ജയിലിലെ സമാഗമം
ഭർത്താവ് ഇരുമ്പഴികൾക്കകത്താണ്. ഭാര്യ പുറത്ത് ,അകത്തേക്കു കൺനട്ടു നിൽക്കുന്നു
അവരെത്രയടുത്താണ്;വെറും അംഗുലങ്ങളുടെ അകലം എന്നിട്ടും അവരെത്ര അകലെയാണ്. ആകാശവും ആഴക്കടലും പോലെ . അവരുടെ ആശയറ്റ മിഴികൾ വാക്കുകൾക്കുച്ചരിക്കാനാവാത്ത കഥകൾ പറയുന്നു. ഓരോ വാക്കിനും മുൻപ് അവയിൽ കണ്ണുനീർ വിതുമ്പുന്നു. ഈ സമാഗമം കണ്ട് മനസ്സിളകാത്തവർ ആരുണ്ട്?
No comments:
Post a Comment