Wednesday, July 21, 2010

മലയാളത്തിൽ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഗാനം

1924 ഒക്ടോബർ 7 ന് ത്യശ്ശിനാപ്പള്ളിയിലുള്ള ഗ്രാമഫോൺ കമ്പനിയുടെ സ്റ്റുഡിയോയിൽ വെച്ചാണ് മലയാള ഗാനങ്ങൾ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്.ഗുൽ മുഹമ്മദ് എന്ന ഗായകന്റെയും സംഘത്തിന്റെയുമായിരുന്നു,ആ ഗാനങ്ങൾ.അതിലൊരു ഗാനം കേൾക്കൂ       
 ഡൌൺലോഡ് ചെയ്യൂ                                                                                                          ഗുൽ മുഹമ്മദിനെക്കുറിച്ച് പാട്ടെഴുത്തിൽ

Tuesday, July 20, 2010

എന്തു നീയുദിക്കാത്തൂ കവിതേ നീയെന്നുള്ളിൽ പണ്ടെപ്പോൽ?

എങ്ങിനെ?

സുഗതകുമാരി
Sugatha.jpg

എന്തു നീയുദിക്കാത്തൂ
കവിതേ നീയെന്നുള്ളിൽ പണ്ടെപ്പോൽ?
നഭസ്സുപോൽ മനസും തപിക്കുന്നു.

എങ്ങിനെ?നിദാഘാന്ധ്യതാപത്താൽ മൂടിക്കെട്ടി
ഞങ്ങൾ തൻ പെയ്യാമേഘച്ചൂടിനാൽ കനം തൂങ്ങി
കമ്പനിപ്പുക പൂശി മുഷിഞ്ഞൊരിവിടെയോ
തിങ്കളിന്നിതളുകൾ വിരിവൂ?ചോദ്യം മൌഡ്യം!

എന്തു നീ വിരിയാത്തു കവിതേ ,വന്നെന്നുള്ളിൽ ,പണ്ടെപ്പോൽ?
സരസ്സുപോൽ മനസും വിതുമ്പുന്നു

എങ്ങിനെ? കരിംചണ്ടിപ്പായലും ചേറും
തൊണ്ടു ചീയലും കൂത്താടിയെ-
ക്കൊല്ലുമോയിലും ചേർന്നു
കൊഴുത്തു കണ്ണീരുപ്പു കലർത്തുമിവിടെയോ
ഉദിപ്പൂ വെള്ളാമ്പലിൻ പൂങ്കുല! ചോദ്യം മൌഡ്യം!
(1976)

ആടാതെ അശങ്കാതെ വാ കണ്ണാ...........

ബോംബെ സിസ്റ്റേഴ്‌സിന് മ്യൂസിക് അക്കാദമി പുരസ്‌കാരം 
Posted on: 20 Jul 2010


ചെന്നൈ: സംഗീതാസ്വാദകരുടെ പ്രമുഖ കൂട്ടായ്മയായ മദ്രാസ് മ്യൂസിക് അക്കാദമി ബോംബെ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സി. സരോജയെയും സി. ലളിതയെയും സംഗീതകലാനിധി പുരസ്‌കാരം നല്‍കി ആദരിക്കും.

സഭയുടെ സംഗീതകലാചാര്യ പുരസ്‌കാരങ്ങള്‍ക്ക് സുഗുണ വരദാചാരിയെയും രാധയെയും തിരഞ്ഞെടുത്തു. മണക്കല്‍ എസ്. രംഗരാജനും പാറശ്ശാല പൊന്നമ്മയ്ക്കും ടി.ടി.കെ. പുരസ്‌കാരങ്ങള്‍ നല്‍കും. ഡോ.ആര്‍. സത്യനാരായണനാണ് മ്യൂസിക്കോളജിസ്റ്റ് അവാര്‍ഡ്.

2011 ജനവരി ഒന്നിന് മ്യൂസിക് അക്കാദമിയില്‍ ചേരുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാന ജേതാവ് ഡോ. വെങ്കട്ടരാമന്‍കൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മ്യൂസിക് അക്കാദമി പ്രസിഡന്‍റ് എന്‍. മുരളി അറിയിച്ചു.                                                                                                                         
‘സംഗീതകലാനിധികൾ‘ക്ക് ആശംസകൾ!അവർ പാടിയ ഒരു മനോഹരഗാനം കേൾക്കൂ!                                                                                        ഡൌൺലോഡ് ചെയ്യൂ

Saturday, July 17, 2010

നീറോയെക്കാൾ മികച്ച ബേണിംഗ് സോഫ്റ്റ്വെയർ?




