Friday, July 2, 2010

ഘനശ്യാമസന്ധ്യാ ഹ്യദയം,നിറയേ മുഴങ്ങി,മഴവില്ലിൻ മാണിക്യ വീണ

                                 എം.ജി.രാധാക്യഷ്ണൻ(M.G.RADHAKRISHNAN)

മലയാള സിനിമാസംഗീത ലോകത്തിലെ മഹാരഥന്മാരായ ജി.ദേവരാജൻ,കെ.രാഘവൻ,ദക്ഷിണാമൂർത്തി എന്നിവരുടെ സുവർണ കാലത്തിനു ശേഷം രണ്ടാമതൊരു വസന്തം സിനിമാ സംഗീതത്തിനു നൽകിയ ത്രിമൂർത്തികളിൽ ഒരാളാണ് എം.ജി.രാധാക്യഷ്ണൻ.മറ്റ് രണ്ട് പേരായ ജോൺസൺ,രവീന്ദ്രൻ എന്നിവരിൽ നിന്നും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ആ സംഗീതത്തിലെ ഫോക്ക് സ്പർശമാണ്.

മലയാള ലളിത സംഗീതത്തിനു ആകാശവാണിയിലൂടെ പുതുജീവൻ നൽകിയതും അദ്ദേഹം തന്നെ.


                                        ജീവിത രേഖ

ജനനം:29.7.1940 ഹരിപ്പാട്. പിതാവ് മലബാര്‍ ഗോപാലന്‍നായര്‍ ഹാര്‍മോണിയം വായനക്കാരനായിരുന്നു. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം വിജയിച്ചു. കള്ളിച്ചെല്ലമ്മ (1969) എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗാനം പാടി. തമ്പ് എന്ന ചിത്രം മുതല്‍ മുപ്പതോളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിലെ സംഗീതസംവിധായകനായി ജോലി ചെയ്തിരുന്നു. ഗായകരായ കെ. ഓമനക്കുട്ടി, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങള്‍.



എം.ജി.രാധാക്യഷ്ണൻ സ്പർശം നിറഞ്ഞു നിൽക്കുന്ന ഒരു ലളിതഗാനം  കേൾക്കൂ.                                                                                                                                                                  ഈ ഗാനം ഡൌൺ ലോഡ് ചെയ്യൂ

എം.ജി.രാധാക്യഷ്ണൻ:വിക്കി പേജ്

Thursday, July 1, 2010

നീയെത്രെ ശാന്തനായ് കിടക്കുന്നു

പോത്ത്                                                                                                              എൻ.എൻ.കക്കാട്                                                                                             ചത്ത കാലത്തിൻ                                                                                          തളം കെട്ടിയ ചളിക്കുണ്ടിൽ                                                                                 ശവം നാറിപ്പുല്ലു തിന്നാവോളവും                                                                         കൊഴുത്ത മെയ്യാകവേ താഴ്ത്തി                                                                     നീയെത്രെ ശാന്തനായ് കിടക്കുന്നു.                                                                     വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച                                                                          മന്തൻ കണ്ണുകളാൽ നോക്കി                                                                            കണ്ടതും കാണാത്തതുമറിയാതെ                                                                       നീയെത്ര ത്യപ്തനായ് കിടക്കുന്നു                                                                          നിൻ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം!

