വായന: കഴിഞ്ഞാഴ്ച സെന്റ് ഫ്രാൻസിസ് അസ്സീസ്സി : നിക്കോസ് കസാൻദ് സാക്കീസ് ‘ക്രിസ്തുദേവന്റെ അന്ത്യപ്രലോഭനം’ എന്ന വിഖ്യാത നോവലിന്റെ കർത്താവായ നിക്കോസ് കസാൻദ് സാക്കീസിന്റെ മറ്റൊരു മനോഹര ക്യതിയാണ് സെന്റ് ഫ്രാൻസിസ് അസ്സീസ്സി(God's Pauper: St. Francis of Assisi ). ‘രണ്ടാം ക്യസ്തു’ എന്നറിയപ്പെടുന്ന സെന്റ് ഫ്രാൻസിസിന്റെ ജീവിതത്തെക്കുറിച്ചുള്ള നോവൽ അതിന്റെ ആർദ്രതയാർന്ന ശൈലി കൊണ്ട് വായനക്കാരനെ കീഴടക്കുന്നു.വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ ആകർഷിക്കും ഈ ക്യതി. ഈ നോവൽ മികച്ച വിവർത്തനത്തിന് 2008 ലെ അപ്പൻ തമ്പുരാൻ സാഹിത്യ പുരസ്കാരം നേടി . ”ഒരു രാത്രിയിൽ അസീസി നഗര വീഥികളിലൂടെ അലയുകയായിരുന്നു ഫ്രാൻസിസ്.പൂർണചന്ദ്രൻ ആകാശമധ്യത്തിൽ തൂങ്ങി നിൽക്കുന്നതു പോലെ;ഭൂമിയാകെ വായുവിൽ പൊങ്ങിയൊഴുകുന്നു.അദ്ദേഹം നോക്കി.വീട്ടുവാതിൽക്കൽ വന്നു നിന്ന് ആ മഹാത്ഭുതം ആസ്വദിക്കുന്ന ആരെയും കാണാഞ്ഞ് അദ്ദേഹം പള്ളിയിലേക്ക് ഓടി.മണിമാളികയിൽ കയറി എന്തോ അത്യാഹിതം സംഭവിച്ചാലെന്നോണം മണിയടിക്കാൻ തുടങ്ങി.ഞെട്ടിയുണർന്ന ജനങ്ങൾ,എവിടെയോ തീപിടിച്ചെന്നു കരുതി പേടിച്ച് ശരിക്കു വസ്ത്രം ധരിക്കാൻ പോലും മറന്ന് സാൻ റൂഫിനോ പള്ളിമുറ്റത്ത് പാഞ്ഞെത്തി.അപ്പോൾ അവർ കണ്ടത് ഫ്രാൻസിസ് ആവേശത്തോടെ മണിയടിച്ചുകൊണ്ട് നിൽക്കുന്നതാണ്.’എന്തിനാ മണിയടിക്കുന്നത്?എന്തു പറ്റി?’ അവർ ആക്രോശിച്ചു.’സഹോദരന്മാരെ,കണ്ണ് തുറന്ന് മുകളിലേക്ക് നോക്കിക്കേ;ചന്ദ്രന്റെ നേരെ’ ഫ്രാൻസിസ് മണിമാളികയിൽ നിന്നു വിളിച്ചു പറഞ്ഞു.“
വിവർത്തനം: ജോസഫ് മറ്റം പ്രസാധകർ : മീഡിയ ഹൌസ്, ന്യൂ ഡൽഹി വിതരണം: മീഡിയ ഹൌസ്,കോഴിക്കോട് ഫോൺ:9746077500 നിക്കോസ് കസാൻദ് സാക്കീസ്:വിക്കി പേജ്
No comments:
Post a Comment