ലോട്ടറി പരസ്യങ്ങളില്‍ നിന്ന് ജഗതി പിന്മാറുന്നു
Posted on: 28 Aug 2010
തിരുവനന്തപുരം: സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. സമൂഹത്തോട് ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് ഇനി ഈ ലോട്ടറികളുടെ പരസ്യത്തില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേട്ടപ്പോള്‍ ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചുപോയല്ലോ എന്ന ദു:ഖമുണ്ട്.
‘ഭാഗ്യക്കുറി എന്താണെന്നോ? എനിക്ക് 50 റൂബിൾ വിലയുള്ള പശുവുണ്ടെന്ന് വിചാരിക്കുക.ഈ പശുവിനെ പണമാക്കി മാറ്റണം എന്നുണ്ട്.ഞാൻ ഓരോരുത്തർക്കും ഓരോ റൂബിൾ വിലവരുന്ന ടിക്കറ്റുകൾ കൊടുക്കുന്നു.ഓരോരുത്തർക്കും ഓരോ റൂബിളിന് പശുവിനെ കിട്ടാൻ സാധ്യതയുണ്ട്.നാട്ടുകാർ എത്രയും വേഗം കുഴിയിൽ ചാടുന്നു.എനിക്ക് അനവധി റൂബിൾ കിട്ടുന്നു.100 റൂബിൾ കൈയിൽ കിട്ടിക്കഴിയുമ്പോൽ ഞാൻ കുറിയുടെ നറുക്കെടുപ്പ് നടത്തുന്നു.ഒന്നാം നറുക്ക് കിട്ടിയ ആൾക്ക് ഒരു റൂബിൾ പശുവിനെ കിട്ടുകയും ചെയ്യുന്നു.ബാക്കിയുള്ളവർക്ക് ഒന്നും തന്നെ കിട്ടുന്നില്ല.നാട്ടുകാർക്കൊക്കെ ഈ പശുവിനെ ചുരുങ്ങിയ വിലയ്ക്കാണോ കിട്ടുന്നത്? അല്ല.അതുകൊണ്ട് അവർക്ക് വലിയ നഷ്ടം നേരിട്ടു.കാരണം അവർ ഒട്ടാകെ കൊടുത്ത പണം പശുവിന്റെ വിലയുടെ ഇരട്ടിയാണ്.രണ്ടേ രണ്ടു പേർ ,ഭാഗ്യക്കുറി നടത്തിയവനും പശുവിനെ കിട്ടിയവനും മാത്രമാണ് പണമുണ്ടാക്കിയത്.അത് ഒരു പണിയുമടുക്കാതെയും പണം നഷ്ടപ്പെട്ട 99 ആളുകളെ വഞ്ചിച്ചിട്ടുമാണ്.ഭാഗ്യക്കുറികൾ നാട്ടുകാർക്ക് ഗുണകരമാണെന്ന് പറയുന്നവർ നാട്ടുകാരെ നിശ്ചയമായും വഞ്ചിക്കുകയാണ്.’
വി.ഐ.ലെനിൻ : നാട്ടിൻപുറത്തെ പട്ടിണിപ്പാവങ്ങളോട്(മാത്യഭൂമി ആഴ്ചപതിപ്പ്)
ലെനിൻ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും നമ്മുടെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ തന്നെ തുടങ്ങി ലോട്ടറി.ഈ തിന്മയെ അന്നേ എതിർത്തിരുന്നവർ ഏറെയാണ്.അവയെല്ലാം സത്യങ്ങളാണെന്ന് കാലം തെളിയിച്ചു.ഇന്ന് ഇടുക്കി,വയനാട് പോലുള്ള ജില്ലകളിലെ ചില മേഖലകളിൽ ഒരു തൊഴിലാളി തന്റെ 200 രൂപ കൂലിയിൽ 100 രൂപയ്ക്കെങ്കിലും ലോട്ടറി എടുക്കുന്നുണ്ടത്രെ.ചെറിയ അങ്ങാടികളിൽ പോലും ലോട്ടറിക്കടകൾ മുളച്ചുപൊന്തുന്നു.വൈകുന്നേരങ്ങളിൽ തൊഴിലാളികൾ പണി കഴിഞ്ഞ് ഈ സ്ഥാപനങ്ങൾക്കു മുൻപിൽ കൂടി നിൽക്കുന്നത് ഇവിടങ്ങളിൽ പതിവ് കാഴ്ചയാണ്.ഓണസീസണിലെ മദ്യവില്പന മാത്രമേ പത്രങ്ങളിൽ പ്രാധാന്യം നേടിയുള്ളൂ.സാധാരണ മാസങ്ങളിൽ 150 കോടിയുടെ വില്പനയുള്ള ലോട്ടറിക്കച്ചവടം ഓണസീസണിൾ എത്ര സാധാരണക്കാരുടെ കീശ കാലിയാക്കിയിരിക്കും?ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മളും നമ്മെ ഭരിക്കുന്നവരും.
ഭാഗ്യക്കുറി നടത്തിയവനും പശുവിനെ കിട്ടിയവനും മാത്രമാണ് പണമുണ്ടാക്കിയത്.അത് ഒരു പണിയുമടുക്കാതെയും പണം നഷ്ടപ്പെട്ട 99 ആളുകളെ വഞ്ചിച്ചിട്ടുമാണ്.ഭാഗ്യക്കുറികൾ നാട്ടുകാർക്ക് ഗുണകരമാണെന്ന് പറയുന്നവർ നാട്ടുകാരെ നിശ്ചയമായും വഞ്ചിക്കുകയാണ്.’
ReplyDeleteഭാഗ്യക്കുറി എന്ന മഹാ വിപത്ത്
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteആശംസകൾ!!
ജഗതി കൂടുതൽ പണം കിട്ടിയാൽ മദ്യതിന്റെ പരസ്യത്തിൽ അഭിനയിക്കുമോ...?
ReplyDeleteഒരാള്‍ താന്‍ ചെയ്ത തെറ്റു മനസ്സിലാക്കി അത് തിരുത്താന്‍ തയ്യാറായാല്‍ അതിനെ ഉള്‍കൊള്ളുകയാണ് വേണ്ടത് അല്ലാതെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്. നിങ്ങള്‍ ഇനി എതിര്‍ക്കേണ്ടത് നാലാം കിട നടനായി തീര്‍ന്ന മോഹന്‍ലാലിനേയും മമ്മുട്ടിയേയുമാണ് എതിര്‍ക്കേണ്ടത്.
ReplyDelete