാസ് മ്യൂസിക് അക്കാദമി ബോംബെ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സി. സരോജയെയും സി. ലളിതയെയും സംഗീതകലാനിധി പുരസ്‌കാരം നല്‍കി ആദരിക്കും.
സഭയുടെ സംഗീതകലാചാര്യ പുരസ്‌കാരങ്ങള്‍ക്ക് സുഗുണ വരദാചാരിയെയും രാധയെയും തിരഞ്ഞെടുത്തു. മണക്കല്‍ എസ്. രംഗരാജനും പാറശ്ശാല പൊന്നമ്മയ്ക്കും ടി.ടി.കെ. പുരസ്‌കാരങ്ങള്‍ നല്‍കും. ഡോ.ആര്‍. സത്യനാരായണനാണ് മ്യൂസിക്കോളജിസ്റ്റ് അവാര്‍ഡ്.
2011 ജനവരി ഒന്നിന് മ്യൂസിക് അക്കാദമിയില്‍ ചേരുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാന ജേതാവ് ഡോ. വെങ്കട്ടരാമന്‍കൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മ്യൂസിക് അക്കാദമി പ്രസിഡന്‍റ് എന്‍. മുരളി അറിയിച്ചു. ‘സംഗീതകലാനിധികൾ‘ക്ക് ആശംസകൾ!അവർ പാടിയ ഒരു മനോഹരഗാനം കേൾക്കൂ! ഡൌൺലോഡ് ചെയ്യൂ

Subscribe to:
Posts (Atom)