                                    സോഫ്റ്റ്വെയർ പരിചയം

         ജനകീയ burning software ആയ Nero പോലെയുള്ള മറ്റൊരു മികച്ച software ആണ് Ashampoo burning studio .ഇതിന്റെ സൌജന്യ എഡിഷനിൽ നീറോയിലില്ലാത്ത പല സൌകര്യങ്ങളും ഉണ്ട്.നീറോയിൽ പണം കൊടുത്തു വാങ്ങേണ്ട പല option ഉം ഇതിൽ കാണാം.ഉദാഹരണത്തിന്,dvd film creation അഷാമ്പൂവിൽ സൌജന്യമായി നൽകിയിരിക്കുന്നു.
മറ്റ് പ്രത്യേകതകൾ 
                                         
            1.cd,dvd,blue ray disc തുടങ്ങിയവയുടെ burning,erasing,back up .
            2.Audio cd നിർമ്മാണം,mp3 നിർമ്മാണം,Audio cd ripping
           3.video dvd,vcd,super vcd എന്നിവയുടെ നിർമ്മാണം
           4.iso ഇമേജുകളിൽ നിന്ന് cd/dvd/blue ray disc എന്നിവ     ഉണ്ടാക്കാം.project ൽ നിന്ന് disc image(iso) ഉണ്ടാക്കാം.
           5.വേഗതയുടെ കാര്യത്തിൽ നീറോയെക്കാൾ മികച്ചതാണിതെന്ന് 2 വർഷത്തെ അനുഭവം.

Friday, July 16, 2010

ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.......

മലയാള ലളിത ഗാനത്തിന്റെ ഉദയത്തിനും വളർച്ചക്കും പിന്നിലെ ആകാശവാണിയുടെ പങ്ക് ഒരിക്കലും അവഗണിക്കാൻ കഴിയില്ല.വളരെയേറെ സംഗീതജ്ഞരും പാട്ടെഴുത്തുകാരും ഇക്കാര്യത്തിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.അതിൽ എം.ജി.രാധാക്യഷ്ണന്റെ പങ്ക് വളരെ വലുതാണ്.അദ്ദേഹം ഈണം നൽകിയ ഒരു പ്രസിദ്ധ ഗാനമിതാ:


ഗാനരചന :കാവാലം നാരായണപ്പണിക്കർ
സംഗീതം :എം.ജി.രാധാക്യഷ്ണൻ
പാടിയത് :സുജാത
രാഗം :ഹിന്ദോളം
                               ഡൌൺലോഡ് ചെയ്യൂ

Thursday, July 15, 2010

ഇന്ത്യൻ രൂപയ്ക്ക് പുതിയ രൂപം

ഇന്ത്യന്‍ രൂപയ്ക്ക്‌ പുതിയ ചിഹ്നം
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയ്ക്ക്‌ പുതിയ ചിഹ്നത്തിന്‌ അംഗീകാരം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ചിഹ്നം കേന്ദ്രമന്ത്രി അംബികാ സോണി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കുള്ളതുപോലെ രൂപയ്ക്കും പുതിയ ചിഹ്നം ആവശ്യമാണെന്നും രൂപയുടെ രാജ്യാന്തര അംഗീകാരത്തിനുള്ള തെളിവാണ്‌ ഇതെന്നും മന്ത്രി പറഞ്ഞു.
മു‍ബൈ ഐ.ഐ.ടിയിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയും തമിഴ്‌നാട്‌ സ്വദേശിയുമായ ഉദയകുമാറാണ്‌ പുതിയ ചിഹ്നത്തിന്‌ രൂപം നല്‍കിയത്‌. ദേവനാഗരി ലിപിയിലെ 'ര' എന്ന അക്ഷരവും ഇംഗ്ലീഷിലെ 'ആര്‍' എന്ന അക്ഷരവും സംയോജിച്ചാണ്‌ ഉദയകുമാര്‍ ചിഹ്നം രൂപകല്‍പ്പന ചെയ്തത്‌. ചിഹ്നത്തില്‍ സമാന്തരമായുള്ള രണ്ട്‌ വരകളും നടുവിലുള്ള ഒഴിഞ്ഞ സ്ഥലവും ദേശീയ പതാകയേയും രണ്ട്‌ കനംകൂടിയ വരകള്‍ രാജ്യത്തിനകത്തെയും മറ്റുരാജ്യങ്ങളുമായുള്ള സാമ്പത്തിക സന്തുലനത്തെയും സൂചിപ്പിക്കുന്നു. ഇപ്പോള്‍ ആര്‍.എസ്‌ എന്നും ഐ.എന്‍.ആര്‍ എന്നുമാണ്‌ ഇന്ത്യന്‍ കറന്‍സിയെ സൂചിപ്പിക്കുന്നത്‌. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീരാജ്യങ്ങളുടെ കറന്‍സിയും രൂപയാണ്‌.
 
ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച പുരോഗമിക്കുന്നതാണ്‌ പുതിയ ചിഹ്നം തിരഞ്ഞെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. കൂടാതെ ഡോളര്‍, യൂറോ, പൗണ്ട്‌ തുടങ്ങിയ പ്രമുഖ നാണയങ്ങളെല്ലാം പ്രത്യേക ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ്‌ രേഖപ്പെടുത്താറുള്ളത്‌. തുടര്‍ന്ന്‌ ചിഹ്നം രൂപകല്‍പന ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കി. തിരഞ്ഞെടുക്കപ്പെടുന്ന ചിഹ്നം രൂപകല്‍പന ചെയ്യുന്നവര്‍ക്ക്‌ രണ്ടര ലക്ഷം രൂപയാണ്‌ കേന്ദ്രസര്‍ക്കാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്‌. രൂപയെ സൂചിപ്പിക്കുന്നതിനായി ചിഹ്നം കൊണ്ടുവരുമെന്ന്‌ കഴിഞ്ഞ പൊതു ബജറ്റിലാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌.(വീക്ഷണം,15-07-2010)

ഭാരതത്തിന്‍റെ സ്വന്തം ബ്രൌസർ

ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് 'എപ്പിക്കി'ന് പിന്നില്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കും.

