മനുഷ്യരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ ഹീറോകളായ അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, തോര്‍ എന്നിവരുടെ സാഹസികതകളാണ്. പക്ഷെ 'ദ അവഞ്ചേര്‍സ്' പോലുള്ള സിനിമകളുടെയും അതിന്റെ വിജയത്തില്‍ പങ്ക് പറ്റി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കച്ചവട ലോകത്തിന്റെയും വലയത്തില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നില്ല ഇന്ന് അമേരിക്കയിലും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സൂപ്പര്‍ ഹീറോയ്ക്കും കഴിയില്ല എന്ന് ചുരുക്കം .
'സ്മിര്‍നോഫ്' ഹീറൊ ആയ വിധം
ജനപ്രിയ സിനിമകളുടെ വന്‍വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന 'ഫിലിം ഫ്രാഞ്ചൈസി' എന്ന കച്ചവടരീതി ഹോളിവുഡ് സിനിമയില്‍ പുതിയ കാര്യമല്ല. 60 കളില്‍ അന്നു വരെ ആരും അറിയാതിരുന്ന ബ്രാന്‍ഡ് ആയിരുന്ന 'സ്മിര്‍നോഫ്' വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ 'സിഗ്‌നേച്ചര്‍ ഡ്രിങ്ക്' ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്. ഇത് തുടക്കത്തിന്റെ കഥ. ജയിംസ് ബോണ്ട് സിനിമകളിലൂടെ തുടങ്ങിയ 'ഫിലിം ഫ്രാഞ്ചൈസി' ഇന്ന് മില്യണ്‍ കണക്കിനു ഡോളര്‍ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. വേഗമേറിയ കാറുകള്‍, സെക്‌സ് അപ്പീല്‍, ബുദ്ധിയുള്ള വാച്ചുകള്‍, പിന്നെ വോഡ്ക മാര്‍ട്ടിനി ഇവയെല്ലാം ജയിംസ് ബോണ്ട് ഇഷ്ടപ്പെടുക മാത്രമല്ല, അയാള്‍ അവയെല്ലാം വില്‍ക്കുകയും ചെയ്യുന്നു. വലിയ തോതില്‍ പണം മുടക്കി സിനിമ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ നേടാന്‍ കഴിയുന്നു. കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടി.
ഒരു ഉത്പന്നത്തിന്റെ/സേവനത്തിന്റെ ഉപയോക്താക്കളെ മറ്റൊരു ഉത്പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് പ്രൊമോഷനു വേണ്ടി ലക്ഷ്യം വെയ്ക്കുന്ന 'ക്രോസ്സ്‌പ്രൊമോഷന്‍' രീതിയും സിനിമയെ സംബന്ധിച്ച് വിജയകരമാണ്. ഓപ്ര വിന്‍ഫ്രി തന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ മറ്റ് ഉത്പ്പന്നങ്ങളായ പുസ്തകം, മാഗസിനുകള്‍, വെബ്‌സൈറ്റ് എന്നിവയുടെ പ്രൊമോഷന്‍ നടത്തുന്നത് ഒരുദാഹരണം. നായകന്‍ താന്‍ കെട്ടിയ വാച്ച് ഒരു പ്രത്യേകരീതിയില്‍ പ്രേക്ഷകനു ദ്യശ്യമാക്കുന്നു, തികച്ചും സ്വാഭാവികമായി. വാച്ചിന്റെ പേര്‍ നൊടിയിടയില്‍ പ്രേക്ഷകന്റെ (അവന്‍ എപ്പോഴും ഉപഭോക്താവാണ്) മനസ്സിലേക്ക് പതിയുന്നു, അതല്ലെങ്കില്‍ മുന്‍പേ പതിഞ്ഞ ചിഹ്നം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. വാച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന അവന്റെ അബോധമനസ്സില്‍ വലിയ സ്‌ക്രീനില്‍ തെളിഞ്ഞ ആ ചിത്രം വീണ്ടും തെളിയാതെ പോകുമോ?
സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി
പ്രസിദ്ധ മാധ്യമ വിശകലന കമ്പനിയായ ഞഋചഠഞഅഗ ന്റെ വിലയിരുത്തല്‍ 'സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി' ഒരേ സമയം സിനിമകളുടെ ബോക്‌സ് ഓഫീസ് വരുമാനം വര്‍ദ്ധിപ്പിക്കാനും തീയേറ്ററിനപ്പുറത്തു നിന്നും വരുമാനം എത്തിക്കാനും സഹായം നല്‍കുന്നു എന്നാണ്.
