Gurdeep Sharma യുടെ പെയിന്റിംഗ്
ഇന്ന് ശ്രീക്യഷ്ണജയന്തി. കണ്ണൻ എന്നും ഭാരതീയരുടെ മനസ്സിൽ ഉണ്ടായിരുന്നു,ആ ഇടയൻ എന്നും ഉണ്ടായിരിക്കുകയും ചെയ്യും. അത്ര മാസ്മരികമായാണ് ആ ‘മിത്ത്‘ നമ്മെ സ്വാധീനിച്ചത്.ഇന്ത്യൻ ചിത്രകല,സംഗീതം,സാഹിത്യം എന്നിവയിലെല്ലാം ക്യഷ്ണൻ എന്ന സങ്കല്പത്തിന്റെ ധാരാളം ആവിഷ്കാരങ്ങൾ നമുക്ക് കണ്ടെത്താം.കർണാടകസംഗീതത്തിൽ ധാരാളം ക്യഷ്ണ കീർത്തനങ്ങൾ ഉണ്ട്.എന്നാൽ Kaanada രാഗത്തിലുള്ള ഈ തമിഴ് ഗാനത്തോളം ജനപ്രീതിയോ,ഹ്യദയദ്രവീകരണശേഷിയോ ഉള്ളവ കുറവാണ്.
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്
നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം
തെളിന്തനിലവ് പട്ടപകല്‍ പോലെരിയുതേ
ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..
കനിന്ത ഉന്‍ വേണുഗാനം ...
കനിന്ത ഉന്‍ വേണുഗാനം കാറ്റ്രില്‍ വരുകുതേ
കണ്‍കള്‍ സൊരുകി ഒരുവിധമായ് വരുകുതേ
കതിത്ത മനത്ത്തില്‍ ഉരുത്തി പദത്ത്തൈ
എനക്ക് അഴൈത്ത് മഗിഴ്ത്തവാ
ഒരു തളിത്ത വനത്തില്‍ അഴൈത്റ് എനക്ക്
ഉണര്‍ച്ചി കൊടുത്ത് മുഗിഴ്ത്ത വാ
അലൈ കടല്‍ അലൈയിനില്‍ കതിരവന്‍ ഒളിയനായ്
ഇണൈയിരു കഴലന കളിക്കവാ
കതറി മനമുരുഹി നാന് അഴൈക്കവോ
ഇതരമാതരുടന്‍ നീ കളിക്കവോ
ഇതുതകുമോ ഇതു മുറൈയോ ഇത് ധര്‍മ്മം താനാ
കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ
മനത് വേദനൈ മികവൊട്
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഈ ഊത്തുക്കാട് ക്യതി സുധാ രഘുനാഥൻ ആലപിക്കുന്നു:
ഡൌൺലോഡ് ചെയ്യുക ഈ ഗാനം ധാരാളം ഗായകർ അവരവരുടേതായ ശൈലിയിൽ ആലപിച്ചിട്ടുണ്ട്.യേശുദാസ് പാടുന്നു :
ഡൌൺലോഡ് ചെയ്യുക ഒരു സിനിമാഗാനരൂപത്തിൽ യേശുദാസും ജാനകിയും :
ഡൌൺലോഡ് ചെയ്യുക കദ്രി ഗോപിനാഥ് സാക്സോഫോണിലൂടെ:
തെളിന്തനിലവ് പട്ടപകല്‍ പോലെരിയുതേ
ReplyDeleteദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..
This comment has been removed by the author.
ReplyDeleteഊത്തുക്കാടിന്റെ പല കൃതികളും കവിതാമയമാണ്. സംഗീതമോ മലമുകളിൽ നിന്നും ഒഴുകിത്തുടങ്ങുന്ന പുഴ പോലെ. മന്ദതയാർന്നൊഴുകുന്ന അത് പെട്ടെന്ന് വെള്ളച്ചാട്ടമാകും, ഗതി വേഗം കൂടും, പിന്നെയും ശാന്തമാകും. ഇതിലെല്ലാം നൃത്തം സന്നിവേശിപ്പിച്ചിട്ട് മൂന്നാമതൊരു ഡിമെൻഷൻ ഉണ്ടാാക്കുന്നതും അദ്ദേഹത്തിന്റെ വിശിഷ്ടചാതുര്യം. “കുഴലൂതി മനമെല്ലാം കൊള്ളൈക്കൊണ്ടാവിന്നു കുറയേതും എനെക്കേതെടീ”, “തായേ യശോദാ..” ഒക്കെ അനന്യമായ സംഗീത-നൃത്തശിൽപ്പങ്ങളാണ്. മദ്ധ്യമകാലത്തിലേക്ക് വഴുതിവീഴുന്ന ചരണങ്ങൾ അതി സുഭഗം.
ReplyDeleteപലരുടേയും പാട്ടുകൾ ഇവിടെ അവതരിപ്പിച്ച ജാഫർ, നമോവാകം.