മലയാള സിനിമാസംഗീത ലോകത്തിലെ മഹാരഥന്മാരായ ജി.ദേവരാജൻ,കെ.രാഘവൻ,ദക്ഷിണാമൂർത്തി എന്നിവരുടെ സുവർണ കാലത്തിനു ശേഷം രണ്ടാമതൊരു വസന്തം സിനിമാ സംഗീതത്തിനു നൽകിയ ത്രിമൂർത്തികളിൽ ഒരാളാണ് എം.ജി.രാധാക്യഷ്ണൻ.മറ്റ് രണ്ട് പേരായ ജോൺസൺ,രവീന്ദ്രൻ എന്നിവരിൽ നിന്നും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ആ സംഗീതത്തിലെ ഫോക്ക് സ്പർശമാണ്.
മലയാള ലളിത സംഗീതത്തിനു ആകാശവാണിയിലൂടെ പുതുജീവൻ നൽകിയതും അദ്ദേഹം തന്നെ.
ജീവിത രേഖ
ജനനം:29.7.1940 ഹരിപ്പാട്. പിതാവ് മലബാര്‍ ഗോപാലന്‍നായര്‍ ഹാര്‍മോണിയം വായനക്കാരനായിരുന്നു. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം വിജയിച്ചു. കള്ളിച്ചെല്ലമ്മ (1969) എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗാനം പാടി. തമ്പ് എന്ന ചിത്രം മുതല്‍ മുപ്പതോളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിലെ സംഗീതസംവിധായകനായി ജോലി ചെയ്തിരുന്നു. ഗായകരായ കെ. ഓമനക്കുട്ടി, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങള്‍.
എം.ജി.രാധാക്യഷ്ണൻ സ്പർശം നിറഞ്ഞു നിൽക്കുന്ന ഒരു ലളിതഗാനം കേൾക്കൂ. ഈ ഗാനം ഡൌൺ ലോഡ് ചെയ്യൂ
എം.ജി.രാധാക്യഷ്ണന് ആദരാഞ്ജലികൾ
ReplyDelete“അഗാധനീലിമയിൽ
ReplyDeleteവിദൂരതീരങ്ങളിൽ
പ്രണവമുണരും സീമകളിൽ“
ഇനി
‘ധ്വനിതരളലയമേളം‘
അവിടെയാണ് ഈ ആത്മാവ്.
ഈ പാട്ട് എവിടെ എന്നു നോക്കി നടക്കുകയായിരുന്നു. സന്തോഷം.
ആദരാഞ്ജലികള്‍.......
ReplyDeleteആദരാഞ്ജലികൾ...
ReplyDeleteaadharanjalikal!
ReplyDelete"ഘനശ്യാമ സന്ധ്യയുടെ ഹൃദയത്തില്‍ മൗനം നിറയുന്നു.
ReplyDeleteമലയാളിയോട് ഒരാള്‍ കൂടി വിട പറഞ്ഞു. ....."
M G രാധാകൃഷ്ണനു ആദരാഞ്ജലികള്‍