സൂപ്പര്‍ ഹീറോ സിനിമകള്‍, ജയിംസ് ബോണ്ടിനെപ്പോലുള്ള നായകന്‍മാര്‍ അണിനിരക്കുന്ന സിനിമകള്‍ എന്നിവയാണ് ഇത്തരം കച്ചവടത്തിന്റെ പ്രധാന വേദി. സൂപ്പര്‍ ഹീറോ പ്രായം, തലമുറ, ലിംഗം, വംശം എന്നിവകള്‍ക്കെല്ലാം അതീതമായ പ്രതിഭാസമാകയാല്‍ അതിന് വന്‍കരകള്‍ ഒരിക്കലും തടസ്സമാകാറില്ല. ആരും അതിന്റെ സ്വാധീനശക്തിയില്‍ നിന്ന് വിടുതല്‍ നേടുന്നുമില്ല.
2011 ല്‍ വാള്‍ട്ട് ഡിസ്‌നിക്ക് യഥാര്‍ഥ ബിസിനസായ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ 618 മില്യണ്‍ ഡോളര്‍ കിട്ടിയത് തങ്ങളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലൂടെയാണ്. അവയെല്ലാം ഡിസ്‌നി സ്റ്റുഡിയോസിന്റെ സിനിമകളുമായി ബന്ധപ്പെട്ട വില്പനയിലൂടെ നേടാന്‍ കഴിഞ്ഞു എന്നതാണ് ഈ ബിസിനസ് രീതിയുടെ വന്‍ വിജയത്തിലേക്കുള്ള ചൂണ്ടുപലക.
'ദ ബിസിനസ് ഓഫ് ബോണ്ട് : ജയിംസ് ബോണ്ട്'
ഓരോ പുതിയ ജയിംസ് ബോണ്ട് സിനിമയും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു.2002 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ 'ഡൈ അനദര്‍ ഡേ'യ്ക്ക് ഇരുപതിലധികം മാര്‍ക്കറ്റിംഗ് പങ്കാളികള്‍ ഉണ്ടായിരുന്നു.
അവരെല്ലാം കൂടി 12 കോടി ഡോളര്‍ നേടിക്കൊടുത്തു നിര്‍മ്മാതാക്കള്‍ക്ക്. ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ബോണ്ടിന്റെ നായിക ഓടിക്കുന്ന 'തണ്ടര്‍ ബേര്‍ഡ്' എന്ന കാറിന്റെ മാത്യകയില്‍ വെറും 700 എണ്ണം സ്‌പെഷ്യല്‍ കാറുകള്‍ പുറത്തിറക്കി, ഡാഷ് ബോര്‍ഡില്‍ '007' ലോഗോ മുദ്ര പതിച്ച്. വിലയും സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ?
ജയിംസ് ബോണ്ട് അണിയുന്ന 'ഒമേഗ'വാച്ചുകളുടെ വില്പന ആ ഒറ്റക്കാരണം കൊണ്ടു തന്നെ വളരെ വലിയതാണ്. ആളുകള്‍ എപ്പോഴും ബോണ്ടിനെ ഇഷ്ടപ്പെടുന്നു, ബോണ്ടിന്റെ എന്തെങ്കിലും തങ്ങള്‍ക്കും സ്വന്തമാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു' കമ്പനിയുടെ തിയറി വളരെ സ്പഷ്ടം.1995 മുതല്‍ ആ 'ഒമേഗ സീമാസ്റ്റര്‍' വാച്ച് അപകടകരമായ അവസ്ഥകളില്‍ നിന്ന് ബോണ്ടിനെ രക്ഷിക്കുന്നു,ആരാധകനെ ആ ഉത്പ്പന്നത്തോട് നിരന്തരം അടുപ്പിക്കുകയും ചെയ്യുന്നു.
കോസ്‌മെറ്റിക് കമ്പനിയായ റെവ് ലോണ്‍ 2002 ല്‍ 'ദ ലുക്‌സ് ഓഫ് ബോണ്ട് ' എന്ന പേരില്‍ നാല് മൈക്ക്അപ്പ് കിറ്റുകള്‍ പുറത്തിറക്കി. ഫ്രം റഷ്യ വിത് ലവ്, ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍, ദ സ്‌പൈ ഹു ലവ്ഡ് മീ, ഗോള്‍ഡന്‍ ഐ എന്നീ നാല് വ്യത്യസ്ത ബോണ്ട് സിനിമകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി..
അതു വരെ 'സ്മിര്‍നോഫ്' കഴിച്ചിരുന്ന ബോണ്ട് പൊടുന്നനെ 2002 ല്‍ ബ്രാന്റ്
മാറ്റി. 'ഫിന്‍ലാന്റിയ' എന്ന പുതിയ ബ്രാന്റ്.പിന്നെ ആരാധകരും വെറുതെയിരിക്കണോ? അവരും കഴിക്കും പുത്തന്‍ ബോണ്ട് ബ്രാന്റ് വോഡ്ക.
