Wednesday, June 23, 2010

കടൽത്തീരത്ത്

ഒ.വി.വിജയന്റെ കഥകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് കടൽത്തീരത്ത് ആണ്.അതിൽ നിന്നൊരിഷ്ടഭാഗം:
 “അപരിചിതനെപ്പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കി.സാന്ത്വനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാനാവാത്ത മനസിന്റെ മറ.പാറാവുകാരൻ അഴിവാതിൽ തുറന്ന് വെള്ളായിയപ്പനെ അകത്തു പ്രവേശിപ്പിച്ചു.അച്ഛനും മകനും നേരോടു നേരായി തെല്ലിടനേരം നിന്നു.പിന്നെ വെള്ളായിയപ്പൻ മകനെ കെട്ടിപ്പിടിച്ചു.കണ്ടുണ്ണി ശ്രവണത്തിനപ്പുറമുള്ള ഒരു സ്ഥായിയിൽ നിലവിളിച്ചു.വെള്ളായിയപ്പൻ കരഞ്ഞു വിളിച്ചു:മകനേ!                                     കണ്ടുണ്ണി മറുവിളി വിളിച്ചു:അപ്പാ!  രണ്ടു വാക്കുകൾ മാത്രം.രണ്ട് വാക്കുകൾക്കിടയിൽ ദു:ഖത്തിൽ,മൌനത്തിൽ,അച്ഛനും മകനും അറിവുകൾ കൈമാറി.”
ഒ.വി.വിജയൻ വിക്കി പേജ്

1 comment:

  1. അതി സുന്ദരമായ ഈ കഥ ഇഷ്ടമില്ലാത്തവർ ആരുണ്ട്?

    ReplyDelete