ഭാരതത്തിന്‍റെ സ്വന്തം ബ്രവ്സര്‍ എപ്പിക്കിനെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു....

മുതുവേലിപ്പാപ്പച്ചന്റെ മകൾ പെറ്റ റോസിലി : അയ്യപ്പപ്പണിക്കരുടെ ഒരു കാർട്ടൂൺ കവിത

   അയ്യപ്പപ്പണിക്കരുടെ ഒരു കാർട്ടൂൺ കവിത കേൾക്കൂ

ലോകത്തിലെ ഏറ്റവും മോശം സിനിമ ഏത്?

സിനിമാ സർവേകൾ                                                                                       വിവിധ സിനിമാ പ്രസിദ്ധീകരണങ്ങൾ,സംഘടനകൾ,വെബ് സൈറ്റുകൾ എന്നിവ മികച്ച സിനിമകൾ കണ്ടെത്താൻ സർവെകൾ നടത്താറുണ്ട്.ഈ സർവേ ഫലങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾ ഉണ്ടാക്കാറുമുണ്ട്.അമേരിക്കൻ സർവേകൾ പലപ്പോഴും ഹോളിവുഡിനു അമിത പ്രാധാന്യം നൽകുന്നുണ്ട്.യൂറോപ്യൻ,ഏഷ്യ ൻ,ലാ‍റ്റിനമേരിക്കൻ,ആഫ്രിക്കൻ ഭാഷകളീലൊന്നും സിനിമകൾ ഉണ്ടാകുന്നില്ല എന്നു തോന്നും ചില സർവേകൾ കണ്ടാൽ.ചില പ്രസിദ്ധ സർവേ ഫലങ്ങൾ കാണൂ:




   
  



By THE FILM CRITICS OF THE NEW YORK TIMES









           നല്ല ചിത്രങ്ങൾ മാത്രമല്ല,മോശം ചിത്രങ്ങളും ഏതെന്ന് കാണൂ:







Sunday, July 11, 2010

പുറപ്പാടിന്റെ റെഗ്ഗെ താളം : ബോബ് മാർലിയുടെ വിശ്രുതഗാനം

                                'EXODUS' by BOB MARLEY
                                                      
പ്രശസ്ത ജമൈക്കൻ ഗായകനായ ബോബ് മാർലി(1945-1981)യും റെഗ്ഗെ സംഗീതവും അദ്ദേഹത്തിന്റെ മരണത്തിനു 30 വർഷത്തിനു ശേഷവും ഇന്നും ആരാധകർക്കു പ്രിയതരമാണ്.അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ഗാനമിതാ!                                
Bob Marley & The Wailers - Exodus .mp3
Found at bee mp3 search engine
                                       
LYRICS 
Exodus: Movement of Jah people! Oh-oh-oh, yea-eah! 



....... 
Men and people will fight ya down (Tell me why!) 
When ya see Jah light. (Ha-ha-ha-ha-ha-ha-ha!) 
Let me tell you if you're not wrong; (Then, why?) 
Everything is all right. 
So we gonna walk - all right! - through de roads of creation: 
We the generation (Tell me why!) 
(Trod through great tribulation) trod through great tribulation. 

Exodus, all right! Movement of Jah people! 
Oh, yeah! O-oo, yeah! All right! 
Exodus: Movement of Jah people! Oh, yeah! 

Yeah-yeah-yeah, well! 
Uh! Open your eyes and look within: 
Are you satisfied (with the life you're living)? Uh! 
We know where we're going, uh! 
We know where we're from. 
We're leaving Babylon, 
We're going to our Father land. 

2, 3, 4: Exodus: movement of Jah people! Oh, yeah! 
(Movement of Jah people!) Send us another brother Moses! 
(Movement of Jah people!) From across the Red Sea! 
(Movement of Jah people!) Send us another brother Moses! 
(Movement of Jah people!) From across the Red Sea! 
Movement of Jah people! 
--- 
/Instrumental break/ 
--- 
Exodus, all right! Oo-oo-ooh! Oo-ooh! 
Movement of Jah people! Oh, yeah! 
Exodus! 
Exodus! All right! 
Exodus! Now, now, now, now! 
Exodus! 
Exodus! Oh, yea-ea-ea-ea-ea-ea-eah! 
Exodus! 
Exodus! All right! 
Exodus! Uh-uh-uh-uh! 

Move! Move! Move! Move! Move! Move! 

Open your eyes and look within: 
Are you satisfied with the life you're living? 
We know where we're going; 
We know where we're from. 
We're leaving Babylon, y'all! 
We're going to our Father's land. 

