പിച്ചക പൂങ്കാറ്റില്‍ (കടമ്പ 1983 ) | ||
| Musician | കെ രാഘവന്‍    | |
| Lyricist(s) | ബിച്ചു തിരുമല   | |
| Year | 1983 | |
| Singer(s) | കെ ജെ യേശുദാസ്    | |
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
(പിച്ചകപൂങ്കാറ്റില്‍......)
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയോ
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
ഉടുതുണിയും.....ഉം ഉം ഉം..
ഉടുതുണിയും പിഴിഞ്ഞുടുത്ത് കുളിച്ചുവരും നേരം
ഉടുതുണിയും പിഴിഞ്ഞുടുത്ത് കുളിച്ചുവരും നേരം
ചുണ്ടിണയില്‍ പുഞ്ചിരിതന്‍ തേന്മുല്ല പൂവണിയും
അതിലൊഴുകും മധുനുകരാന്‍ ഒരു ശലഭം വേണം
അതിലൊഴുകും മധുനുകരാന്‍ ഒരു ശലഭം വേണം
ശലഭമിതാ ഹൃദയമിതാ
പകരം പകരൂ നൈവേദ്യം
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
കളിപറയാന്‍....ആ.....ഉം ഉം
കളിപറയാന്‍ തരിവളകള്‍ കൊതിയ്ക്കുമിളംകയ്യില്‍
കളിപറയാന്‍ തരിവളകള്‍ കൊതിയ്ക്കുമിളംകയ്യില്‍
ചെറുവിരലോ നഖമുനയോ ചുണ്ടത്ത് ചുവയോകും
പവിഴമിളം കവിളിണയില്‍ പഴമുതിരും പ്രായം
പവിഴമിളം കവിളിണയില്‍ പഴമുതിരും പ്രായം
പുടവ തരാന്‍ തിലകമിടാന്‍
മനസ്സു നിറയെ പൂക്കാലം....
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയോ
പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ... 
കേള്‍ക്കുക



ഈ പാട്ട് എന്തുകൊണ്ടോ ശ്രദ്ധിക്കപ്പെട്ടില്ല. അത്യപൂർവ്വമാണ് കമ്പോസിങ്ങ്. ഇടയ്ക്കയും മദ്ദളവും ആണ് താളവാദ്യങ്ങൾ. ആ താളക്രമങ്ങളും അതി സുന്ദരം.
ReplyDeleteയേശുദാസിന്റെ ശബ്ദ സൌകുമാര്യം അതിന്റെ പരകോടിയിൽ നിൽക്കുന്ന ഗാനം .അല്ലേ?
ReplyDelete