ദ അവഞ്ചേര്‍സ് : പുതിയ കേന്ദ്രം
ഈ കച്ചവടത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു 'ദ അവഞ്ചേര്‍സ്' സിനിമയാണ്.ഇതിനകം സിനിമ കണ്ടവര്‍ കുപിതനായ 'ഹള്‍ക്കി'ന്റെ മണം എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദനത്തിന്റെ , കസ്തൂരിയുടെ,അതല്ലെങ്കില്‍ അകിലിന്റെ? അത് ഒരു ഭൗമികഗന്ധത്തെയും പോലല്ലെന്ന് 'അവഞ്ചേര്‍സ്' എന്ന പേരില്‍ പെര്‍ഫ്യൂം വിപണിയിലിറക്കുന്ന ജേഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി പറയുന്നു.'ഹള്‍ക്കി'ന്റെ ഗന്ധം 'അവഞ്ചേര്‍സ്' പെര്‍ഫ്യൂമിന്റെതാണ്.സിനിമ കണ്ടിറങ്ങുന്ന സൂപ്പര്‍ ഹീറോയുടെ ആരാധകന്‍ തീര്‍ച്ചയായും 'അവഞ്ചേര്‍സ്' പെര്‍ഫ്യൂം ഒരിക്കലെങ്കിലും വാങ്ങാതിരിക്കില്ല. 29.99 ഡോളര്‍ വിലയിട്ടിട്ടുള്ള പെര്‍ഫ്യൂം പതിനാറ് വയസ്സിനു
മുകളില്‍ പ്രായമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.
ഒട്ടേറെ കമ്പനികള്‍ മാര്‍വല്‍ സ്റ്റുഡിയോസുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഒപ്പു വെച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു.
ഹോണ്ട കമ്പനിയുടെ 'അക്യൂറ'എന്ന ആഡംബരകാര്‍ 'ദ അവഞ്ചേര്‍സ്' സിനിമയിലുണ്ട്.43,000 ഡോളറില്‍ ആരംഭിക്കുന്ന വിലകളില്‍ ഉള്ള ഈ കാറിന്റെ വിവിധ വേര്‍ഷനുകള്‍ ഹോണ്ട പുറത്തിറക്കിക്കഴിഞ്ഞു.കൂടാതെ 'അയണ്‍ മാന്‍' ഓടിക്കുന്ന കണ്‍സപ്റ്റ് കാറും വിപണിയിലിറങ്ങിക്കഴിഞ്ഞു.അവഞ്ചേര്‍സിന്റെ സംഘത്തില്‍ പ്രേക്ഷകനും അംഗമായി കളിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ന്യൂയോര്‍ക്ക് യാത്രയാണ് സമ്മാനം !
സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹീറോ ആയ 'ക്യാപ്റ്റന്‍ അമേരിക്ക' കയറിയിരുന്ന് കുതിക്കുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ കമ്പനിയുടെ എഫ്.എല്‍.എസ്. സോഫ്റ്റ്‌ടെയില്‍ സ്ലിം ബൈക്കിന്റെ വില്പന കുതിച്ചുയരും എന്നതിനു സംശയം ഉണ്ടോ? സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടുന്നവര്‍ അധികവും മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ളവരും തങ്ങളുടെ നായകന്മാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ പ്രവണതയുള്ളവരുമാണ് എന്നത് ബൈക്ക് കച്ചവടത്തിന്റെ മൈലേജ് കൂട്ടുന്ന ഘടകമാണ്. ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള സാധ്യത 22 % അധികം ആണ് ഈ പ്രായക്കാരില്‍ എന്ന് കമ്പനി പറയുന്നു.
ഈ മാര്‍ഗം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ കളിപ്പാട്ടക്കച്ചവടവും പൊടിപൊടിക്കും എന്ന് മാര്‍വല്‍ കമ്പനിയുടെ കളിപ്പാട്ട ലൈസന്‍സിയായ ഹാസ്‌ബ്രോയുടെ അനുഭവം കാണിക്കുന്നു.തോറിന്റെ മിന്നല്‍ചുറ്റികയും ഹള്‍ക്കിന്റെ മുഷ്ടിയും വിറ്റ് അവര്‍ ഈ വര്‍ഷം 40 കോടി ഡോളറിന്റെ റിക്കാര്‍ഡ് കച്ചവടം നടത്തിക്കഴിഞ്ഞു.