                          എൻ.എൻ.കക്കാട്:വിക്കി പേജ്                        

Monday, June 28, 2010

ഒരു രാജ്യവും ഇല്ലെന്ന് സങ്കല്പിച്ചു നോക്കൂ

A bearded, bespectacled man in his late twenties, with long black hair and wearing a loose-fitting white shirt, sings and plays an acoustic guitar. White flowers are visible behind and to the right of him.                                                                           "ഒരു രാജ്യവും ഇല്ലെന്ന് സങ്കല്പിച്ചു നോക്കൂ
ശ്രമിച്ചാൽ സാധിക്കാവുന്നതെ ഉള്ളൂ
അവിടെ കൊല്ലേണ്ടതിന്റെയോ
ചാകേണ്ടതിന്റെയോ ആവശ്യം വരുന്നില്ല
അവിടെ മതങ്ങളില്ല
എല്ലാ ജനങ്ങളും ഒന്നായി ജീവിക്കുന്നത്
സങ്കല്പിക്കൂ
ഞാൻ ഒരു സ്വപ്നജീവിയാണെന്ന്
നിങ്ങൾ കരുതാം
എന്നാൽ ഞാൻ ഒറ്റയ്ക്കല്ല
നിങ്ങളും ഒരു ദിവസം
എന്നോടൊപ്പം
ചേരുമെന്ന് എനിക്കറിയാം
അന്ന് ഈ ലോകം ഒന്നായിരിക്കും."
‘ഇമാജിൻ‘:പ്രശസ്ത  ജോൺ ലെനൺ  ഗാനം                                                                                        
John Lennon & the Plastic Ono Band - Imagine .mp3
Found at bee mp3 search engine



Imagine there's no Heaven 
It's easy if you try 
No hell below us 
Above us only sky 
Imagine all the people 
Living for today 

Imagine there's no countries 
It isn't hard to do 
Nothing to kill or die for 
And no religion too 
Imagine all the people 
Living life in peace 

You may say that I'm a dreamer 
But I'm not the only one 
I hope someday you'll join us 
And the world will be as one 

Imagine no possessions 
I wonder if you can 
No need for greed or hunger 
A brotherhood of man 
Imagine all the people 
Sharing all the world 

You may say that I'm a dreamer 
But I'm not the only one 
I hope someday you'll join us 
And the world will live as one 



ജോൺ ലെനൺ:വിക്കി പേജ്                                                       ഡൌൺലോഡ് ചെയ്യുക                                      

Sunday, June 27, 2010

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
സച്ചിദാനന്ദൻ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ

അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയാക്കി മാറ്റുകയെന്നാണ്.
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമൽ കുനിച്ചു നിൽക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾ കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടു ചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഡ്യം മുഴുവൻ
ഒരു സൌഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ 
സ്വന്തം ഹ്യദയം അമർത്തിക്കിടക്കുയാണ്.

ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.


                                സച്ചിദാനന്ദനെക്കുറിച്ച്



കവി, വിവര്‍ത്തകന്‍, വിമര്‍ശകന്‍, അധ്യാപകന്‍. ജനനം. 25.5.1946 പുല്ലൂറ്റ് -കൊടുങ്ങല്ലൂര്‍. മലയാളത്തിലെ നവീനകവിതയുടെ ണേതാക്കളില്‍ ഒരാളായി രംഗപ്രവേശം ചെയ്ത സച്ചിദാനന്ദന്റെ കവിത പല പരിണാമങ്ങള്‍ക്കും വിധേയമായി. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താവുകൂടിയായിത്തീര്‍ന്നതിനു ശേഷം പീഡിതരുടെ പ്രതിഷേധവും മോചനയത്‌നവും നവീന കവിതാശൈലിയില്‍ ചിത്രീകരിച്ചു. മാര്‍ക്‌സിയന്‍ ലാവണ്യശാസ്ത്രത്തിന് തനതായ വ്യാഖ്യാനം നല്കിക്കൊണ്ട് ഒട്ടേറെ
ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചു. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്കും ചില വിദേശഭാഷകളിലേക്കും കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. നിരവധി വിദേശീയ കവികളുടെ രചനകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. കവിതയും ജനതയും എന്ന കൃതി കേരളസാഹിത്യ അക്കാദമി അവാര്‍ഡു നേടി (1984).ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ ഇംഗ്ലിഷ് പ്രൊഫസറായിരുന്നു.
സാഹിത്യഅക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായി
പ്രവര്‍ത്തിച്ചു. 1997 മുതല്‍ അക്കാദമി സെക്രട്ടറി. കൃതികള്‍: അഞ്ചുസൂര്യന്‍,
ആത്മഗീത, പീഡനകാലം, കവിത, എഴുത്തച്ഛനെഴുതുമ്പോള്‍, ഇവനെക്കൂടി,
മലയാളം, കവിബുദ്ധന്‍, അപൂര്‍ണം (കവിത), കവിതാപര്യടനങ്ങള്‍, കറുത്തകവിത, നെരൂദയുടെ കവിതകള്‍ (വിവര്‍ത്തനം), ശക്തന്‍ തമ്പുരാന്‍ (നാടകം), കവിതയും ജനതയും, സംഭാഷണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ (ലേഖനങ്ങള്‍). പല ലോകം പല കാലം (യാത്രകള്‍).