Exodus, all right! Movement of Jah people! 
Exodus: movement of Jah people! 
Movement of Jah people! 
Movement of Jah people! 
Movement of Jah people! 
Movement of Jah people! 

Move! Move! Move! Move! Move! Move! Move! 

Jah come to break downpression, 
Rule equality, 
Wipe away transgression, 
Set the captives free. 

Exodus, all right, all right! 
Movement of Jah people! Oh, yeah! 
Exodus: movement of Jah people! Oh, now, now, now, now! 
Movement of Jah people! 
Movement of Jah people! 
Movement of Jah people! 
Movement of Jah people! 
Movement of Jah people! 
Movement of Jah people! 

Move! Move! Move! Move! Move! Move! Uh-uh-uh-uh! 
Move(ment of Jah people)! 
Move(ment of Jah people)! 
Move(ment of Jah people)! 
Move(ment of Jah people)! Movement of Jah people! 
Move(ment of Jah people)! 
Move(ment of Jah people)! 
Movement of Jah people! 
Movement of Jah people! 
Movement of Jah people!


പുതിയ മലയാളം,തമിഴ്,ഹിന്ദി സിനിമാഗാനങ്ങൾ

ഏറ്റവും പുതിയ പുതിയ മലയാളം,തമിഴ്,ഹിന്ദി സിനിമാഗാനങ്ങൾ ഡൌൺലോഡ് ചെയ്യണോ?                                                                                       തമിഴ്                                                                                                    മലയാളം1                                                                                             മലയാളം2                                                                                               മലയാളം3                                                                                                  ഹിന്ദി1                                                                                                         ഹിന്ദി2                                                         

Saturday, July 10, 2010

വിവേകാനന്ദസ്വാമികളുടെ ചിക്കാഗോ പ്രസംഗം : ഓഡിയോ

ഭാരതം കണ്ട ഏറ്റവും മഹാനായ സംന്യാസിയുടെ  വിഖ്യാതമായ പ്രസംഗം                                                                                 WELCOME ADDRESS - Chicago, Sept 11, 1893

Sisters and Brothers of America,

It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order of monks in the world; I thank you in the name of the mother of religions, and I thank you in the name of millions and millions of Hindu people of all classes and sects.

My thanks, also, to some of the speakers on this platform who, referring to the delegates from the Orient, have told you that these men from far-off nations may well claim the honor of bearing to different lands the idea of toleration. I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. I am proud to tell you that we have gathered in our bosom the purest remnant of the Israelites, who came to Southern India and took refuge with us in the very year in which their holy temple was shattered to pieces by Roman tyranny. I am proud to belong to the religion which has sheltered and is still fostering the remnant of the grand Zoroastrian nation. I will quote to you, brethren, a few lines from a hymn which I remember to have repeated from my earliest boyhood, which is every day repeated by millions of human beings: "As the different streams having their sources in different paths which men take through different tendencies, various though they appear, crooked or straight, all lead to Thee."

The present convention, which is one of the most august assemblies ever held, is in itself a vindication, a declaration to the world of the wonderful doctrine preached in the Gita: "Whosoever comes to Me, through whatsoever form, I reach him; all men are struggling through paths which in the end lead to me." Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now. But their time is come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal.

                                ലോകമത പാർലമെന്റിൽ





                                       

സ്ത്രീ സ്വാതന്ത്ര്യം : മൌദൂദി ‘മൊഴിമുത്തുകൾ’

“പുരുഷന്മാർ ആവശ്യമായ സമ്പത്ത് സംഭരിക്കുകയും സ്ത്രീ വീട് ഭരിക്കുകയുമെന്ന പൊതുനിയമം താറുമാറായാൽ കുടുംബം തകരും”                    ********                                                                                           “സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തത,സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യം,ഇരുവിഭാഗത്തിന്റെയും സ്വതന്ത്ര ഇടപെടൽ എന്നീ തത്വങ്ങൾ അംഗീകരിച്ചതു കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങളിൽ കുടുംബജീവിതം ശിഥിലമായത്.”                                                                                 **********                                                                                               “പ്രക്യതി പുരുഷനും സ്ത്രീക്കും തുല്യമായ നിലയിലുള്ള ചുമതലകളല്ല നൽകിയിട്ടുള്ളത്.”                                                                                ********                                                                                           “നിങ്ങൾ ഏത് രൂപത്തിൽ ചിന്തിക്കുകയാണെങ്കിലും സ്ത്രീകളെ പുരുഷന്മാർ ചെയ്യുന്ന ജോലികൾക്കു വേണ്ടി സജ്ജമാക്കൽ പ്രക്യതിനിയമത്തിന് എതിരാണെന്ന് മനസ്സിലാക്കാൻ സാധിക്കും.”                                           ********                                                                                                     “എത്ര പരിശ്രമിച്ചാലും സ്ത്രീകളിൽ നിന്ന് ഇബ്നു സീന,അരിസ്റ്റോട്ടിൽ,ഷേക്സ്പിയർ,അലക്സാണ്ടർ,നെപ്പോളിയൻ,സ്വലാഹുദ്ദീൻ പോലുള്ള ഒരൊറ്റ ചിന്തകനെപ്പോലും ഉണ്ടാക്കിയെടുക്കാൻ സാധ്യമല്ല.” *********                                                                                           “സ്ത്രീ    ഭർത്താവിന്റെ വീടുസൂക്ഷിപ്പുകാരിയാണ്.”                                          ********                                                                                                    (മൌദൂദി എഴുതിയ ‘പർദ’ എന്ന ഗ്രന്ഥത്തിൽ നിന്ന്)                                       മൌദൂദി :വിക്കി പേജ്                                                                                    'പർദ ' വായിക്കൂ.                                                                                                     

