Thursday, July 15, 2010

ഇന്ത്യൻ രൂപയ്ക്ക് പുതിയ രൂപം

ഇന്ത്യന്‍ രൂപയ്ക്ക്‌ പുതിയ ചിഹ്നം
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയ്ക്ക്‌ പുതിയ ചിഹ്നത്തിന്‌ അംഗീകാരം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ചിഹ്നം കേന്ദ്രമന്ത്രി അംബികാ സോണി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കുള്ളതുപോലെ രൂപയ്ക്കും പുതിയ ചിഹ്നം ആവശ്യമാണെന്നും രൂപയുടെ രാജ്യാന്തര അംഗീകാരത്തിനുള്ള തെളിവാണ്‌ ഇതെന്നും മന്ത്രി പറഞ്ഞു.
മു‍ബൈ ഐ.ഐ.ടിയിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയും തമിഴ്‌നാട്‌ സ്വദേശിയുമായ ഉദയകുമാറാണ്‌ പുതിയ ചിഹ്നത്തിന്‌ രൂപം നല്‍കിയത്‌. ദേവനാഗരി ലിപിയിലെ 'ര' എന്ന അക്ഷരവും ഇംഗ്ലീഷിലെ 'ആര്‍' എന്ന അക്ഷരവും സംയോജിച്ചാണ്‌ ഉദയകുമാര്‍ ചിഹ്നം രൂപകല്‍പ്പന ചെയ്തത്‌. ചിഹ്നത്തില്‍ സമാന്തരമായുള്ള രണ്ട്‌ വരകളും നടുവിലുള്ള ഒഴിഞ്ഞ സ്ഥലവും ദേശീയ പതാകയേയും രണ്ട്‌ കനംകൂടിയ വരകള്‍ രാജ്യത്തിനകത്തെയും മറ്റുരാജ്യങ്ങളുമായുള്ള സാമ്പത്തിക സന്തുലനത്തെയും സൂചിപ്പിക്കുന്നു. ഇപ്പോള്‍ ആര്‍.എസ്‌ എന്നും ഐ.എന്‍.ആര്‍ എന്നുമാണ്‌ ഇന്ത്യന്‍ കറന്‍സിയെ സൂചിപ്പിക്കുന്നത്‌. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീരാജ്യങ്ങളുടെ കറന്‍സിയും രൂപയാണ്‌.
 
ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച പുരോഗമിക്കുന്നതാണ്‌ പുതിയ ചിഹ്നം തിരഞ്ഞെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. കൂടാതെ ഡോളര്‍, യൂറോ, പൗണ്ട്‌ തുടങ്ങിയ പ്രമുഖ നാണയങ്ങളെല്ലാം പ്രത്യേക ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ്‌ രേഖപ്പെടുത്താറുള്ളത്‌. തുടര്‍ന്ന്‌ ചിഹ്നം രൂപകല്‍പന ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കി. തിരഞ്ഞെടുക്കപ്പെടുന്ന ചിഹ്നം രൂപകല്‍പന ചെയ്യുന്നവര്‍ക്ക്‌ രണ്ടര ലക്ഷം രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്‌. രൂപയെ സൂചിപ്പിക്കുന്നതിനായി ചിഹ്നം കൊണ്ടുവരുമെന്ന്‌ കഴിഞ്ഞ പൊതു ബജറ്റിലാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌.(വീക്ഷണം,15-07-2010)

3 comments:

  1. thalapoya chuttikayum munavalanja arivalum

    ReplyDelete
  2. ഇങ്ങള്‍ ഒരു പുലി ആരുന്നു ല്ലേ......
    ഇപ്പഴല്ലേ മനസ്സിലായത്‌.

    ReplyDelete