ചില കാര്യങ്ങളുടെ വിശദീകരണം
പാബ്ലോ നെരൂദ
നിങ്ങൾ ചോദിക്കുന്നു:
എന്തു കൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മ നാട്ടിലെ കൂറ്റൻ അഗ്നിപർവ്വതങ്ങളെയും
കുറിച്ച് സംസാരിക്കാത്തത്?
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ,കാണൂ,
ഈ തെരുവുകളിലെ രക്തം,
വരൂ, രക്തം കാണൂ,
ഈ തെരുവുകളിലെ രക്തം.
പാബ്ലൊ നെരൂദയെക്കുറിച്ച്
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1971) നേടിയ മഹാകവി. പാബ്ലൊ നെരൂദ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. റിക്കാര്‍ഡോ എലിയേസര്‍ നെഫ്തല റെയെസ്‌വൈ ബസുവോര്‍തോ എന്നാണ് മുഴുവന്‍ പേര്. നെരൂദയുടെ പ്രഥമ കവിതാസമാഹാരമായ ലാ ഷാന്‍സിയോണ്‍ ദ ലാ ഫിയെസ്റ്റ (ഉത്സവഗാനങ്ങള്‍) 1921-ല്‍ പ്രസിദ്ധീകരിച്ചു. ക്രിപുസ്കലാറിയോ (സന്ധ്യാപ്രകാശം 1923), വെയിന്റ് പൊയെമാസ് ദ അമോര്‍ ഇ യൂണ ഷാന്‍സിയോണ്‍ ഡെസ്പറേഡ് (ഇരുപതു പ്രണയകവിതകളും ഒരു നിരാശാഗീതവും-1924), റെസിഡെന്‍സിയ എന്‍ ലാടിയെറ (ഭൂമിയിലെ നിവാസം-1933) എന്നിവയും ആദ്യകാലത്തെ സമാഹാരങ്ങളാണ്. കാമം, ഏകാന്തത, മരണം എന്നിവ വേട്ടയാടുന്ന സര്‍റിയലിസ്റ്റ് കവിതകളാണ് ഇവയില്‍ ഭൂരിഭാഗവും. എന്നാല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധവും ചിലിയിലെ മനുഷ്യാവസ്ഥയും അദ്ദേഹത്തെ ക്രമേണ കമ്മ്യൂണിസത്തിലേക്കെത്തിച്ചു. 1944-ല്‍ ഖനിത്തൊഴിലാളികളുടെ അഭ്യര്‍ഥനയനുസരിച്ച് സെനറ്ററായി മത്സരിച്ചു ജയിച്ചു. പിന്നീട് അഞ്ചുവര്‍ഷക്കാലം നെരൂദയ്ക്ക് ചിലിയില്‍ നിന്ന് ഒളിച്ചോടി വിദേശത്തു കഴിയേിവന്നു. അക്കാലത്ത് പതിനഞ്ചു കാണ്ഡങ്ങളിലായി എഴുതിയ കാന്റൊ ജനറല്‍ (1950) `ലാറ്റിന്‍ അമേരിക്കയുടെ ഇതിഹാസം' എന്ന പ്രസിദ്ധിനേടി. ഇതോടെ നെരൂദ അവിശുദ്ധകവിതയുടെ വക്താവായി. ഒഡാസ് എലിമെന്റാലിസ് (പ്രാരംഭഗീതകങ്ങള്‍-1954), എസ്ട്രാവഗാറിയൊ (1958), സീയെന്‍ സോണൈറ്റ് ദ അമോര്‍ (നൂറുപ്രണയഗീതങ്ങള്‍-1959), പ്ലിനോസ് പോദ്‌റെസ് (1966) തുടങ്ങിയവയാണ് മറ്റു മുഖ്യസമാഹാരങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും നെരൂദ ചിലിയുടെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അല്ലന്‍ഡെ ഭരണകൂടത്തെ അട്ടിമറിച്ച പട്ടാളവിപ്ലവത്തില്‍ വധിക്കപ്പെട്ടു.
ലോകം കണ്ട ‘മഹാകവി’യുടെ ഒരു ചെറുകവിത ഇതാ!
ReplyDeleteഈ കവിതയുടെ അവസാന വരികളാണ് ഇത്.മുഴുവൻ കവിത വലുതാണ്.സച്ചിദാനന്ദൻ വിവർത്തനം ചെയ്തിട്ടുണ്ട്
Deleteനന്ദി, ഈ കവിത തന്നതിന്.
ReplyDelete