Friday, July 9, 2010

ലോകത്തിലെ ഏറ്റവും മികച്ച സിനിമാ പോസ്റ്റർ

                        വാക്ക് ദ് ലൈൻ



                    ട്രിസ്റ്റാന-ലൂയി ബുനുവൽ    



                         പ്രിമോണിഷൻ             സ്ടാക്കർ-തർക്കോവ്സ്കി
നല്ല സിനിമാ പോസ്റ്ററുകൾ എല്ലായ്പോഴും സിനിമയുടെ ഏറ്റവും നല്ല പ്രതീകമായി മാറുന്നു.കണ്ടുമറന്ന സിനിമയുടെ ഗ്യഹാതുരസ്മരണകൾ പലപ്പോഴും ഉയർത്താറ് അതിന്റെ പോസ്റ്റർ ആണ്.മികച്ച സിനിമാകാരന്മാരെല്ലാം തന്നെ തങ്ങളുടെ സിനിമകളുടെ പോസ്റ്ററുകളുടെ രചനയിലും നല്ല ശ്രദ്ധ പതിപ്പിക്കാറുണ്ട്.
                                          
                      കൂടുതൽ കാണുക

Wednesday, July 7, 2010

ഭൂമിയാസകലം സ്വർഗ്ഗത്തിന്റെ നാറ്റമായിരുന്നു

ദൈവങ്ങൾ കിഴക്ക്                                                                                പാബ്ലോ നെരൂദ    
Pablo Neruda.jpg                                                                                                    അകലെ റംഗൂണിൽ വെച്ചാണ് എനിക്കു                                     ബോധ്യപ്പെട്ടത്,                                                               
 സർവേശ്വരനെപ്പൊലെ തന്നെ
ദൈവങ്ങളും സാധുവായ മനുഷ്യന്റെ
ശത്രുവാണെന്ന്.
വെള്ളത്തിമിംഗലങ്ങളെപ്പോലെ
വെണ്ണക്കല്ലിൽ നീട്ടിപ്പണിത ദൈവങ്ങൾ,
ധാന്യക്കതിരുകൾപോലെ
സ്വർണം പൂശിയ ദൈവങ്ങൾ,
ജന്മപാപത്തിൻ ചുറ്റിപ്പിണയുന്ന നാഗദൈവങ്ങൾ,
ക്രിസ്തു അവന്റെ ഭീകരമായ കുരിശിൽ
എന്നെ പോലെ.
ശുദ്ധശൂന്യമായ അനന്തതയുടെ വിരുന്നോർത്ത്
പുഞ്ചിരികൊള്ളുന്ന നഗ്നകോമളരായ
ബുദ്ധന്മാർ,
എല്ലാവരും സർവശക്തന്മാർ.
അവരുടെ സ്വർഗം നമ്മുടെ മുതുകിൽ
അടിച്ചേൽ‌പ്പിക്കാൻ കഴിവുള്ളവർ.
ഭക്തി വാങ്ങിയെടുക്കാനും രക്തം
തിളപ്പിച്ചെടുക്കാനും
പിസ്റ്റളും പീഡനവുമുള്ളവർ.
മനുഷ്യർ സ്വന്തം ഭീരുത്വം മറച്ചുവെക്കാനായി
ഉണ്ടാക്കി വെച്ച ഭീകരമൂർത്തികൾ.
ഇതെല്ലാം ഇതേപടി അവിടെയുണ്ടായിരുന്നു,
ഭൂമിയാസകലം സ്വർഗ്ഗത്തിന്റെ നാറ്റമായിരുന്നു,
സ്വർഗ്ഗത്തിന്റെയും
സ്വർഗ്ഗത്തിന്റെ വിൽ‌പ്പനച്ചരക്കുകളുടെയും.

