Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Monday, August 30, 2010

‘ഒരു രൂപ നോട്ട് കൊടുത്താൽ......‘


ലോട്ടറി പരസ്യങ്ങളില്‍ നിന്ന് ജഗതി പിന്മാറുന്നു
Posted on: 28 Aug 2010


തിരുവനന്തപുരം: സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. സമൂഹത്തോട് ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് ഇനി ഈ ലോട്ടറികളുടെ പരസ്യത്തില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേട്ടപ്പോള്‍ ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചുപോയല്ലോ എന്ന ദു:ഖമുണ്ട്. 
പ്രത്യേകിച്ചും ഒരു സിനിമാ നടന്‍ എന്ന നിലയില്‍. കലാകാരന്മാര്‍ പോലും ഇത്തരം തട്ടിപ്പ് നടത്തുന്ന ലോട്ടറി കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നുവെന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരമാര്‍ശവും ശ്രദ്ധയില്‍ പെട്ടു. ഏതായാലും ഒരു പരസ്യകമ്പനിയുമായി പോലും ആയുഷ്‌കാലം ധാരണയോ കരാറോ തനിക്കില്ലെന്ന് ജഗതി വ്യക്തമാക്കി.(മാത്യഭൂമി)                                                          ജഗതിയ്ക്ക് ഇപ്പോഴെങ്കിലും ‘നല്ലബുദ്ധി’ തോന്നി.നല്ല പ്രതിഫലം കീട്ടിയതു കൊണ്ടാണത്രെ ലോട്ടറി പരസ്യങ്ങളിൽ അഭിനയിച്ചിരുന്നത്.കൂടുതൽ പ്രതിഫലം കിട്ടിയാൽ ഇത്തരക്കാർ ‘എന്തിന്റെയും’പരസ്യത്തിൽ അഭിനയിക്കും.കുറച്ച് കഴിഞ്ഞ് തെറ്റായിപ്പോയെന്ന് പറഞ്ഞ് കൈകഴുകും.തന്റെ പരസ്യത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ലോട്ടറി വാങ്ങി മുടിഞ്ഞ കുടുംബങ്ങളോട് ഇദ്ദേഹം എന്തു പറയും?

‘ഭാഗ്യക്കുറി എന്താണെന്നോ? എനിക്ക് 50 റൂബിൾ വിലയുള്ള പശുവുണ്ടെന്ന് വിചാരിക്കുക.ഈ പശുവിനെ പണമാക്കി മാറ്റണം എന്നുണ്ട്.ഞാൻ ഓരോരുത്തർക്കും ഓരോ റൂബിൾ വിലവരുന്ന ടിക്കറ്റുകൾ കൊടുക്കുന്നു.ഓരോരുത്തർക്കും ഓരോ റൂബിളിന് പശുവിനെ കിട്ടാൻ സാധ്യതയുണ്ട്.നാട്ടുകാർ എത്രയും വേഗം കുഴിയിൽ ചാടുന്നു.എനിക്ക് അനവധി റൂബിൾ കിട്ടുന്നു.100 റൂബിൾ കൈയിൽ കിട്ടിക്കഴിയുമ്പോൽ ഞാൻ കുറിയുടെ നറുക്കെടുപ്പ് നടത്തുന്നു.ഒന്നാം നറുക്ക് കിട്ടിയ ആൾക്ക് ഒരു റൂബിൾ പശുവിനെ കിട്ടുകയും ചെയ്യുന്നു.ബാക്കിയുള്ളവർക്ക് ഒന്നും തന്നെ കിട്ടുന്നില്ല.നാട്ടുകാർക്കൊക്കെ ഈ പശുവിനെ ചുരുങ്ങിയ വിലയ്ക്കാണോ കിട്ടുന്നത്? അല്ല.അതുകൊണ്ട് അവർക്ക് വലിയ നഷ്ടം നേരിട്ടു.കാരണം അവർ ഒട്ടാകെ കൊടുത്ത പണം പശുവിന്റെ വിലയുടെ ഇരട്ടിയാണ്.രണ്ടേ രണ്ടു പേർ ,ഭാഗ്യക്കുറി നടത്തിയവനും പശുവിനെ കിട്ടിയവനും മാത്രമാണ് പണമുണ്ടാക്കിയത്.അത് ഒരു പണിയുമടുക്കാതെയും പണം നഷ്ടപ്പെട്ട 99 ആളുകളെ വഞ്ചിച്ചിട്ടുമാണ്.ഭാഗ്യക്കുറികൾ നാട്ടുകാർക്ക് ഗുണകരമാണെന്ന് പറയുന്നവർ നാട്ടുകാരെ നിശ്ചയമായും വഞ്ചിക്കുകയാണ്.’

