ഇന്ത്യൻ ജനപ്രിയ സംഗീതത്തിന്റെ മാതാവാണ് ഹിന്ദി ചലച്ചിത്രഗാനങ്ങൾ.എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലെയും സിനിമാ സംഗീതം തനതായ രൂപം കൈവരിക്കുന്നത് ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ നിന്ന് ഊർജ്ജം സംഭരിച്ചാണ്.ആദ്യകാല ഗാനങ്ങൾ അധികവും ഹിന്ദി ഗാനങ്ങളുടെ തനിപ്പകർപ്പുകളായിരുന്നു.ഒരു കാലത്ത് ഈ ഭാഷകളിലെ ഗാനങ്ങളെക്കാൽ ജനപ്രീതി ഹിന്ദി ഗാനങ്ങൾക്കായിരുന്നു.മുഹമ്മദ് റാഫി,കിഷോർ കുമാർ,മുകേഷ്,ലത എന്നിവരുടെ ഗാനങ്ങൾ കേട്ടാണ് ഒരു തലമുറ വളർന്നത്.ആ സുവർണ്ണകാലത്തെ ഓർമ്മയിൽ കൊണ്ട് വരുന്ന കുറെ സിനിമാ ഗാനങ്ങൾ അവയുടെ വിവരങ്ങളടക്കം ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.ആദ്യ സിനിമ ‘മധുമതി(1958)’യാണ് .
Directed by | Bimal Roy |
---|---|
Written by | Ritwik Ghatak (Screenplay) Rajinder Singh Bedi (Dialogue) |
Starring | Dilip Kumar Vyjayanthimala Johnny Walker Pran |
Editing by | Hrishikesh Mukherjee |
Release date(s) | 1958 |
Running time | 179 mins |
music Salil Choudhury | |
lyrics Shailendra. |
ഒരു കാലത്തെ യുവാക്കളെ ഇളക്കിമറിച്ച പ്രണയകഥയാണ്,‘മധുമതി’.ഇതിലെ മനോഹര ഗാനങ്ങൾ ഇന്നും നിത്യഹരിതങ്ങളാണ്.സലിൽ ചൌധരിക്ക് സംഗീതസംവിധായകനെന്ന നിലയിൽ ഒരു സ്ഥാനം നൽകിയത് ‘മധുമതി‘യാണ്.1958 ലെ മികച്ച സിനിമക്കുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രം നേടി . നേടിയ മറ്റ് അവാർഡുകൾ
- Filmfare Best Director Award for Bimal Roy
- Filmfare Best Actress Award for Vyjayanthimala
- Filmfare Best Music Director Award for Salil Choudhury
- Filmfare Best Supporting Actor Award for Johnny Walker
- Filmfare Best Art Direction for Sudhendu Roy
- Filmfare Best Female Playback Award for Lata Mangeshkar singing "aa ja re pardesi"
- Filmfare Best Editing Award for Hrishikesh Mukherjee
- Aaja re pardesi (04:26): Lata Mangeshkar
- Chadh gayo papi bichhua (05:23): Lata Mangeshkar & Manna Dey
- Dil tadap tadap ke (03:27): Mukesh & Lata Mangeshkar
- Ghadi ghadi mora dil dhadke (03:11): Lata Mangeshkar
- Hai bichhua hai re hai: Lata Mangeshkar
- Ham haal-e-dil sunaenge (03:26): Mubarak Begum
- Jungle mein mor naacha: Mohammad Rafi
- Kancha le kanchi lai lajo: Asha Bhonsle, Sabita Chowdhury & Ghulam Mohammad
- Suhana safar aur yeh mausam (03:44): Mukesh
- Tan jale man jalta rahe: Dwijen Mukherjee
- Toote huye khwabon ne (03:42): Mohammad Rafi
- Zulmi sang aankh ladi: Lata Mangeshkar ഏറ്റവും ഹിറ്റ് ആയ 3 ഗാനങ്ങൾ കേൾക്കൂ: 1.ആജാരെ പർദേശി-പാടിയത്:ലത മങ്കേഷ്കർ
2.സുഹാനാ സഫർ-പാടിയത് :മുകേഷ്found at bomb-mp3 search engine
‘ദിൽ തഡപ് തഡപ്’ ഉം ഒരു ഹിറ്റ് ഗാനമാണ്. ആജാരേ പരദേശി ഓർക്കെസ്ട്രേഷൻ മികവു കൊണ്ടൂം ശ്രദ്ധയാകർഷിക്കുന്നതാണ്. ചരണങ്ങൽക്കിടയ്ക്കു വരുന്നതും ഒരു മെലഡി പോലെ തന്നെ. ബാഗേശ്രീ രാഗത്തെ ലളിതവും എന്നാൽ നിശിതവും എങ്ങിനെയാക്കാം എന്നതിന്റെ നിദർശനം.
ReplyDeleteവെറും പ്രനയ കഥ അല്ലിത്. ജന്മങ്ങളായി പ്രണയികൾ അവരുടെ പ്രണയം തുടർന്നുപോകുന്നതിന്റെ വ്യക്തതയുളവാക്കൽ.
ഇതേ കഥ തന്നെയാണ് പുതുക്കിയെടുത്ത് “ഓം ശാന്തി ഓം” ഷാ രൂഖ് ഖാൻ, ദീപിക പാദുകോൺ) ആയി ഈയിടെ പുറത്തിറങ്ങിയത്.
‘നെഞ്ചം മറപ്പതില്ലൈ’ എന്ന തമിഴ് സിനിമയും ഏതാണ്ട് ഇതേ കഥ തന്നെ.
നന്ദി,ഇത്രയും വിവരങ്ങൾക്ക്!
ReplyDelete