“പുരുഷന്മാർ ആവശ്യമായ സമ്പത്ത് സംഭരിക്കുകയും സ്ത്രീ വീട് ഭരിക്കുകയുമെന്ന പൊതുനിയമം താറുമാറായാൽ കുടുംബം തകരും” ******** “സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തത,സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യം,ഇരുവിഭാഗത്തിന്റെയും സ്വതന്ത്ര ഇടപെടൽ എന്നീ തത്വങ്ങൾ അംഗീകരിച്ചതു കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങളിൽ കുടുംബജീവിതം ശിഥിലമായത്.” ********** “പ്രക്യതി പുരുഷനും സ്ത്രീക്കും തുല്യമായ നിലയിലുള്ള ചുമതലകളല്ല നൽകിയിട്ടുള്ളത്.” ******** “നിങ്ങൾ ഏത് രൂപത്തിൽ ചിന്തിക്കുകയാണെങ്കിലും സ്ത്രീകളെ പുരുഷന്മാർ ചെയ്യുന്ന ജോലികൾക്കു വേണ്ടി സജ്ജമാക്കൽ പ്രക്യതിനിയമത്തിന് എതിരാണെന്ന് മനസ്സിലാക്കാൻ സാധിക്കും.” ******** “എത്ര പരിശ്രമിച്ചാലും സ്ത്രീകളിൽ നിന്ന് ഇബ്നു സീന,അരിസ്റ്റോട്ടിൽ,ഷേക്സ്പിയർ,അലക്സാണ്ടർ,നെപ്പോളിയൻ,സ്വലാഹുദ്ദീൻ പോലുള്ള ഒരൊറ്റ ചിന്തകനെപ്പോലും ഉണ്ടാക്കിയെടുക്കാൻ സാധ്യമല്ല.” ********* “സ്ത്രീ ഭർത്താവിന്റെ വീടുസൂക്ഷിപ്പുകാരിയാണ്.” ******** (മൌദൂദി എഴുതിയ ‘പർദ’ എന്ന ഗ്രന്ഥത്തിൽ നിന്ന്) മൌദൂദി :വിക്കി പേജ് 'പർദ ' വായിക്കൂ.
പര്‍ദ്ദവായിക്കുകയും ശേഷം പരിഭാഷപ്പെടുത്താനും ശ്രമിച്ചവനാണ് ഞാന്‍ ആധുനികതയുടെ പ്രശ്നങ്ങളെ ഇത്ര ഗഹനമായി വിശകലനം ചെയുന്ന് വേറെ ഗ്രന്ഥമില്ല....
ReplyDeleteമൌദൂദിയുടെ സ്വന്തം അഭിപ്രായങ്ങള്‍ ഒഴിവാക്കാമെന്നേയുള്ളൂ
മൌദൂദിയുടെ അഭിപ്രായങ്ങൾ ഒഴിവാക്കി അദ്ദേഹത്തിന്റെ പുസ്തകത്തെ എങനെ സമീപിക്കും?
ReplyDeleteഅത് ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് മാത്രമേ മനസിലാവൂ ജാഫർ,
ReplyDeleteഇപ്പോൾ മൌദൂദിയെ മൊത്തം തള്ളി ഒരു പുതിയ മുഖം മിനുക്കലിനുള്ള ശ്രമത്തിലല്ലേ അവർ.
മിനുക്കി മിനുക്കി ഇപ്പോ ഏതാണ്ട് ആ പൊയ്മുഖം അഴിഞ്ഞുവീഴാറായിട്ടുണ്ട്.
ReplyDelete