വി.ഐ.ലെനിൻ : നാട്ടിൻപുറത്തെ പട്ടിണിപ്പാവങ്ങളോട്(മാത്യഭൂമി ആഴ്ചപതിപ്പ്)
                                                                                                                                                                                   ലെനിൻ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും നമ്മുടെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ തന്നെ തുടങ്ങി ലോട്ടറി.ഈ തിന്മയെ അന്നേ എതിർത്തിരുന്നവർ ഏറെയാണ്.അവയെല്ലാം  സത്യങ്ങളാണെന്ന് കാലം തെളിയിച്ചു.ഇന്ന് ഇടുക്കി,വയനാട് പോലുള്ള ജില്ലകളിലെ ചില  മേഖലകളിൽ ഒരു തൊഴിലാളി തന്റെ 200 രൂപ കൂലിയിൽ 100 രൂപയ്ക്കെങ്കിലും ലോട്ടറി എടുക്കുന്നുണ്ടത്രെ.ചെറിയ അങ്ങാടികളിൽ പോലും ലോട്ടറിക്കടകൾ മുളച്ചുപൊന്തുന്നു.വൈകുന്നേരങ്ങളിൽ തൊഴിലാളികൾ പണി കഴിഞ്ഞ് ഈ സ്ഥാപനങ്ങൾക്കു മുൻപിൽ കൂടി നിൽക്കുന്നത് ഇവിടങ്ങളിൽ പതിവ് കാഴ്ചയാണ്.ഓണസീസണിലെ മദ്യവില്പന മാത്രമേ പത്രങ്ങളിൽ പ്രാധാന്യം നേടിയുള്ളൂ.സാധാരണ മാസങ്ങളിൽ 150 കോടിയുടെ വില്പനയുള്ള ലോട്ടറിക്കച്ചവടം ഓണസീസണിൾ എത്ര സാധാരണക്കാരുടെ കീശ കാലിയാക്കിയിരിക്കും?ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മളും നമ്മെ ഭരിക്കുന്നവരും.

Saturday, August 21, 2010

ഓണം മലയാളിയുടെ സ്വന്തമോ?


ഓണം ഇന്ന് മലയാളികളുടെ ദേശീയോത്സവമാണ്. എന്നാല്‍ ഓണം മലയാളികളുടെ സ്വന്തമാണോ? 

അല്ല എന്നാണ് ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഐതീഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചുവടുപിടിച്ചു പോയാലും ഏതാണ്ട് ഇതേ നിഗമനത്തില്‍ എത്താം. 

ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി. കൃഷ്ണവാരിയര്‍ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. 

അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചത്. 

അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയയവരാണ് അസുരന്മാര്‍. അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.
അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്. ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘര്‍ഷം ആണ് പുരാണത്തിലേയും ഐതിഹ്യ ങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാന്‍.. 

ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. 

ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് .

അസിറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യ യും- ഭൂമിയും , പിന്നീട് ഉത്തരേന്ത്യയും - സ്വര്‍ഗവും- , തെക്കേ ഇന്ത്യയും -പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി 

ആദിമദ്രാവിഡര്‍ വന്നുകയറിയ ആര്യന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. 

മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കു ന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു. 

വാമനന്‍ വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല.കാരണം , ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്തത്.

വാമനനായ ആര്യ നായകന്‍ , ദ്രാവിഡ രാജ-ാവായ ബലിയെ തോല്‍പിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം.മഹാബലി കേരളം ഭരിച്ചു എന്നാണല്ലോ ഐതിഹ്യ കഥ . കേരളമായിരുന്നു പാതാളമെങ്കില്‍ മാവേലി ഭരിച്ച നാടേതായിരുന്നു?മാവേലി ഇന്ത്യ- പ്രത്യേകിച്ച് മധ്യ - തെക്കന്‍ ഇന്ത്യ - ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.

വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജ-റാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു എന്ന് ഓര്‍ക്കുക.

തമിഴ്നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്‍റെ സൂചനകളാണ്. 

പണ്ടു കാലത്ത് തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. പൂക്കളവും പൊങ്കാലയും മറ്റും ആദിമദ്രാവിഡ സംസ്കാരത്തിന്‍റെ ഭാഗമാണ്. 

ഓണം ക്ഷേത്രോത്സവം?

തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്‍റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം. 

ഓണത്തല്ലിന്‍റെ പേരില്‍ ചേരിപ്പോര്‍ എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു.

ഓണം തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. തൃക്കാക്കരയില്‍ മുമ്പ് 28 ദിവസത്തെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു. 

