Wednesday, June 9, 2010

ഞങ്ങടെ പാഷ പറയെടാ

ഭാഷ
പ്രൊഫ.അരുൺ കാംബ്ലോ

എന്റെ ഹ്യദയത്തിലെ സ്ഥിരവാസികളും,
വംശ പാരമ്പര്യത്തിന്റെ ഭാരം മുതുകിൽ പേറുന്നവരും,
ശ്മശാനഘട്ടങ്ങളിൽ എല്ലു ചവച്ചുകൊണ്ടിരിക്കുന്നവരുമായ
പൂർവികന്മാർ വിളിച്ചു പറയുന്നു:
‘എടാ!മുട്ടിനിടയിൽ തലയും കൊടുത്തിരിക്കുന്ന
കണ്ടോനൊണ്ടാക്കിയവനേ!
ഞങ്ങടെ പാഷ പറയെടാ’
വേദങ്ങളെല്ലാം കുത്തിമാന്തിയിട്ട്
ഉച്ചിക്കുടുമയിൽ വെണ്ണയും പുരട്ടിവന്ന
ബ്രാഹ്മണവാദ്ധ്യാർ,
പള്ളിക്കൂടത്തിൽ മുക്രയിടുന്നു
‘എന്റെ പരിശുദ്ധമായ ഭാഷ പറയുക
എവിടെയായാലും!‘
ഇനീ-നിങ്ങൾ പറയുക
ഞാൻ ഏതു ഭാഷയാണ് നാവിൽ നിർത്തേണ്ടത്?

4 comments:

  1. ദളിത് കവിതകൾ ധാരാളം കയ്യിലുണ്ടോ?

    ReplyDelete
  2. ഇതെവിടുന്നു കിട്ടി?നല്ല കവിത!

    ReplyDelete
  3. ഈ കവി മറാത്തിയാണോ?

    ReplyDelete