Tuesday, June 8, 2010

ഖസാക്കിൽ നിന്നൊരു ഇഷ്ട ഭാഗം

           



വായനക്കാരെ രണ്ടായിത്തിരിച്ച,‘ഖസാക്കിന്റെ ഇതിഹാസം‘
വായിച്ചവരെന്നും വായിക്കാത്തവരെന്നും തിരിച്ച ,പുസ്തകത്തിലെ
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം. വായിച്ചതിൽ വെച്ച് ഏറ്റവും
ഉദാത്തമായ കാവ്യാനുഭവമായ പുസ്ത്തകത്തിൽ  നിന്നുമൊരു ഭാഗം.

         “പണ്ട് പണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ് ഒരു
സായാ‍ഹ്നത്തിൽ രണ്ട് ജീവബിന്ദുക്കൾ
നടക്കാനിറങ്ങി.അസ്തമയത്തിൽ ആറാടി നിന്ന ഒരു
താഴ്വരയിലെത്തി.

          അതിന്റെ അപ്പുറം കാണേണ്ടെ? ചെറിയ ബിന്ദു
വലിയതിനോടു ചോദിച്ചു.പച്ചപിടിച്ച താഴ്വര,ഏട്ടത്തി പറഞ്ഞു
.ഞാനിവിടെ നിൽക്കട്ടെ.
          എനിക്കു പോകണം,അനുജത്തി  പറഞ്ഞു.
          അവളുടെ മുൻപിൽ കിടന്ന അനന്തപഥങ്ങളിലേക്കു നോക്കി.
          നീ ചേച്ചിയെ മറക്കുമോ,ഏട്ടത്തി ചോദിച്ചു.
           മറക്കും,ഏട്ടത്തി പറഞ്ഞു.ഇതു കർമപരമ്പരയുടെ
സ്നേഹരഹിതമായ കഥയാണ്.ഇതിൽ അകൽച്ച മാത്രമേയുള്ളു.”
        
        
                

3 comments:

  1. എനിക്കും ഏറെ ഇഷ്ടപ്പെട്ട ഭാഗമാണിത്.അതിന്റെ ഓർമ്മ വീണ്ടും നൽകിയതിനു നന്ദി.

    ReplyDelete
  2. എനിക്കും!

    ReplyDelete
  3. എന്താ സംശയം , എനിക്കും..

    ഏതോ ബ്ലൊഗ്ഗര്‍ ഇതിന്റെ ഒരു ഭാഗം പ്രൊഫൈലില്‍ ചേര്‍ത്തിട്ടും ഉണ്ട്!!

    ReplyDelete