വീഡിയോ ഗെയിം ആണ് മറ്റൊരു വലിയ സാധ്യതകളുള്ള മേഖല.സിനിമാ നിര്‍മ്മാതാക്കളില്‍ നിന്ന് ലൈസന്‍സ് വാങ്ങി സൂപ്പര്‍ ഹിറ്റായ സിനിമകളുടെ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും ആസ്പദമാക്കി ഗെയിമുകള്‍ പുറത്തിറക്കുന്നു, കമ്പനികള്‍. രഹസ്യമായെങ്കിലും സ്വയം ബോണ്ട് ആകാന്‍ ആഗ്രഹിക്കാത്ത ആരാധകര്‍ ഉണ്ടാവില്ല എന്ന ഒറ്റക്കാരണം മതി ജെയിംസ് ബോണ്ട് നായകനായുള്ള വീഡിയോ ഗെയിം നന്നായി വിറ്റഴിയാന്‍. ഇതു വരെ ഒട്ടേറെ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ 'ജെയിംസ് ബോണ്ട് 007: നൈറ്റ്ഫയര്‍' എന്ന ഗെയിമില്‍ ഒരു ബോണ്ട് സിനിമയുടെ എല്ലാ ഘടകങ്ങളും ഒരുക്കിയിട്ടുണ്ട.
'ദ അവഞ്ചേര്‍സി'ന്റെ തീം അടിസ്ഥാനമാക്കിയുള്ള ഗെയിമും പുറത്തു വന്നു കഴിഞ്ഞു.പിസ്സാ നിര്‍മ്മാതാക്കളായ 'റെഡ് ബാരണ്‍' അവതരിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ കമ്പനിയുടെ പിസ്സാ ബോക്‌സില്‍ ഉള്ള കോഡ് അടിയ്ക്കണം എന്നു മാത്രം.
ഇന്ത്യയിലെ സ്ഥിതിയോ?
ഇതു വരെ പറഞ്ഞത് സിനിമയുടെ ലോക തലസ്ഥാനമായ ഹോളിവുഡ്ഡിലെ കഥകള്‍.ഇനി ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കാം .'ഫിലിം ഫ്രാഞ്ചൈസി' പരിപാടി ഇവിടെ ശൈശവ ദശയിലാണെങ്കിലും ആശയ്ക്ക് വകയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കാരണം ബോളിവുഡ്ഡും വളരുകയാണല്ലോ? എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റായ 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയില്‍ ഒരു ഉത്പന്നത്തിന്റെ പ്രൊമോഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ വിജയം ഉത്പന്നത്തെ സഹായിക്കാത്ത സ്ഥിതിയാണുണ്ടായത്.
എന്നാല്‍ റിത്വിക് റോഷനെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച 'ക്രിഷ്' എന്ന സിനിമ ഉപയോഗിച്ചു കൊണ്ടുള്ള 'ഫിലിം ഫ്രാഞ്ചൈസി' കുട്ടികള്‍ക്കുള്ള 'ക്രിഷ്' കളിപ്പാട്ടങ്ങളുടെ വന്‍വില്പനയും അതോടൊപ്പം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അധിക വരുമാനവും നല്‍കിയതോടെ ഈ രംഗത്ത് ഉണര്‍വ് വന്നു തുടങ്ങി .റിത്വിക് റോഷന്റെ തന്നെ വിജയചിത്രം ആയ 'ധൂം : 2' ന്റെ റിലീസിനു ശേഷം Pepe Jeans യുവാക്കള്ക്കായി ജീന്സും ടി-ഷര്ട്ടും പുറത്തിറക്കി.ഇന്ത്യയില് ഇപ്പോഴും ഇത്തരം ചെറു ചലനങ്ങളെ ഉണ്ടാകുന്നുള്ളൂ.ഹോളിവുഡ്ഡിലേതു പോലെ ഒരു മെഗാ സിനിമയും അതിനു അനുബന്ധമായി ഇതര ഉത്പന്നങ്ങളുടെ വില്പനയും എന്ന തരത്തിലേക്ക് സിനിമാ വ്യവസായവും ഇതര ബിസിനസുകളും ഇവിടെ പരിണാമം പ്രാപിച്ചിട്ടില്ല.എന്നും എപ്പോഴും പടിഞ്ഞാറു നോക്കികളായ നമ്മളും അവിടെയെത്തും എന്നത് ഉറപ്പാണെന്ന് ഈ രംഗത്തെ വിദഗ്ധര് പ്രവചിക്കുന്നു. മുതലാളിത്തത്തിന്റെ 'കരാളഹസ്തങ്ങള്' വിശ്രമം ഇല്ലാതെ ഭൂമുഖത്തെങ്ങും തന്റെ നീരാളിക്കൈകള് വിരിച്ചു വെച്ചിരിക്കുന്ന ഇക്കാലത്ത് നാമും ആ വലക്കണ്ണികള്‍ക്കുള്ളില്‍ പെടാതെ പോകുമോ ?