വായന കഴിഞ്ഞാഴ്ച്ച ഫ്രാൻസിസ് ഇട്ടിക്കോര/ടി.ഡി.രാമക്യഷ്ണൻ /ഡി.സി.ബുക്സ് പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ടി.ഡി.രാമക്യഷ്ണന്റെ രണ്ടാമത്തെ നോവലാണ്,ഫ്രാൻസിസ് ഇട്ടിക്കോര .കരാളതയാർന്ന നമ്മുടെ വർത്തമാനകാലത്തെ ആവിഷ്കരിച്ചിരിക്കുന്നത്, ‘പതിനെട്ടാംകൂറ്റുകാർ‘ എന്ന രഹസ്യക്കൂട്ടത്തിന്റെ കഥ പറയുന്ന രീതിയിലാണ്.ഉലകം മുഴുവൻ ‘പതിനെട്ടാംകൂറ്റുകാരാണെന്ന യാഥാർഥ്യം ഒടുക്കം വായനക്കാരന് ബോധ്യം വരുന്നു.മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്. ഇട്ടിക്കോരയുടേയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന "പതിനെട്ടാം കൂറ്റുകാർ" എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റേയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഈ കൃതി ഉൾക്കൊള്ളുന്നു.
‘പതിനെട്ടാംകൂറ്റുകാർക്ക് ജീവിതം ആസ്വദിക്കാനുള്ളതാണ്. ആഹാരത്തിന്റെ ആഘോഷം,ലഹരിയുടെ ആഘോഷം ,ലൈംഗികതയുടെ ആഘോഷം എന്നിങ്ങനെ ആഘോഷങ്ങളെ മൂന്നായി തരം തിരിക്കാം.പലപ്പോഴും ഇവ ഒരുമിച്ചാണ് നടക്കുക. നമുക്ക് തിന്നാൻ പാടില്ലാത്ത സാധനങ്ങളൊന്നും ഭൂമിയിലില്ലെങ്കിലും മനുഷ്യമാംസം തന്നെയാണ് വിശിഷ്ടഭോജ്യം.യുദ്ധത്തിൽ തോറ്റ് പിടഞ്ഞുവീണ എതിരാളിയുടെ തുടയിലെ മാംസവും കരളുമാണ് ഏറ്റവും നല്ലത്.നിർഭാഗ്യവശാൽ യുദ്ധം സ്ഥിരമായി നടക്കാത്തതിനാൽ നമുക്ക് പലപ്പോഴും നല്ല ഇരകളെ തിരഞ്ഞുപിടിച്ച് കൊന്നു തിന്നേണ്ടി വരുന്നു.അങ്ങനെ വരുമ്പോൾ പതിനെട്ടു തികയാത്ത കറുത്ത പെണ്ണിനെ തിരഞ്ഞെടുക്കുക.സന്ധ്യ മയങ്ങുന്ന സമയത്തെ അറുത്തെടുക്കുന്ന അവളുടെ തുടയിലെയും അരയിലെയും മാംസം കുരുമുളക് ചേർത്ത് പാകം ചെയ്ത് പാതിരയ്ക്ക് മുമ്പേ കഴിക്കണം.ആഴ്ചയിൽ ഒരു തവണയിൽ കൂടുതൽ മനുഷ്യമാംസം തിന്നരുത്.‘ നോവലിസ്റ്റുമായുള്ള ഇന്റർവ്യൂ
നമുക്ക് തിന്നാൻ പാടില്ലാത്ത സാധനങ്ങളൊന്നും ഭൂമിയിലില്ലെങ്കിലും മനുഷ്യമാംസം തന്നെയാണ് വിശിഷ്ടഭോജ്യം.
ReplyDeleteബ്ലോഗുകള്‍ ചതഞ്ഞ കോമഡികള്‍ കൊണ്ട് മാത്രം നിറയുമ്പോള്‍
ReplyDeleteഇത്തരം പുസ്തക പരിചയ കുറിപ്പുകള്‍ ഗൌരവ വായന ഇഷ്ടപ്പെടുന്നവരെ
സന്തോഷിപ്പിക്കും