Wednesday, June 16, 2010

ബ്രസീലിനെ വിറപ്പിച്ച് കൊറിയ കീഴടങ്ങി


Posted on: 16 Jun 2010
എം.പി. സുരേന്ദ്രന്‍


ജൊഹാനസ്ബര്‍ഗ്: ഫുട്‌ബോളിന്റെ ഇരുമ്പു മറയുമായെത്തിയ ഉത്തരകൊറിയ, കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ വിറപ്പിച്ച ശേഷം കീഴടങ്ങി.ഗ്രൂപ്പ് ജി യില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മൈക്കോണ്‍(55-ാം മിനിറ്റ് ), എലാനോ (72-ാം മിനിറ്റ് ) എന്നിവരുടെ ഗോളുകളിലാണ് ബ്രസീല്‍ ലീഡെടുത്തത്.കളി തീരാന്‍ ഒരു മിനിറ്റു ബാക്കി നില്‍ക്കെ ജിന്‍ യുന്‍ നാം ഉത്തരകൊറിയക്കു വേണ്ടി ഒരു ഗോള്‍ മടക്കി. സമനില ഗോളിനായി കൊറിയന്‍ ടീം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയത്.

ചൊവ്വാഴ്ച നടന്ന ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. പാരമ്പര്യത്തിന്റെ പെരുമയുമായെത്തിയ പോര്‍ച്ചുഗലിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഐവറികോസ്റ്റ് കരുത്തുകാട്ടി. ശരാശരിയിലൊതുങ്ങിയ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ ന്യൂസീലന്‍ഡ്, സ്ലോവാക്യയെ സമനിലയില്‍ പിടിച്ചു.

ഗ്രൂപ്പ് ജി യില്‍ മുന്‍ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞത് ഐവറികോസ്റ്റിന് നേട്ടമായി.പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റന്‍ ദിദിയര്‍ ദ്രോഗ്ബ അവസാന ഘട്ടത്തിലാണ് ഇറങ്ങിയതെങ്കിലും ആഫ്രിക്കന്‍ ആനകള്‍ കരുത്തു കാട്ടി.

അരങ്ങേറ്റം കുറിച്ച സ്ലൊവാക്യയും രണ്ടാം വട്ടക്കാരായ ന്യൂസീലന്‍ഡുമായുള്ള ഗ്രൂപ്പ് എഫ് മത്സരം ആവേശത്തിലേക്കുയര്‍ന്നില്ല.റോബര്‍ട്ട് വിറ്റേക് 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ സ്ലൊവേക്യയാണ് മുന്നിലെത്തിയത്.ഇഞ്ചുറി ടൈമില്‍ പ്രതിരോധനിര താരം വിന്‍സറ്റണ്‍ റീഡ് നേടിയ ഗോളിനാണ് ന്യൂസീലന്‍ഡ് സമനില പിടിച്ചത്.

No comments:

Post a Comment