സച്ചിദാനന്ദൻ:വിക്കി പേജ്

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാ‍ണ്’

വാ‍യന‌‌: കഴിഞ്ഞാഴ്ച

ആടുജീവിതം(നോവൽ):ബെന്യാമിൻ


പ്രസാധകർ:ഗ്രീൻ ബുക്സ്,ത്യശൂർ

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാ‍ണ്’





നജീബിന്റെ അനുഭവങ്ങളും ബെന്യാമിന്റെ ജീവിതവും ചേർന്ന് ഒരു മികച്ച 
നോവലിനു ജന്മം നൽകിയിരിക്കുന്നു.ഒരു പുതുക്കക്കാരന്റെ യാതൊരു പാളിച്ചകളും
തീണ്ടാത്ത ഈ നോവൽ അതിന്റെ ആഖ്യാനത്തിന്റെ ആത്മാർത്ഥത കൊണ്ട്
ആദ്യം തന്നെ വായനക്കാരനെ ആകർഷിക്കും.പല സാഹിത്യ തമ്പ്രാക്കന്മാർക്കും
ഇല്ലാതെ പോയ ‘ആത്മാർത്ഥത‘.അങ്ങനെ ഒരർഹിക്കുന്ന ക്യതിക്ക് സാഹിത്യ
അക്കാദമി അവാർഡ് ലഭിക്കും എന്ന് തെളിഞ്ഞു.


‘ആടേ,പ്രിയപ്പെട്ട ആടേ,നിന്റെയും എന്റെയും ഈ ജീവിതം ആരുടെയോ
സമ്മാനമാണ്.ആ സമ്മാനം തന്നവൻ അനുവദിച്ചതിൽ നിന്ന് ഒരു ദിവസം പോലും
കൂടുതൽ ജീവിക്കാൻ എനിക്കും നിനക്കും അവകാശമില്ല.അനുഭവിക്കേണ്ടതെല്ലാം
അനുഭവിക്കാതെ നമുക്കിവിടെനിന്നു പോകാൻ കഴിയില്ല.നീ ഭാഗ്യവതിയാണ്
ആടേ.ഈ മസറയിൽ കിടന്ന് നരകിക്കാതെ വേഗം പോകാൻ നിനക്കു
കഴിഞ്ഞല്ലോ.നീ നിർഭാഗ്യവതിയാണ് ആടേ.നിന്റെ കുഞ്ഞിനെ ഒരു നോക്കു
കാണാതെ മരിക്കാൻ നീ വിധിക്കപ്പെട്ടു പോയല്ലോ.ഞാൻ രണ്ടു വിധത്തിലും നി
ർഭാഗ്യവാനാണ്.ഞാൻ ഈ മസറയിൽ കിടന്ന് എക്കാലവും നരകിക്കുകയും
വേണം.എനിക്കെന്റെ കുഞ്ഞിനെ ഒരു നോക്കു കാണാനും കഴിയില്ല.ശപിക്കപ്പെട്ട
ജീവിതം!‘









ബന്യാമിന്റ ഇമെയിൽ:benyamin39812111@gmail. com
ആടുജീവിതം :വിക്കി പേജ്

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ

ചില കാര്യങ്ങളുടെ വിശദീകരണം
പാബ്ലോ നെരൂദ

നിങ്ങൾ ചോദിക്കുന്നു:
എന്തു കൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മ നാട്ടിലെ കൂറ്റൻ അഗ്നിപർവ്വതങ്ങളെയും
കുറിച്ച് സംസാരിക്കാത്തത്?

