Showing posts with label സോഫ്റ്റ്വെയർ. Show all posts
Showing posts with label സോഫ്റ്റ്വെയർ. Show all posts

Saturday, July 17, 2010

നീറോയെക്കാൾ മികച്ച ബേണിംഗ് സോഫ്റ്റ്വെയർ?




                                    സോഫ്റ്റ്വെയർ പരിചയം

         ജനകീയ burning software ആയ Nero പോലെയുള്ള മറ്റൊരു മികച്ച software ആണ് Ashampoo burning studio .ഇതിന്റെ സൌജന്യ എഡിഷനിൽ നീറോയിലില്ലാത്ത പല സൌകര്യങ്ങളും ഉണ്ട്.നീറോയിൽ പണം കൊടുത്തു വാങ്ങേണ്ട പല option ഉം ഇതിൽ കാണാം.ഉദാഹരണത്തിന്,dvd film creation അഷാമ്പൂവിൽ സൌജന്യമായി നൽകിയിരിക്കുന്നു.
മറ്റ് പ്രത്യേകതകൾ 
                                         
            1.cd,dvd,blue ray disc തുടങ്ങിയവയുടെ burning,erasing,back up .
            2.Audio cd നിർമ്മാണം,mp3 നിർമ്മാണം,Audio cd ripping
           3.video dvd,vcd,super vcd എന്നിവയുടെ നിർമ്മാണം
           4.iso ഇമേജുകളിൽ നിന്ന് cd/dvd/blue ray disc എന്നിവ     ഉണ്ടാക്കാം.project ൽ നിന്ന് disc image(iso) ഉണ്ടാക്കാം.
           5.വേഗതയുടെ കാര്യത്തിൽ നീറോയെക്കാൾ മികച്ചതാണിതെന്ന് 2 വർഷത്തെ അനുഭവം.

Thursday, July 15, 2010

ഭാരതത്തിന്‍റെ സ്വന്തം ബ്രൌസർ

ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് 'എപ്പിക്കി'ന് പിന്നില്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കും.

ഭാരതത്തിന്‍റെ സ്വന്തം ബ്രവ്സര്‍ എപ്പിക്കിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു....

Monday, July 5, 2010

യൂ ടൂബിൽ നിന്നും മറ്റും വീഡിയോ,ഓഡിയോ എന്നിവ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

                                     സോഫ്റ്റ്വെയർ പരിചയം

യൂ ടൂബിൽ നിന്നും മറ്റും വീഡിയോ,ഓഡിയോ എന്നിവ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

യൂ ടൂബ്,ഓർകൂട്ട് എന്നിവയിൽ  നമ്മെ ഒരിക്കലും വീഡിയോ ഡൌൺലോഡ് ചെയ്യാൻ അനുവദിക്കാറില്ല.അതുപോലെ രാഗ,ദേവരാഗം തുടങ്ങിയ സംഗീത സൈറ്റുകളും നേരിട്ടുള്ള ഡൌൺലോഡ് അനുവദിക്കുന്നില്ല.ഇത്തരം സൈറ്റുകളി നിന്ന് വീഡിയോ,ഓഡിയോ എന്നിവ streaming ലൂടെ നിങ്ങളുടെ പി.സി.യിൽ സേവ് ചെയ്യുന്നതിന് താ‍ഴെ കാണുന്ന മാർഗങ്ങൾ ഉപയോഗിക്കാം.

1.ഓർബിറ്റ് ഡൌൺലോഡർ

ഇത് streaming ലൂടെയാണ് വീഡിയോ,ഓഡിയോ എന്നിവ ഡൌൺലോഡ് ചെയ്യുന്നത്.ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്രൌസറിൽ താഴെ കാണിച്ച  പോലൊരു പുതിയ  ടൂൾ പ്രത്യക്ഷപ്പെടുന്നു.ഡൌൺലൊഡ് ചെയ്യാനുദ്ദേശിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.ഉടൻ മേൽ ടൂളിലെ ആദ്യ ബട്ടനിൽ 1  എന്നു പ്രത്യക്ഷപ്പെടുന്നു.
ഉടനെ തൊട്ടടുത്ത ബട്ടനിൽ
        ക്ലിക്ക് ചെയ്യുക.നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ അല്ലെങ്കിൽ ഓഡിയോ പി.സി.യിലേക്ക് സേവ് ചെയ്യപ്പെടുന്നു. പ്രസ്തുത ഫയലിന്റെ path ,default  ആയി c-->downloads എന്ന ഫോൾഡർ ആയിരിക്കും.ഇത് നമുക്ക് മാറ്റിക്കൊടുക്കാവുന്നതാണ്.tools-->preferences-->location എന്നിങ്ങനെ പോയി സേവ് ചെയ്യേണ്ട ഫോൾഡർ സെറ്റ് ചെയ്യാം.ഇങ്ങനെ ഡൌൺലോഡ് ചെയ്യവേ നാം കണ്ടുകൊണ്ടിരിക്കുന്ന വീഡിയൊ stop  ചെയ്താലും ഡൌൺലോഡ് നടന്നു കൊണ്ടിരിക്കും.ഇത്തരത്തിലുള്ള ഡൌൺലോഡിംഗ് Internet Explorer ൽ മാത്രമേ ശരിയായി നടക്കുന്നതായി കാണുന്നുള്ളു.

             Orbit downloader നല്ലൊരു ഡൌൺലോഡ് മാനേജരാണ്.വലിയ ഫയലുകൾ സാധാരണരീതിയിൽ (streaming ലൂടെയല്ലാതെ) ഡൌൺലോഡ് ചെയ്യുമ്പോൾ കണക്ഷൻ മുറിഞ്ഞു പോയി പിന്നീട് വരുമ്പോൾ ഡൌൺലോഡിംഗ് നിന്നിടത്തു വെച്ച് തുടങ്ങാം.എത്ര വലിയ ഫയലുകളും വളരെ വേഗത്തിൽ ഡൌൺലോഡ് ചെയ്യുന്നു ഈ പ്രോഗ്രാം.

ഈ പ്രോഗ്രാം ഡൌൺലോഡ് ചെയ്യുക
 
    

2.റിയൽ പ്ലെയർ
              Real player ഇൻസ്റ്റാൾ ചെയ്താലും ഇത്തരത്തിൽ streaming ലൂടെ വീഡിയോ ഡൌൺലോഡ് ചെയ്യാം.Real player ലെ TOOLS---->preferences--->download and recording --->enable web downloading and recording എന്ന ചെക്ക് ബോക്സിൽ ടിക് ചെയ്യുക.ഇതിനു ശേഷം ഡൌൺലൊഡ് ചെയ്യാനുദ്ദേശിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.വീഡിയോയുടെ തൊട്ടു മുകളിലായി താഴെ കാണിച്ച പോലൊരു ബട്ടൺ പ്രത്യക്ഷപ്പെടുന്നു.
ഇതിൽ ക്ലിക്ക് ചെയ്താൽ ഫയൽ C:\Documents and Settings\My Documents\My Videos\RealPlayer Downloads\എന്ന ഫോൾഡറിൾ സേവ് ആകുന്നു. ഈ path നമുക്ക് TOOLS---->preferences--->download and recording ൽ  ചെന്ന് മാറ്റാവുന്നതാണ്.
          റിയൽ പ്ലെയർ ഉപയോഗിച്ചുള്ള ഡൌൺലോഡിംഗ് Internet Explorer ൽ മാത്രമേ ശരിയായി നടക്കുന്നതായി കാണുന്നുള്ളു.

ഈ പ്രോഗ്രാം ഡൌൺലോഡ് ചെയ്യുക