Musician വി ദക്ഷിണാമൂര്‍ത്തി
Lyricist(s) ജി ശങ്കരക്കുറുപ്പ്
Year 1970
Singer(s) കെ ജെ യേശുദാസ്
Raga(s) Used ചാരുകേശി
ശ്രാന്തമംബരം
നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധക്ലേശ രോമന്ഥം
മമ സ്വാന്തം
ശ്രാന്തമംബരം
ദ്രുപ്തസാഗര ഭവദ്രൂപ ദർശനാൽ
അർദ്ധ സുപ്തമെൻ ആത്മാ-
വന്തർലോചനം തുറക്കുന്നു
നീ അപാരതയുടെ നീലഗംഭീരോദാരച്ഛായ
നിൻ ആശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു
ശ്രാന്തമംബരം
ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹനഗാനാലാപാൽ
ഉദ്രസംഫണല്ലോല കല്ലോലജാലം പൊക്കി
രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ
വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽ കൊത്തേ-
റ്റാനന്ദമൂർച്ഛാധീനം അങ്ങനെ നിലകൊൾവൂ
തത്തുകെൻ ആത്മാവിങ്കൽ
കൊത്തുകെൻ ഹൃദന്തത്തിൽ
ഉത്തുംഗ ഫണാഗ്രത്തിലെന്നെയും
വഹിച്ചാലും!....
കേൾക്കുക
hai!its nice!thanks!
ReplyDeleteഒരുപാടുനാാളായി തെരഞ്ഞിരുന്ന പാട്ടായിരുന്നു ഇത്. ഇതിന്റെ കമ്പോസിങ്ങിനെപ്പറ്റിയുള്ള കഥകൾ കേട്ടിട്ടുണ്ട്. സന്തോഷം, ജാഫർ.
ReplyDeleteആ കഥകൾ പറയൂ
ReplyDeleteസുഹൃത്തേ, പദാനുപദം ഒരു തർജമ - ലളിതമായി ഒന്നു തരുമോ?
ReplyDeleteഎനിക്കും അറിയാൻ ആഗ്രഹം
Deleteഈ പാട്ടിന്റെ (കവിതയുടെ ) അർത്ഥം 99% മലയാളികൾക്കും (ഞാൻ ഉൾപ്പെടെ ) അറിയില്ല...പലരോടും ചോദിച്ചു മടുത്തു... ഇനി കവിയോടു ചോദിക്കാമെന്നു വെച്ചാൽ അദ്ദേഹം ജീവിച്ചിരിക്കുന്നുമില്ല... 😪
ReplyDelete