ദൈവങ്ങൾ കിഴക്ക് പാബ്ലോ നെരൂദ
അകലെ റംഗൂണിൽ വെച്ചാണ് എനിക്കു ബോധ്യപ്പെട്ടത്,
സർവേശ്വരനെപ്പൊലെ തന്നെ
ദൈവങ്ങളും സാധുവായ മനുഷ്യന്റെ
ശത്രുവാണെന്ന്.
വെള്ളത്തിമിംഗലങ്ങളെപ്പോലെ
വെണ്ണക്കല്ലിൽ നീട്ടിപ്പണിത ദൈവങ്ങൾ,
ധാന്യക്കതിരുകൾപോലെ
സ്വർണം പൂശിയ ദൈവങ്ങൾ,
ജന്മപാപത്തിൻ ചുറ്റിപ്പിണയുന്ന നാഗദൈവങ്ങൾ,
ക്രിസ്തു അവന്റെ ഭീകരമായ കുരിശിൽ
എന്നെ പോലെ.
ശുദ്ധശൂന്യമായ അനന്തതയുടെ വിരുന്നോർത്ത്
പുഞ്ചിരികൊള്ളുന്ന നഗ്നകോമളരായ
ബുദ്ധന്മാർ,
എല്ലാവരും സർവശക്തന്മാർ.
അവരുടെ സ്വർഗം നമ്മുടെ മുതുകിൽ
അടിച്ചേൽപ്പിക്കാൻ കഴിവുള്ളവർ.
ഭക്തി വാങ്ങിയെടുക്കാനും രക്തം
തിളപ്പിച്ചെടുക്കാനും
പിസ്റ്റളും പീഡനവുമുള്ളവർ.
മനുഷ്യർ സ്വന്തം ഭീരുത്വം മറച്ചുവെക്കാനായി
ഉണ്ടാക്കി വെച്ച ഭീകരമൂർത്തികൾ.
ഇതെല്ലാം ഇതേപടി അവിടെയുണ്ടായിരുന്നു,
ഭൂമിയാസകലം സ്വർഗ്ഗത്തിന്റെ നാറ്റമായിരുന്നു,
സ്വർഗ്ഗത്തിന്റെയും
സ്വർഗ്ഗത്തിന്റെ വിൽപ്പനച്ചരക്കുകളുടെയും.
എല്ലാവരും സര്‍വശക്തന്മാര്‍.
ReplyDeleteഅവരുടെ സ്വര്‍ഗം നമ്മുടെ മുതുകില്‍
അടിച്ചേല്‍പ്പിക്കാന്‍ കഴിവുള്ളവര്‍
നല്ല കവിത.
ReplyDeleteയെസ്... നെരൂദ പറഞ്ഞത് തന്നെ നിങ്ങളും പറഞ്ഞിരിക്കുന്നു....നന്നായിരിക്കുന്നു. തുടരുക
ReplyDelete