Tuesday, July 6, 2010

ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ കോഹിനൂർ രത്നം

ഒരപൂർവ സുന്ദരഗാനം;ഇനി തിരികെ വരാത്ത വസന്തകാലത്തിലെ ഒരു സുന്ദരസൂനം.
                                                                                                                    'തില്ലാന മോഹനാംബാൾ’ എന്ന തമിഴ് സിനിമയിലെ എസ്.ജാനകി പാടിയ അപൂർവ സുന്ദര ഗാനം.ഈ ഗാനം പാടാൻ ആദ്യം നിർമ്മാതാക്കൾ ക്ഷണിച്ചത് അന്നത്തെ പ്രസിദ്ധഗായികയായിരുന്ന പി.ലീലയെയായിരുന്നു.എന്നാൽ അവർ പറഞ്ഞത് ഇത് പാടാൻ ലതാ മങ്കേഷ്കറിനേ കഴിയൂ എന്നായിരുന്നു.എങ്കിലും ,ഒരു പുതിയ ഗായിക ഉണ്ട്,അവർ പാടിയേക്കാം എന്ന് ജാനകിയെ സൂചിപ്പിച്ചു കൊണ്ട് പി.ലീല പറഞ്ഞതിൻ പ്രകാരം ജാനകിയെക്കൊണ്ട് പാടിക്കുകയായിരുന്നു.കാരൈക്കുറിച്ചി അരുണാചലം എന്ന നാഗസ്വരവിധ്വാന്റെ നാഗസ്വരത്തോടൊപ്പം ലയിച്ചു ചേർന്നിരിക്കുന്നു,ഈ ഗാനം.                                                                                                                    കേൾക്കൂ
  
ഡൌൺലോഡ് ചെയ്യൂ 

   എസ്.ജാനകി : വിക്കി പേജ്                                                                                                

                                                                                                                                                                                                                                                          

Monday, July 5, 2010

യൂ ടൂബിൽ നിന്നും മറ്റും വീഡിയോ,ഓഡിയോ എന്നിവ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

                                     സോഫ്റ്റ്വെയർ പരിചയം

യൂ ടൂബിൽ നിന്നും മറ്റും വീഡിയോ,ഓഡിയോ എന്നിവ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

യൂ ടൂബ്,ഓർകൂട്ട് എന്നിവയിൽ  നമ്മെ ഒരിക്കലും വീഡിയോ ഡൌൺലോഡ് ചെയ്യാൻ അനുവദിക്കാറില്ല.അതുപോലെ രാഗ,ദേവരാഗം തുടങ്ങിയ സംഗീത സൈറ്റുകളും നേരിട്ടുള്ള ഡൌൺലോഡ് അനുവദിക്കുന്നില്ല.ഇത്തരം സൈറ്റുകളി നിന്ന് വീഡിയോ,ഓഡിയോ എന്നിവ streaming ലൂടെ നിങ്ങളുടെ പി.സി.യിൽ സേവ് ചെയ്യുന്നതിന് താ‍ഴെ കാണുന്ന മാർഗങ്ങൾ ഉപയോഗിക്കാം.

1.ഓർബിറ്റ് ഡൌൺലോഡർ

ഇത് streaming ലൂടെയാണ് വീഡിയോ,ഓഡിയോ എന്നിവ ഡൌൺലോഡ് ചെയ്യുന്നത്.ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബ്രൌസറിൽ താഴെ കാണിച്ച  പോലൊരു പുതിയ  ടൂൾ പ്രത്യക്ഷപ്പെടുന്നു.ഡൌൺലൊഡ് ചെയ്യാനുദ്ദേശിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.ഉടൻ മേൽ ടൂളിലെ ആദ്യ ബട്ടനിൽ 1  എന്നു പ്രത്യക്ഷപ്പെടുന്നു.
ഉടനെ തൊട്ടടുത്ത ബട്ടനിൽ
        ക്ലിക്ക് ചെയ്യുക.നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ അല്ലെങ്കിൽ ഓഡിയോ പി.സി.യിലേക്ക് സേവ് ചെയ്യപ്പെടുന്നു. പ്രസ്തുത ഫയലിന്റെ path ,default  ആയി c-->downloads എന്ന ഫോൾഡർ ആയിരിക്കും.ഇത് നമുക്ക് മാറ്റിക്കൊടുക്കാവുന്നതാണ്.tools-->preferences-->location എന്നിങ്ങനെ പോയി സേവ് ചെയ്യേണ്ട ഫോൾഡർ സെറ്റ് ചെയ്യാം.ഇങ്ങനെ ഡൌൺലോഡ് ചെയ്യവേ നാം കണ്ടുകൊണ്ടിരിക്കുന്ന വീഡിയൊ stop  ചെയ്താലും ഡൌൺലോഡ് നടന്നു കൊണ്ടിരിക്കും.ഇത്തരത്തിലുള്ള ഡൌൺലോഡിംഗ് Internet Explorer ൽ മാത്രമേ ശരിയായി നടക്കുന്നതായി കാണുന്നുള്ളു.

             Orbit downloader നല്ലൊരു ഡൌൺലോഡ് മാനേജരാണ്.വലിയ ഫയലുകൾ സാധാരണരീതിയിൽ (streaming ലൂടെയല്ലാതെ) ഡൌൺലോഡ് ചെയ്യുമ്പോൾ കണക്ഷൻ മുറിഞ്ഞു പോയി പിന്നീട് വരുമ്പോൾ ഡൌൺലോഡിംഗ് നിന്നിടത്തു വെച്ച് തുടങ്ങാം.എത്ര വലിയ ഫയലുകളും വളരെ വേഗത്തിൽ ഡൌൺലോഡ് ചെയ്യുന്നു ഈ പ്രോഗ്രാം.

