മറ്റൊരു സ്വാതന്ത്ര്യ(?)ദിനം കൂടി.ചില ചിത്രങ്ങൾ,ചിന്തകൾ....,ഇന്ത്യയിലെ ചില ജനപക്ഷ പത്രപ്രവർത്തകരുടെ ലേഖനങ്ങളിൽ നിന്ന്:
Jhintu Bariha's parents.
Photo by by Purossottam Thakur
1.02 December 2009 - ‘നിന്റെ ഒരു ദിവസത്തെ ഭക്ഷണം എന്തൊക്കെയാണ്?’ ഞാൻ രാം പ്രസാദിനോട് ചോദിച്ചു.ഒറീസയിലെ balangir ജില്ലയിലുള്ള ജിന്റു ബറിഹ എന്ന ഗ്രാമീണന്റെ 7 വയസ്സുകാരനായ മകനാണ് അവൻ.‘രാവിലെ mudhi(puffed rice) ,കട്ടൻ കാപ്പിയോടൊപ്പം കഴിക്കുന്നു’ അവന്റെ മറുപടി.’ഉച്ചഭക്ഷണം?’ അവൻ മറുപടിയൊന്നും പറഞ്ഞില്ല.എന്റെ ചോദ്യം ആവർത്തിക്കവേ അവൻ ഉറക്കെ കരഞ്ഞു.അപ്പോഴാണ് എന്റെ ചോദ്യത്തിന്റെ കുഴപ്പം ഞാൻ മനസ്സിലാക്കിയത്,ആ കുട്ടിക്ക് ഉച്ചഭക്ഷണത്തിനു ഒന്നും ഇല്ല എന്ന കാര്യം.
രാം പ്രസാദ്,അവന്റെ ഗ്രാമത്തിൽ പട്ടിണി മരണത്തെ അതിജീവിച്ച കുറച്ച് പേരിൽ ഒരാളാണ്.Pradeep Baisakh ന്റെ ലേഖനത്തിൽ നിന്ന്.കൂടുതൽ വായിക്കുക....
2.Centre for Equity Studies അടുത്ത കാലത്തു നടത്തിയ സർവേ ഫലം പറയുന്നു:ഭവനരഹിതരുടെ എണ്ണം ഇത്ര പെരുകിയിട്ടും സമൂഹം അത് ഇല്ലെന്ന് നടിക്കുന്നു;കൂടാതെ ഭവന രഹിതരെ അവരുടെ അവസ്ഥയിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.Arpan Tulsyan എഴുതിയ ലേഖനം വായിക്കൂ...
3.2008 ൽ 16,196 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു എന്നു National Crime Records Bureau (NCRB) പറയുന്നു.1997 മുതൽക്കുള്ള എണ്ണം 199132 ആണ്.പി.സായ്നാഥ് എഴുതിയ ലേഖനം വായിക്കൂ....
4.ബീഹാറിലെ ഗയ ജില്ലയിലുള്ള സാംഫുൽ ദേവി എന്ന ദളിത് സ്ത്രീ പറയുന്നു:‘നിങ്ങൾ നിലം ഉഴാനുള്ളവരാണെന്നും നിങ്ങളുടെ കുട്ടികളെ സ്കൂളിൽ അയക്കരുതെന്നുമാണ് ‘യാദവർ’ ഞങ്ങളോട് പറയുന്നത്.വ്യത്തികെട്ട പന്നിയെത്തിന്നുന്ന ഞങ്ങൾ സ്കൂൾ അർഹിക്കുന്നുല്ലത്രേ’.Rahul Ramagundam എഴുതിയ ലേഖനത്തിലേക്ക്.
5.‘എനിക്കെന്റെ വിറക് ലഭിക്കുമോ?’ ഇതൊരു അപ്രധാന ആവശ്യമായി തോന്നിയേക്കാം.എന്നാൽ അതു നിറയെ ജീവിതം നിറഞ്ഞു നിൽക്കുകയാണ്.ഉത്തരമൊട്ട് ലഭിക്കുന്നുല്ല താനും.R Balasubramaniam തുടരുന്നു...
6.നീലം കടാരിയയുടെ ,റെയിൽവേ ക്വാർട്ടേർസിലെ സ്വീകരണമുറിയിൽ മകന്റെ പുഞ്ചിരിക്കുന്ന മുഖമുള്ള ഫോട്ടൊ.പത്ത് വർഷത്തോളമായി അവരുടെ മകൻ കൊല്ലപ്പെട്ടിട്ട്.ആ അമ്മ നീണ്ട 10 വർഷത്തെ നിയമയുദ്ധത്തിലാണ്.Vasudha Mehta യുടെ ലേഖനം.
7.‘ഏറ്റുമുട്ടലിലുള്ള കൊല’ എന്നത് അധികവും നുണയാണ്.അവ ആസൂത്രിത സംഭവങ്ങളാണ്,വിചാരണയില്ലാത്ത മരണശിക്ഷ.Rajesh Kasturirangan എഴുതുന്നു.
8. ഇറോം ശാർമ്മിളയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച (48 മണിക്കൂറിനുള്ളിൽ ആത്മഹത്യാ ശ്രമത്തിനു വീണ്ടും കസ്റ്റഡിയിലെടുത്തു) അന്താരാഷ്ട്ര വനിതാ ദിനത്തിൽ മണിപ്പൂർ കുറച്ച് സമയത്തേക്കെങ്കിലും മാധ്യമശ്രദ്ധയിലെത്തി.ഇന്ത്യൻ മാധ്യമങ്ങളുടെ കുറ്റകരമായ അനാസ്ഥയെക്കുറിച്ച്,തമസ്കരണത്തെക്കുറിച്ച് Ammu Joseph .
9.ഐ.പി.എല്ലിന് സൌജന്യങ്ങൾ അനുവദിക്കുന്നു;പാവങ്ങൾക്കുള്ള ഭക്ഷ്യ സബ്സിഡി വലിയ തോതിൽ വെട്ടിക്കുറക്കുന്നു.Forbes Billionaire List of 2010 ൽ 4 ആളുകൾ സ്ഥാനം പിടിക്കുന്നു.പി.സായ്നാഥ് എഴുതുന്നു...
ഇതോ സ്വാതന്ത്ര്യം?
ReplyDeleteഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം..!
ReplyDeleteഎന്ന് പുലരും...?
Still the people vote for the same economic policy which is the root cause of the farmers suicide, starvation of the people,oppression of women and children,extremism in all parts of the country, issue of food grain to the distilleries at cheap rate, petroleum price hike, extravagance of commonwealth games and IPL and the freedom parade without freedom.
ReplyDelete