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ,കാണൂ,
ഈ തെരുവുകളിലെ രക്തം,
വരൂ, രക്തം കാണൂ,
ഈ തെരുവുകളിലെ രക്തം.
Pablo Neruda.jpg
പാബ്ലൊ നെരൂദയെക്കുറിച്ച്

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1971) നേടിയ മഹാകവി.  പാബ്ലൊ നെരൂദ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. റിക്കാര്‍ഡോ എലിയേസര്‍ നെഫ്തല റെയെസ്‌വൈ ബസുവോര്‍തോ എന്നാണ് മുഴുവന്‍ പേര്. നെരൂദയുടെ പ്രഥമ കവിതാസമാഹാരമായ ലാ ഷാന്‍സിയോണ്‍ ദ ലാ ഫിയെസ്റ്റ (ഉത്സവഗാനങ്ങള്‍) 1921-ല്‍ പ്രസിദ്ധീകരിച്ചു. ക്രിപുസ്കലാറിയോ (സന്ധ്യാപ്രകാശം 1923), വെയിന്റ് പൊയെമാസ് ദ അമോര്‍ ഇ യൂണ ഷാന്‍സിയോണ്‍ ഡെസ്പറേഡ് (ഇരുപതു പ്രണയകവിതകളും ഒരു നിരാശാഗീതവും-1924), റെസിഡെന്‍സിയ എന്‍ ലാടിയെറ (ഭൂമിയിലെ നിവാസം-1933) എന്നിവയും ആദ്യകാലത്തെ സമാഹാരങ്ങളാണ്. കാമം, ഏകാന്തത, മരണം എന്നിവ വേട്ടയാടുന്ന സര്‍റിയലിസ്റ്റ് കവിതകളാണ് ഇവയില്‍ ഭൂരിഭാഗവും. എന്നാല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധവും ചിലിയിലെ മനുഷ്യാവസ്ഥയും അദ്ദേഹത്തെ ക്രമേണ കമ്മ്യൂണിസത്തിലേക്കെത്തിച്ചു. 1944-ല്‍ ഖനിത്തൊഴിലാളികളുടെ അഭ്യര്‍ഥനയനുസരിച്ച് സെനറ്ററായി മത്സരിച്ചു ജയിച്ചു. പിന്നീട് അഞ്ചുവര്‍ഷക്കാലം നെരൂദയ്ക്ക് ചിലിയില്‍ നിന്ന് ഒളിച്ചോടി വിദേശത്തു കഴിയേിവന്നു. അക്കാലത്ത് പതിനഞ്ചു കാണ്ഡങ്ങളിലായി എഴുതിയ കാന്റൊ ജനറല്‍ (1950) `ലാറ്റിന്‍ അമേരിക്കയുടെ ഇതിഹാസം' എന്ന പ്രസിദ്ധിനേടി. ഇതോടെ നെരൂദ അവിശുദ്ധകവിതയുടെ വക്താവായി. ഒഡാസ് എലിമെന്റാലിസ് (പ്രാരംഭഗീതകങ്ങള്‍-1954), എസ്ട്രാവഗാറിയൊ (1958), സീയെന്‍ സോണൈറ്റ് ദ അമോര്‍ (നൂറുപ്രണയഗീതങ്ങള്‍-1959), പ്ലിനോസ് പോദ്‌റെസ് (1966) തുടങ്ങിയവയാണ് മറ്റു മുഖ്യസമാഹാരങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും നെരൂദ ചിലിയുടെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അല്ലന്‍ഡെ ഭരണകൂടത്തെ അട്ടിമറിച്ച പട്ടാളവിപ്ലവത്തില്‍ വധിക്കപ്പെട്ടു.