Friday, June 18, 2010

ആഫ്രിക്ക!ആഫ്രിക്ക!!

ആഫ്രിക്കക്ക് ഒരു അർച്ചനാഗീതം
രവീന്ദ്രനാഥ ടാഗോർ

പരിഷ്ക്യതരുടെ പ്രാക്യതമായ ദുരാഗ്രഹം അവരുടെ
നിർലജ്ജ്മായ
മ്യഗീയതയെ നഗ്നമാക്കി തുറന്നു കാണിച്ചു
നീ കരഞ്ഞു; നിന്റെ കരച്ചിൽ ഞെക്കി ഞെരിക്കപ്പെട്ടു.
കവർച്ചക്കാരുടെ ആണി തറച്ച ചെരുപ്പുകൾ
നിന്റെ അമർഷത്തിന്റെ ചരിത്രത്തിന്മേൽ
മായ്ക്കാനാകാത്ത പാടുകൽ പതിച്ചപ്പോൽ
കാട്ടിലുള്ള നിന്റെ കാൽ‌പ്പാടുകൾ കണ്ണീരിലും ചോരയിലും
കുതിർന്നു മലിനമായി.
ഇന്നു പശ്ചിമ ചക്രവാളത്തിൽ അസ്തമനാകാശം
പൊടി നിറഞ്ഞു കൊടുംകാറ്റുകൊണ്ട് ശ്വാസം മുട്ടുമ്പോൾ
തമോമയമായ ഗുഹയിൽ നിന്നു
പുറത്തേക്കിഴഞ്ഞു വരുന്ന മ്യഗം
ഭയാനകമായ അലർച്ചകൾകൊണ്ട്
പകലിന്റെ മരണം പ്രഖ്യാപിക്കുമ്പോൾ,
ഹേ! അന്ത്യകാല കവേ!വരൂ!
മാനഭംഗം ചെയ്യപ്പെട്ട ആ സ്ത്രീയുടെ വാതിക്കൽ നിന്നുകൊണ്ട്
അവളോട് മാപ്പുചോദിക്കൂ!
രോഗം പിടിപെട്ട ഒരു വൻകരയുടെ 
സ്വബോധമില്ലാത്ത പേപറച്ചിലിനിടയിൽ
അതായിരിക്കട്ടെ അവസാനത്തെ മഹത്തായ വാക്ക്

3 comments:

  1. ആഫ്രിക്കക്ക് ഒരു അര്‍ച്ചനാഗീതം
    രവീന്ദ്രനാഥ ടാഗോര്‍

    ReplyDelete
  2. ഉഗ്രൻ കവിത,.ഇത് വിവർത്തനം ചെയ്തത് സാറാണോ..?
    ഒരു പാട് ചിന്തകൾക്ക് ഇടം നൽകുന്ന വരികൾ..

    ReplyDelete
  3. ഇതു ഞാൻ വിവർത്തനം ചെയ്തതല്ല.

    ReplyDelete