നോക്കുകുത്തി
ഖലീൽ ജിബ്രാൻ
ഞാൻ ഒരു നോക്കുകുത്തിയോട് ഒരു ദിവസം ചോദിച്ചു:‘നിങ്ങൾ നശിച്ച ഈ വയലിൽ നിന്ന് ക്ഷീണിച്ചുകാണും അല്ലേ?’
അതു പറഞ്ഞു:മ്യഗങ്ങളെ പേടിപ്പിച്ചോടിക്കുക രസമാണ്.പിന്നെ എനിക്കെന്തു ക്ഷീണം?’
ഞാൻ ഒരു നിമിഷം ചിന്തിച്ചു:‘വാസ്തവമാണ്.ഞാനും ഇത്തരം ആനന്ദം അനുഭവിച്ചിട്ടുണ്ട്.’
പുല്ലും വൈക്കോലും നിറച്ച ശരീരം ഉള്ളവർക്കേ അതിന്റെ വാസ്തവമറിയൂ’
ഇതു കേട്ടുകൊണ്ട് ഞാനവിടെ നിന്നു പോയി.എന്നെ അത് കീർത്തിക്കുകയോ പുഛിക്കുകയോ ചെയ്തതെന്നെനിക്കറിയില്ല.
ഒരു വർഷം കഴിഞ്ഞു.അതിനിടയ്ക്ക് അതൊരു തത്വജ്ഞാനിയായി പരിണമിച്ചിരുന്നു.ഞാനതിനെ അന്നു സമീപിച്ചപ്പോൾ അതിന്റെ തലയിൽ രണ്ട് കാക്കകൾ കൂടുകൂട്ടിയിരുന്നു. ഖലീൽ ജിബ്രാന്റെ വിക്കി പേജ്
പ്രശസ്ത ലെബനീസ് സാഹിത്യകാരനാണ് ഖലീൽ ജിബ്രാൻ.
ReplyDeletenammude thalayil kuyilu kayarathe nokkuka....
ReplyDelete