Directed by Hiroshi Teshigahara
Written by Kōbō Abe
Starring Eiji Okada
Kyoko Kishida
Cinematography Hiroshi Segawa
Running time 123 min
Language Japanese
1964 -ൽ സാധാരണ ചലചിത്രങ്ങളിൽ നിന്നു വിസ്മയകരമായ
വിധത്തിൽ അകന്നു നിൽക്കുന്ന ശക്തവും സുന്ദരവുമായ ഒരു ചിത്രം
ജപ്പാന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.ഹിറോഷി തെഷിഗഹാര
എന്ന സംവിധായകന്റെ ‘വുമൻ ഇൻ ദ ഡൂൺസ്’എന്ന ചലച്ചിത്രം
ശാശ്വത മൂല്യമുള്ള അപൂർവം ചിത്രങ്ങളുടെ നിരയിൽ
പെടുന്നു.’മറ്റൊരുവന്റെ മുഖം’,നശിപ്പിക്കപ്പെട്ട ഭൂപടം’തുടങ്ങിയ
നോവലുകളുടെ കർത്താവായ കോബോ ആബേയുടെ നോവലിനെ
ആധാരശിലയാക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന സിനിമ
സാഹിത്യത്തിന്റെയോ ഇതര കലാരൂപങ്ങളുടെയോ സ്വാധീനത്തെ
പാടെ നിരാകരിക്കുകയും ചലചിത്രത്തിന്റെ തനതായ രൂപഭാവങ്ങളു
ൾകൊള്ളുകയും ചലചിത്രത്തിന് എന്തുമാത്രം ശക്തിയുണ്ടാകാം എന്നു
പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.മണൽ കൂനകളിലെ
സ്ത്രീയെക്കുറിച്ചുള്ള ആബേയുടെ ആഖ്യാനം ജീവിതത്തോടുള്ള
സത്യസന്ധത കൊണ്ട് അഭിരാമമായിത്തീർന്നിരിക്കുന്നു.ഈ കഥയുടെ
സിനിമാ രൂപമാകട്ടെ പല ചലചിത്രകാരന്മാരും ബാഹ്യമായ ആ
ർഭാടമായി മാത്രം ഉപയോഗിക്കുന്ന ആധുനികതയെ ആന്തരിക
ഭാവങ്ങളിൽ പ്രതിഷ്ടിക്കുന്നു.
തെഷിഗഹാര നമുക്കു കാട്ടിത്തരുന്ന പ്രപഞ്ചത്തിൽ
മലരണിക്കാടുകളില്ല,മരതക ശോഭകളുമില്ല.നോക്കെത്താ ദൂരത്തോളം
പരന്നു പരന്നു കിടക്കുന്ന മണൽ കൂനകൾ മാത്രം.
ഷട്പദവിജ്ഞാനീയത്തിൽ കുതുകിയായ ഒരു യുവാവ്
ഏകാന്തമായ കടൽക്കരയിൽ തന്റെ മാത്യകകൾ ശേഖരിക്കുന്നതിൽ
വ്യാപ്യതനായിരിക്കുന്നു.സമയം വൈകിയപ്പോൾ ഗ്രാമീണർ അയാളെ
രാത്രി കഴിക്കാനായി അവിടത്തെ സ്ത്രീയുടെ വീട്ടിലേക്കു
കൊണ്ടുപോയി.മണൽ കൂമ്പാരങ്ങൾക്കു നടുവിലെ വലിയൊരു
കുഴിയിലാണു ഈ സ്ത്രീയുടെ വീട്.നാട്ടുകാർ അയാളെ നൂലേണിയുടെ
സഹായത്തോടെ വീട്ടിലേക്കിറക്കുന്നു.രാത്രി അയാളവിടെ കഴിച്ചു
കൂട്ടി.അസ്വസ്ഥമായിരുന്നു രാത്രി.കാരണം കൂരക്കുമേൽ സദാ
