‘നിർമാല്യ’ത്തിന്റെ 30 വർഷങ്ങൾ ആധുനിക സിനിമയിലേക്കുള്ള മലയാളിയുടെ ചുവടു വെപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ്’നിർമാല്യം’.എം.ടി.വാസുദേവൻ നായർ എന്ന സാഹിത്യകാരൻ തന്റെ ചെറുകഥയ്ക്ക് സിനിമാ രൂപം ചമയ്ക്കുമ്പോൾ ഒരിക്കലും അതു സാഹിത്യം മാത്രമായി ഒതുങ്ങുന്നില്ല.അത് സാഹിത്യത്തെ അതിക്രമിച്ച് സിനിമയുടെ ഭാഷ തേടുന്നു;അല്ലെങ്കിൽ തേടാൻ ശ്രമിക്കുന്നു.അതാണ് നിർമ്മിക്കപ്പെട്ട് 30 വർഷം കഴിയുമ്പോഴും ആ സിനിമയുടെ പ്രസക്തി. കേരള ചരിത്രത്തിന്റെ,അതിന്റെ സാമ്പത്തിക,സാമൂഹ്യ വളർച്ചയുടെ ഒരു അന്തരാളഘട്ടത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്.രണ്ട് വ്യവസ്ഥകൾക്കിടയിൽ-അളിഞ്ഞ് തീരാറായ ഗ്രാമ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയുടെയും മാറ്റത്തിന്റെ പുത്തൻ വ്യവസ്ഥയുടെയും-പെട്ട് ഞെരുങ്ങുന്ന ഏതാനും മനുഷ്യർ.അവരിൽ അർദ്ധദൈവമോ അർദ്ധമനുഷ്യനോ ആയ വെളിച്ചപ്പാടിന്റെ ധാർമ്മിക,മതപര,സാമൂഹ്യ നിലപാടുകൾ അതിൽ വന്നു പെടുന്ന തകർച്ചകൾ,അയാൾ വിശ്വസിച്ചു വന്നിരുന്ന സകൽതിന്റെയും തകർന്നു വീഴൽ ഇതെല്ലാം അയാളിൽ ഏൽപ്പിക്കുന്ന ആഘാതം,ഇവയെല്ലാം നിറക്കൂട്ടുകളില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു.
Release year :1973
Banner :Novel Films
Director:Vasudevan Nair M T
Producer :Vasudevan Nair M T
Cast :Antony P J, Ravi Menon, Sukumaran, Namboothiri M S, Pillai S P, Sankaradi, Sumithra, Kaviyoor Ponnamma
Story: Vasudevan Nair M T
Art director: Konnanattu S
Singers: Padmini, Brahmanandan, Eswari L R, Sukumari
ഒരു കാൽഘട്ടത്തിന്റെ ചരിത്രം!
ReplyDeleteഒരു പക്ഷേ, ഇന്നു ചിത്രീകരിക്കാൻ അസാധ്യമായ ചിത്രം!
ആശംസകൾ!