ഇത് പിന്നീട് ഇല്ലാതെയായി. കേരളത്തിലിത് പത്തു ദിവസത്തെ ഉത്സവമായി ചുരുങ്ങി. എങ്കിലും കര്‍ക്കിടകത്തിലെ ഓണം കുട്ടികളുടെ ഓണമായി പിള്ളേരോണമായി ആഘോഷിക്കാറുണ്ട്.

തിരുപ്പതി വാമനക്ഷേത്രം?

കേരളത്തിലെ തൃക്കാക്കര ക്ഷേത്രമെന്നപോലെ , ആന്ധ്രയിലെ തിരുപ്പതിയും വാമന ക്ഷേത്രമാണെന്നൊരു പക്ഷമുണ്ട്. തിരുപ്പതി, തൃക്കാല്‍ക്കര എന്നീ വാക്കുകളില്‍ പരാമര്‍ശിക്കുന്ന കാല്‍ വാമനന്‍റെ കാല്‍ ആവാനേതരമുള്ളൂ. 

ഓണത്തിന്‍റെ വേരുകള്‍ പ്രാചീന അസിറിയയില്‍ ആയിരുന്നാലും , ഓണം തെക്കേ ഇന്ത്യയുടെ പൊതുവായ ആഘോഷമായിരുന്നാലും ശരി ഇന്ന് ഓണം കേരളീയരുടെ സ്വന്തമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. 

ക്ഷേത്രങ്ങളില്‍ നിന്ന് വീട്ടുമുറ്റങ്ങളില്‍ ഓണത്തെ കൊണ്ടു വന്ന മലയാളികള്‍ ഇന്നതിനെ തെരുവിലേക്കിറക്കി വിടുകയാണ്. 

ഇനി ഒരു ഓണപ്പാട്ട് ആയാലോ? അടിസ്ഥാനവർഗ്ഗത്തിന്റെ ഓണപ്പാട്ട്:                                                                    തിര്യോണം

കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ
തിര്യോണം തിര്യോണം
മാവേലിത്തമ്പ്രാന്റെ തിര്യോണം (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
ഊഞ്ഞാലേ ഊഞ്ഞാലേ
തിര്യോണത്തിനങ്ങൂഞ്ഞാലേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
കൊടകരയാറ്റില്‌ കരിതുള്ളി (2)
കൂരിക്കറി, കൂരിക്കറി
തിര്യോണത്തിനു കൂരിക്കറി
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ
ഇനി ഒരു ഓണപ്പാട്ട് കേൾക്കൂ:
ഉത്രാടപ്പൂനിലാവേ വാ....1983 ൽ പുറത്തിറങ്ങിയ ‘ഉത്സവഗാനങ്ങൾ’ എന്ന ‘തരംഗിണി’ ഓണപ്പാട്ട് ആൽബത്തിലെ ഗ്യഹാതുരത ഉണർത്തുന്ന ഗാനം.രചന :ശ്രീകുമാരൻ തമ്പി,സംഗീതം :രവീന്ദ്രൻ                                                                                                                                                   ഡൌൺലോഡ് ചെയ്യൂ... കൂടുതൽ ഓണപ്പാട്ടുകൾ

Saturday, August 14, 2010

സ്വാതന്ത്യ ദിനാശംസകൾ നേരുന്നില്ല;പകരം ഇത്!!!

മറ്റൊരു സ്വാതന്ത്ര്യ(?)ദിനം കൂടി.ചില ചിത്രങ്ങൾ,ചിന്തകൾ....,ഇന്ത്യയിലെ ചില ജനപക്ഷ പത്രപ്രവർത്തകരുടെ ലേഖനങ്ങളിൽ നിന്ന്:
                                                              Jhintu Bariha's parents.
                                                        Photo by by Purossottam Thakur

1.02 December 2009 - ‘നിന്റെ ഒരു ദിവസത്തെ ഭക്ഷണം എന്തൊക്കെയാണ്?’ ഞാൻ രാം പ്രസാദിനോട് ചോദിച്ചു.ഒറീസയിലെ balangir ജില്ലയിലുള്ള ജിന്റു ബറിഹ എന്ന ഗ്രാമീണന്റെ 7 വയസ്സുകാരനായ മകനാണ് അവൻ.‘രാവിലെ mudhi(puffed rice) ,കട്ടൻ കാപ്പിയോടൊപ്പം കഴിക്കുന്നു’ അവന്റെ മറുപടി.’ഉച്ചഭക്ഷണം?’ അവൻ മറുപടിയൊന്നും പറഞ്ഞില്ല.എന്റെ ചോദ്യം ആവർത്തിക്കവേ അവൻ ഉറക്കെ കരഞ്ഞു.അപ്പോഴാണ് എന്റെ ചോദ്യത്തിന്റെ കുഴപ്പം ഞാൻ മനസ്സിലാക്കിയത്,ആ കുട്ടിക്ക് ഉച്ചഭക്ഷണത്തിനു ഒന്നും ഇല്ല എന്ന കാര്യം.
രാം പ്രസാദ്,അവന്റെ ഗ്രാമത്തിൽ പട്ടിണി മരണത്തെ അതിജീവിച്ച കുറച്ച് പേരിൽ ഒരാളാണ്.Pradeep Baisakh ന്റെ ലേഖനത്തിൽ നിന്ന്.കൂടുതൽ വായിക്കുക....