മണലിടിഞ്ഞു വീഴുകയാണു.പിറ്റേന്നു രാവിലെ ഉണർന്നെഴുനേറ്റ
അയാൾ ഒരു സത്യം മനസ്സിലാക്കി, താനൊരു കുരുക്കിൽ
പെട്ടിരിക്കുകയാണ് .ഈ പെണ്ണിൽ നിന്നും അവളുടെ വാസസ്ഥലത്തു
നിന്നും തനിക്കുമോചനമില്ല.ഇനിയങ്ങോട്ടു രക്ഷപ്പെടാനുള്ള മനുഷ്യന്റെ
ദാഹമാണ് നാം കാണുന്നത്.പക്ഷെ എല്ലാം വെറും
കൈകാലിട്ടടിക്കലിൽ മാത്രമായി കലാശിച്ചു. ഈ ശ്രമങ്ങൾക്കിടയിൽ
അനുസ്യൂതമായി വന്നു വീഴുന്ന മണൽതരികളെ നീക്കം ചെയ്യാനുള്ള
അയാൾ അവളെ സഹായിക്കുന്നുമുണ്ട്.അങ്ങനെയൊരിക്കൽ
നഗ്നയായിരുന്ന അവളുടെ ശരീരത്തിലെ മണൽതരികൾ
തുടച്ചുനീക്കുമ്പോൾ അയാൾ അവളെ കണ്ടെത്തി.സുദീർഘമായ
ആലിംഗനം.പിന്നെ അനിവാര്യമായ സംയോഗം. തടവിലാക്കപ്പെട്ട
ജീവിതം അങ്ങനെ തുടരുകയാണ്.അവൾ ഗർഭിണിയായി.ഒടുവിലൊരു
നാൾ അവൾ പ്രസവ വേദനകൊണ്ട് പുളയവെ മണൽകൂനകൾക്കു
മുകളിൽ പ്രത്യക്ഷപ്പെടാറുള്ള ആ മുഖങ്ങൾ അപ്പൊഴുമെത്തി.അവളെ
കൊണ്ടു പോകാനായി ഒരു നൂലേണി അവർ താഴേക്കെറിഞ്ഞു.അവൾ
മുകളിലേക്കു കയറി.അവരൊന്നിച്ചു പോവുകയും ചെയ്തു.ഈ
തിടുക്കങ്ങൾക്കിടയിൽ നൂലേണി വലിച്ചെടുക്കാൻ അവർ മറന്നു
പോയി.കാത്തിരുന്ന മുഹൂർത്തം ഒടുവിൽ
വന്നെത്തിയിരിക്കുന്നു.അയാൾ നൂലേണി മുകളിലേക്കു കുതിച്ചു.കട
ൽതീരത്തേക്കു പറന്നു.വഴിക്കു വെള്ളത്തിന്റെ ഒരുറവ അയാൾ
കാണുന്നു.ജലക്ഷാമം പരിഹരിക്കാനുള്ള ഒരു പദ്ധതിയെപ്പറ്റി
ആലോചിച്ചു കൊണ്ട് അയാൾ നൂലേണി വഴി തിരിച്ചിറങ്ങുകയാണ്.
വിവിധ ദിശകളിൽ നിന്നു വിവിധാർഥഭേദങ്ങളിൽ
നോക്കിക്കാണാവുന്ന ഒരു സിനിമയാണിത്.മോചനത്തെ സ്നേഹിക്കാൻ
തുടങ്ങുമ്പോൾ തടവറയിലേക്കു സ്വയം നയിക്കപ്പെടുന്ന
വിധിവൈപരീത്യത്തെയാണ് സിനിമ ഒടുവിൽ
കാട്ടിത്തരുന്നത്.സ്ഥലകാലാതിർത്തികൾ ബാധകമല്ലാത്ത
വലിയ ഉപകാരം..
ReplyDeleteതപ്പി നോക്കട്ടെ..കിട്ടാതിരിക്കില്ല.
നല്ല ചിത്രങ്ങളെക്കുറിച്ച് ഇനിയുമെഴുതൂ...
ഇത് ഉടൻ കാണണം. പലയിടത്തും ഇതൊരു സംഭവമാണെന്നു എഴുതിക്കണ്ടു. പരാമർശത്തിനു നന്ദി.
ReplyDeleteഇത് ഉടൻ കാണനം. പലയിടത്തും ഇത് വൻ സംഭവമാണെന്ന് എഴുത്തിക്കണ്ടു. പരാമർശത്തിനു നന്ദി.
ReplyDeleteപരാമർശത്തിനു നന്ദി
ReplyDelete