Sunday, June 6, 2010

ശ്രാന്തമംബരം :ഇഷ്ട ഗാനങ്ങളിലൊന്ന്

                                                                      
സിനിമ                  അഭയം
Musician           വി ദക്ഷിണാമൂര്‍ത്തി


Lyricist(s)     ജി ശങ്കരക്കുറുപ്പ്‌

Year                    1970

Singer(s)        കെ ജെ യേശുദാസ്‌

Raga(s) Used    ചാരുകേശി



ശ്രാന്തമംബരം
നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധക്ലേശ രോമന്ഥം
മമ സ്വാന്തം
ശ്രാന്തമംബരം
ദ്രുപ്തസാഗര ഭവദ്രൂപ ദർശനാൽ
അർദ്ധ സുപ്തമെൻ ആത്മാ-
വന്തർലോചനം തുറക്കുന്നു
നീ അപാരതയുടെ നീലഗംഭീരോദാരച്ഛായ
നിൻ ആശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു
ശ്രാന്തമംബരം
ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹനഗാനാലാപാൽ
ഉദ്രസംഫണല്ലോല കല്ലോലജാലം പൊക്കി
രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ
വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽ കൊത്തേ-
റ്റാനന്ദമൂർച്ഛാധീനം അങ്ങനെ നിലകൊൾവൂ
തത്തുകെൻ ആത്മാവിങ്കൽ
കൊത്തുകെൻ ഹൃദന്തത്തിൽ
ഉത്തുംഗ ഫണാഗ്രത്തിലെന്നെയും
വഹിച്ചാലും!....

കേൾക്കുക



ഡൌൺലോഡ് ചെയ്യുക

6 comments:

  1. ഒരുപാടുനാ‍ാളായി തെരഞ്ഞിരുന്ന പാട്ടായിരുന്നു ഇത്. ഇതിന്റെ കമ്പോസിങ്ങിനെപ്പറ്റിയുള്ള കഥകൾ കേട്ടിട്ടുണ്ട്. സന്തോഷം, ജാഫർ.

    ReplyDelete
  2. സുഹൃത്തേ, പദാനുപദം ഒരു തർജമ - ലളിതമായി ഒന്നു തരുമോ?

    ReplyDelete
    Replies
    1. എനിക്കും അറിയാൻ ആഗ്രഹം

      Delete
  3. ഈ പാട്ടിന്റെ (കവിതയുടെ ) അർത്ഥം 99% മലയാളികൾക്കും (ഞാൻ ഉൾപ്പെടെ ) അറിയില്ല...പലരോടും ചോദിച്ചു മടുത്തു... ഇനി കവിയോടു ചോദിക്കാമെന്നു വെച്ചാൽ അദ്ദേഹം ജീവിച്ചിരിക്കുന്നുമില്ല... 😪

    ReplyDelete