2.Centre for Equity Studies അടുത്ത കാലത്തു നടത്തിയ  സർവേ ഫലം പറയുന്നു:ഭവനരഹിതരുടെ എണ്ണം ഇത്ര പെരുകിയിട്ടും സമൂഹം അത് ഇല്ലെന്ന് നടിക്കുന്നു;കൂടാതെ ഭവന രഹിതരെ അവരുടെ അവസ്ഥയിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.Arpan Tulsyan എഴുതിയ ലേഖനം വായിക്കൂ...

3.2008 ൽ 16,196 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു എന്നു National Crime Records Bureau (NCRB) പറയുന്നു.1997 മുതൽക്കുള്ള എണ്ണം 199132 ആണ്.പി.സായ്നാഥ് എഴുതിയ ലേഖനം വായിക്കൂ....

4.ബീഹാറിലെ ഗയ ജില്ലയിലുള്ള സാംഫുൽ ദേവി എന്ന ദളിത് സ്ത്രീ പറയുന്നു:‘നിങ്ങൾ നിലം ഉഴാനുള്ളവരാണെന്നും നിങ്ങളുടെ കുട്ടികളെ സ്കൂളിൽ അയക്കരുതെന്നുമാണ് ‘യാദവർ’ ഞങ്ങളോട് പറയുന്നത്.വ്യത്തികെട്ട പന്നിയെത്തിന്നുന്ന ഞങ്ങൾ സ്കൂൾ അർഹിക്കുന്നുല്ലത്രേ’.Rahul Ramagundam എഴുതിയ ലേഖനത്തിലേക്ക്.

5.‘എനിക്കെന്റെ വിറക് ലഭിക്കുമോ?’ ഇതൊരു അപ്രധാന ആവശ്യമായി തോന്നിയേക്കാം.എന്നാൽ അതു നിറയെ ജീവിതം നിറഞ്ഞു നിൽക്കുകയാണ്.ഉത്തരമൊട്ട് ലഭിക്കുന്നുല്ല താനും.R Balasubramaniam തുടരുന്നു...

6.നീലം കടാരിയയുടെ ,റെയിൽവേ ക്വാർട്ടേർസിലെ സ്വീകരണമുറിയിൽ  മകന്റെ പുഞ്ചിരിക്കുന്ന മുഖമുള്ള ഫോട്ടൊ.പത്ത് വർഷത്തോളമായി അവരുടെ മകൻ കൊല്ലപ്പെട്ടിട്ട്.ആ അമ്മ നീണ്ട 10 വർഷത്തെ നിയമയുദ്ധത്തിലാണ്.Vasudha Mehta യുടെ ലേഖനം.

7.‘ഏറ്റുമുട്ടലിലുള്ള കൊല’ എന്നത് അധികവും നുണയാണ്.അവ ആസൂത്രിത സംഭവങ്ങളാണ്,വിചാരണയില്ലാത്ത മരണശിക്ഷ.Rajesh Kasturirangan എഴുതുന്നു.

8. ഇറോം ശാർമ്മിളയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച (48 മണിക്കൂറിനുള്ളിൽ ആത്മഹത്യാ ശ്രമത്തിനു വീണ്ടും കസ്റ്റഡിയിലെടുത്തു) അന്താരാഷ്ട്ര വനിതാ ദിനത്തിൽ  മണിപ്പൂർ കുറച്ച് സമയത്തേക്കെങ്കിലും മാധ്യമശ്രദ്ധയിലെത്തി.ഇന്ത്യൻ മാധ്യമങ്ങളുടെ കുറ്റകരമായ അനാസ്ഥയെക്കുറിച്ച്,തമസ്കരണത്തെക്കുറിച്ച് Ammu Joseph  .

9.ഐ.പി.എല്ലിന് സൌജന്യങ്ങൾ അനുവദിക്കുന്നു;പാവങ്ങൾക്കുള്ള ഭക്ഷ്യ സബ്സിഡി വലിയ തോതിൽ വെട്ടിക്കുറക്കുന്നു.Forbes Billionaire List of 2010 ൽ 4 ആളുകൾ സ്ഥാനം പിടിക്കുന്നു.പി.സായ്നാഥ് എഴുതുന്നു...