Friday, June 4, 2010

അക്കാദമി അവാർഡ്


ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ്‌. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്‌.
ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് വ്യാഴം, മെയ് 16,1929ന്‌ ഹോളിവുഡിലെ ഹോട്ടൽ റൂസ് വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.

No comments:

Post a Comment