ഈ പ്രോഗ്രാം ഡൌൺലോഡ് ചെയ്യുക
 
    

2.റിയൽ പ്ലെയർ
              Real player ഇൻസ്റ്റാൾ ചെയ്താലും ഇത്തരത്തിൽ streaming ലൂടെ വീഡിയോ ഡൌൺലോഡ് ചെയ്യാം.Real player ലെ TOOLS---->preferences--->download and recording --->enable web downloading and recording എന്ന ചെക്ക് ബോക്സിൽ ടിക് ചെയ്യുക.ഇതിനു ശേഷം ഡൌൺലൊഡ് ചെയ്യാനുദ്ദേശിക്കുന്ന വീഡിയോ പ്ലേ ചെയ്യുക.വീഡിയോയുടെ തൊട്ടു മുകളിലായി താഴെ കാണിച്ച പോലൊരു ബട്ടൺ പ്രത്യക്ഷപ്പെടുന്നു.
ഇതിൽ ക്ലിക്ക് ചെയ്താൽ ഫയൽ C:\Documents and Settings\My Documents\My Videos\RealPlayer Downloads\എന്ന ഫോൾഡറിൾ സേവ് ആകുന്നു. ഈ path നമുക്ക് TOOLS---->preferences--->download and recording ൽ  ചെന്ന് മാറ്റാവുന്നതാണ്.
          റിയൽ പ്ലെയർ ഉപയോഗിച്ചുള്ള ഡൌൺലോഡിംഗ് Internet Explorer ൽ മാത്രമേ ശരിയായി നടക്കുന്നതായി കാണുന്നുള്ളു.

ഈ പ്രോഗ്രാം ഡൌൺലോഡ് ചെയ്യുക  
    

Sunday, July 4, 2010

പെട്രോളിയം വില വർധന : ഒരു ആർ.കെ.ലക്ഷ്മൺ കാർട്ടൂൺ

                             ഒരു ആർ.കെ.ലക്ഷ്മൺ കാർട്ടൂൺ




നരകത്തിൽ രണ്ട് ഹാഫ്ടൈമുകൾ




TWO HALF TIMES IN HELL(1962)

ഭാഷ : ഹങ്കേറിയൻ
സംവിധായകൻ:സൊൽതാൻ ഫാബ്രി


              ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഈ സിനിമ. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽ‌പ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
        ജർമ്മൻ അധിനിവേശത്തിൻ കീഴിലെ ഹങ്കറിയിലാണ് കഥ നടക്കുന്നത്. 
സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങൾ മാത്രം ശേഷിച്ചിട്ടുള്ള ഏതാനും തടവുകാരാണ് 
സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
              ബാരക്കിലെ,മുൻ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്ന ഡിയോ 
എന്ന തടവുപുള്ളിയെ മേധാവി പ്രത്യേകമായി വിളിപ്പിക്കുന്നു.സൈനികാധിപനായ ഫർഹറിന്റെ ജന്മദിനാഘോഷത്തിന്റെ 
ഭാഗമായി ജർമ്മൻ പട്ടാളക്കാരുടെ ടീമും തടവുകാരുടെ ടീമും തമ്മിലുള്ള 
ഫുട്ബോൽ മത്സരം സംഘടിപ്പിക്കുകയാണെന്നും പ്രൊഫഷണൽ കളിക്കാരനായ ഡിയോ വേണം ടീം ഉണ്ടാക്കിയെടുക്കാനും നയിക്കാനുമെന്നും അയാളെ അറിയിക്കുന്നു.ഡിയോവിന് ഈ അവസരം തന്റെ സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗമായി തോന്നുന്നു.തുടർന്ന് കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് നല്ലഭക്ഷണവും ജോലിയിൽ നിന്നുള്ള വിടുതിയും നൽകപ്പെടുന്നു.ഒരു പന്ത് ലഭിക്കുമ്പോൾ ഡിയോ അനുഭവിക്കുന്ന ഹർഷോന്മാദം അളവറ്റതാണ്.പന്ത് ലഭിച്ച ഉടനെ എല്ലാം മറന്ന് അയാളത് തട്ടിക്കളിക്കുന്ന ദ്യശ്യം ഈ സിനിമയിലെ മറക്കാനാകാത്ത കാഴ്ചയാണ്.ഡിയോ ഉത്സാഹത്തോടെ കളിക്കാരെ സംഘടിപ്പിക്കുന്നു.എല്ലാ ദുരിതങ്ങൾക്കിടയിലും അയാളൊരു കളിക്കാരനായി മാറുന്നു.പട്ടിണികോലങ്ങളായ തടവുകാരിൽ നിന്നും ഒരു നല്ല ടീമിനെ 
രൂപപ്പെടുത്തുന്നു,അയാൾ.
   ഈ ടീമിന് ലഭിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് അവർ ജയിലിൽ നിന്ന് ഒളിച്ചോടുന്നു,തുടർന്ന് പിടിക്കപ്പെടുന്നു.പട്ടാളനിയമമനുസരിച്ച് അവർക്ക് ലഭിക്കേണ്ട വധശിക്ഷയിൽ നിന്നും ഫുട്ബോൾ മാച്ച് തീരുന്നതുവരെ ഒഴിവാക്കുന്നു.പക്ഷെ അത്തരത്തിലൊരു ജീവൻ തങ്ങൾക്ക് വേണ്ടെന്ന് ഒരേ സ്വരത്തിൽ അവർ പറയുന്നു. തുടർന്ന് കമാന്റർ കളി നടക്കുന്നതിനു വേണ്ടിയെങ്കിലും അവർക്ക് ശുഭപ്രതീക്ഷ നൽകുന്നു: കളി പൊരുതി ജയിക്കുക;നിങ്ങളുടെ ശിക്ഷയിൽ എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കാം 
എന്നാണാ വാഗ്ദാനം.
      കളി ഇപ്പോൾ അക്ഷരാർഥത്തിൽ ഒരു ജീവന്മരണപ്പോരാട്ടമായി മാറുന്നു.മത്സരത്തിന്റെ ആവേശകരമായ ചിത്രീകരണം ഉദ്വേഗത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ.തങ്ങളൂടെ കളി 
എപ്രകാരമാക്കിയാലാണ് തങ്ങൾക്ക് രക്ഷ കിട്ടുക എന്ന് നിർണയിക്കാനാകാതെ ഡിയോ കുഴങ്ങുന്നു.പൊരിഞ്ഞു കളിച്ച് ജർമ്മൻകാരെ തോൽ‌പ്പിച്ചാൽ ആ കുറ്റത്തിനു തന്നെ തങ്ങൾ കൊല്ലപ്പെടാം.അതല്ല, ജർമ്മൻകാർ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ,തിന്ന ഭക്ഷണത്തിനും ലഭിച്ച ചെറിയ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടാം.ഒത്തുകളിയിലെ ഫുട്ബോൾ വിരുദ്ധത ബോദ്ധ്യതപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റം തന്നെ.ഇപ്രകാരം ഊരാക്കുടുക്കിലാകുന്ന അവർ ആദ്യ ഘട്ടത്തിലെ ആലസ്യം 
കളഞ്ഞ് ഉഷാറായി കളിക്കുകയും ജർമ്മൻകാർക്കുമേൽ മേൽകൈ നേടുകയുമാണ്.ഇത് ജർമ്മൻ മേധാവിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഫാസിസ്റ്റായ അയാൾ റിവോൾവർ എടുത്ത് തടവുകാരുടെ ടീമിലെ 11 കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു.
              ഫാസിസത്തിന്റെ നീതിശാസ്ത്രം പരപീഡനരതിയുടെതു 
തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ സിനിമ കളികണ്ടാനന്ദിക്കുന്ന എല്ലാവരുടെയും(പ്രേക്ഷകന്റെയും) മാനസികാവസ്ഥയുടെ യുക്തിയെ തന്നെയാണ് 
വിചാരണ ചെയ്യുന്നത്.

Friday, July 2, 2010

ഘനശ്യാമസന്ധ്യാ ഹ്യദയം,നിറയേ മുഴങ്ങി,മഴവില്ലിൻ മാണിക്യ വീണ

                                 എം.ജി.രാധാക്യഷ്ണൻ(M.G.RADHAKRISHNAN)

മലയാള സിനിമാസംഗീത ലോകത്തിലെ മഹാരഥന്മാരായ ജി.ദേവരാജൻ,കെ.രാഘവൻ,ദക്ഷിണാമൂർത്തി എന്നിവരുടെ സുവർണ കാലത്തിനു ശേഷം രണ്ടാമതൊരു വസന്തം സിനിമാ സംഗീതത്തിനു നൽകിയ ത്രിമൂർത്തികളിൽ ഒരാളാണ് എം.ജി.രാധാക്യഷ്ണൻ.മറ്റ് രണ്ട് പേരായ ജോൺസൺ,രവീന്ദ്രൻ എന്നിവരിൽ നിന്നും അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ആ സംഗീതത്തിലെ ഫോക്ക് സ്പർശമാണ്.

മലയാള ലളിത സംഗീതത്തിനു ആകാശവാണിയിലൂടെ പുതുജീവൻ നൽകിയതും അദ്ദേഹം തന്നെ.


                                        ജീവിത രേഖ

ജനനം:29.7.1940 ഹരിപ്പാട്. പിതാവ് മലബാര്‍ ഗോപാലന്‍നായര്‍ ഹാര്‍മോണിയം വായനക്കാരനായിരുന്നു. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം വിജയിച്ചു. കള്ളിച്ചെല്ലമ്മ (1969) എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗാനം പാടി. തമ്പ് എന്ന ചിത്രം മുതല്‍ മുപ്പതോളം ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചു. തിരുവനന്തപുരം ആകാശവാണി നിലയത്തിലെ സംഗീതസംവിധായകനായി ജോലി ചെയ്തിരുന്നു. ഗായകരായ കെ. ഓമനക്കുട്ടി, എം.ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങള്‍.



എം.ജി.രാധാക്യഷ്ണൻ സ്പർശം നിറഞ്ഞു നിൽക്കുന്ന ഒരു ലളിതഗാനം  കേൾക്കൂ.                                                                                                                                                                  ഈ ഗാനം ഡൌൺ ലോഡ് ചെയ്യൂ

എം.ജി.രാധാക്യഷ്ണൻ:വിക്കി പേജ്